'വാവിട്ട വാക്കൊന്നുമല്ല, ബോധപൂര്‍വം പറഞ്ഞതാണ്'; ഖേദം പ്രകടിപ്പിക്കില്ലെന്ന് എം എം മണി
തിരുവനന്തപുരം : വടകര എം എല്‍ എ കെ കെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് എം എം മണി. പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കില്ലെന്നും വാ വിട്ട് പറഞ്ഞതല്ലെന്നും പറഞ്ഞു . മഹതി എന്ന് പറഞ്ഞത് ബോധപൂര്‍വം തന്നെയാണ് . പറഞ്ഞ വാക്കില്‍ ഉറച്ച് നില്‍ക്കുന്നു. അതിലൊന്നും ഖേദം പ്രകടിപ്പിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
'പച്ചപ്പനന്തത്ത ഇന്ന് ചുവപ്പിലാണല്ലോ'; അമേയയുടെ ഗ്ലമാറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍

താന്‍ പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നിരയില്‍ നിന്ന് പ്രശ്‌നങ്ങളുണ്ടാക്കി. പൂര്‍ണമായും കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാക്കേണ്ട സ്ഥിതിയുണ്ടാവില്ല. ഇപ്പോള്‍ എന്തോ അബദ്ധം ചെയ്തു എന്ന മട്ടിലാണ് കാര്യങ്ങളെന്നും അതിനൊന്നും തന്നെ കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എം എം മണി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതോടെ നിയമസഭ ഇന്നും പിരിഞ്ഞു. വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് കെ കെ രമയ്‌ക്കെതിരെ എം എം മണി പരാമര്‍ശം ഉന്നയിച്ചത്. ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിക്കെ എതിരെ , എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ, ഞാന്‍ പറയാം അ മഹതി ഇപ്പോള്‍ വിധവയായി. അത് അവരുടെ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല എന്നാണ് എം എം മണി പറഞ്ഞത്.

ഇതേ തുടര്‍ന്ന് പ്രതിപക്ഷം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ അണ്‍പാര്‍ലമെന്ററിയായിട്ടുള്ള വാക്കുകള്‍ മാത്രമേ മാറ്റാന്‍ കഴിയൂ എന്നും മാപ്പ് പറയണമെന്ന് പറയാന്‍ കഴിയില്ലെന്നും സ്പീക്കര്‍ എം ബി രാജേഷ് മറുപടി നല്‍കി. ഇതോടെ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പാര്‍ട്ടി കോടതി വിധിയുടെ ഭാഗമായാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്. രമ വിധവയായത് അവരുടെ വിധി എന്ന് നിയമസഭയില്‍ പ്രസംഗിക്കുന്ന എം എം മണിക്കും കേരളത്തിനും അറിയാം ടി പിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സി പി എം പാര്‍ട്ടി കോടതിയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അതിന്റെ ജഡ്ജിയുടെ പിന്തുണയുണ്ടെന്ന് കരുതി മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാന്‍ തുനിഞ്ഞാല്‍ അത് കേട്ടോണ്ടിരിക്കില്ല. എം എം മണിയുടെ നാവ് ചങ്ങലക്കിടണമെന്ന് ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

ടി പി യെ 51 വെട്ട് വെട്ടി കൊന്നവസാനിപ്പിച്ചിട്ടും കലി തീരാത്ത കമ്യൂണിസ്റ്റ് രക്ത ദാഹികളുടെ ആക്രോശം ഇനിയും അവസാനിപ്പിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു. എം എം മണിയെപ്പോലുള്ള രക്തദാഹികള്‍ ടി പി യുടെ വിധവയെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കേട്ട് ആസ്വദിക്കുന്ന ക്രൂരമനസ്സിന്റെ ഉടമയായ മുഖ്യമന്ത്രിയും. മിസ്റ്റര്‍ പിണറായി താങ്കളുടെ മകള്‍ക്കു നേരെ ഒരു ആരോപണം സഭയില്‍ മാത്യു കുഴല്‍ നടന്‍ എം എല്‍ എ ഉന്നയിച്ചപ്പോള്‍ താങ്കള്‍ വിളറി പൂണ്ട് ചാടി എഴുന്നേറ്റത് ഈ നാട് കണ്ടതാണ്. വീണയെപ്പോലെ രമയും ഒരു സ്ത്രീയാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications