കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതലൊന്നും പറഞ്ഞില്ല; രണ്ട് വരിയില്‍ പികെ ബഷീറിന് മറുപടിയുമായി എംഎം മണി

കൂടുതലൊന്നും പറഞ്ഞില്ല; രണ്ട് വരിയില്‍ പികെ ബഷീറിന് മറുപടിയുമായി എംഎം മണി

Google Oneindia Malayalam News

കോഴിക്കോട്: ഏറനാട് എംഎൽഎ പികെ ബഷീറിന്റെ അധിക്ഷേപത്തിന് മറുപടിയുമായി എംഎം മണി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''ഇന്ന് സീതിഹാജി ദിനമായിരുന്നോ? ഇന്ന് ഫേസ്ബുക്ക് തുറന്നപ്പോ ഈ പേര് മാത്രമേ കാണാനുള്ളൂ''- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞദിവസമാണ് എംഎം മണിക്കെതിരെ ബഷീർ വംശീയാധിക്ഷേപം നടത്തിത്. ഇതിന് പിന്നാലെ വ്യാപകമായ വിമർശനം ഉയർന്നുവന്നിരുന്നു.

'കറുപ്പ് കണ്ടാൽ പേടിക്കുന്ന പിണറായി വിജയൻ സംസ്ഥാന കമ്മിറ്റിയിൽ ചെല്ലുമ്പോൾ എംഎം മണിയെ കണ്ടാൽ എന്തുചെയ്യും, അയാളുടെ കണ്ണും മുഖവും കറുപ്പല്ലേ?' എന്നാണ് ബഷീർ പറഞ്ഞത്.വയനാട്ടിലെ കൽപ്പറ്റയിൽ സംഘടിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷനിൽ ആയിരുന്നു ബഷീറിന്റെ വിവാദ പരാമർശം നടത്തിയത്.

mm mani

എന്നാൽ പികെ ബഷീറിന്റെ വിവാദ പരാമർശത്തിത്തിന് എംഎം മണിയുടെ നേരത്തെ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. പ്രതികരണം ചോദിച്ചപ്പോൽ ബഷീറിന്റെ പരാമർശത്തിന് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ മറുപടി നൽകുന്നുണ്ട് എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. ജനങ്ങൾ തെറി പറയുന്നുണ്ട്. താൻ ഒന്നും പറയേണ്ട ആവശ്യമില്ല. എംഎൽഎ ക്വാർട്ടേഴ്‌സിൽ അടുത്ത മുറികളാണ് തങ്ങളുടേത്, ഇനി നേരിട്ട് കാണുമ്പോൾ ചോദിക്കും എന്നും എംഎം മണി പറഞ്ഞിരുന്നു.

'പാര്‍ട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് ഫ്‌ളക്‌സ് കീറിയതെന്ന് പറയാന്‍ പറഞ്ഞു'

പികെ ബഷീറിന്റെ പരാമർശം വിവരക്കേടാണെന്ന് മറ്റൊരു വീഡിയോയിലൂടെ എംഎം മണി പറഞ്ഞിരുന്നു. 'അയാൾ മുസ്ലിം ലീഗല്ലേ? ലീഗിന്റെ വിവരക്കേട് അയാൾക്കുണ്ട്. ഒരിക്കൽ നിയമസഭയിൽ താനുമായി ഏറ്റുമുട്ടിയത്അ ആണ് അന്ന് ഞാൻ പറഞ്ഞ് ഇരുത്തിയതാണ്.

ഇത് ഞങ്ങടെ പ്രിയങ്ക തന്നാണോ.....കണ്ണുതള്ളി ആരാധകർ

അതിന് ശേഷം ഇപ്പോഴാണ് അയാൾ പറഞ്ഞ വിവരക്കേടിന് ഇപ്പോൾ മറുപടിയില്ല. സമൂഹമാധ്യമങ്ങളിൽ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണ്. അത് അങ്ങനെ നടക്കട്ടെ,' എന്നാണ് മണി പറഞ്ഞത്. ഏറനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പികെ ബഷീർ. മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവായിരുന്ന അന്തരിച്ച പി സീതി ഹാജിയുടെ മകനാണ് ബഷീർ.ബഷീറിന്റെ പരാമർശത്തെ വിമർശിച്ച് നിരവധിപേർ രം​ഗത്തുവന്നിരുന്നു. മന്ത്രി ശിവൻ കുട്ടി ബഷീറിന്റെ പരാമർശത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.സോഷ്യല്‍ മീഡിയയിലും എംഎം മണിയെ പിന്തുണച്ചും ബഷീറിനെ വിമര്‍ശിച്ചും പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എംഎം മണി എങ്ങനെ പ്രതികരിക്കുമെന്നറിയാനായിരുന്നു സോഷ്യല്‍ മീഡിയ കാത്തിരുന്നത്.

English summary
mm mani's facebook post against pk basheer goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X