കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് പറയില്ലെന്ന് മണി; എത്ര 'നാറ്റിച്ചാലും' അതിന് മുകളില്‍ നില്‍ക്കും, ഹര്‍ത്താല്‍ അനാവശ്യം!

സമരത്തിന് എത്തിയവര്‍ തന്നെ സമരം അവസാനിപ്പിക്കട്ടെ എന്നും മണി പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ഇടുക്കി: പെമ്പിളൈ ഒരു മൈ പ്രവര്‍ത്തകരോട് സമരപന്തലില്‍ പോയി മാപ്പ് പറയില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. സമരത്തിന് എത്തിയവര്‍ തന്നെ സമരം അവസാനിപ്പിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

സംസാര ശൈലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആത്മ പരിശോധന നടത്തും. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. എന്നും മാധ്യമങ്ങള്‍ വേട്ടയാടിയിട്ടേയുള്ളൂ എന്നും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 പെമ്പിളൈ ഒരുമൈ

പെമ്പിളൈ ഒരുമൈ

അതേസമയം മന്ത്രി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരം തുടരുകയാണ്. മണി വന്ന് മാപ്പ് പറയാതെ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര നേതാവ് ഗോമതി വ്യക്തമാക്കി

എത്ര നാറ്റിച്ചാലും അതിന് മുകളില്‍ നില്‍ക്കും

എത്ര നാറ്റിച്ചാലും അതിന് മുകളില്‍ നില്‍ക്കും

പെമ്പിളൈ ഒരുമൈ എന്ന പദം ഉപയോഗിച്ചിരുന്നു. എന്നാല്‍ സ്ത്രീകളെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. എത്ര നാറ്റിച്ചാലും ഞാന്‍ അതിനു മുകളില്‍ നില്‍ക്കും, കാരണം ഞാന്‍ സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനാണ് എന്നും മണി പറഞ്ഞു.

 പൊതു സമൂഹം

പൊതു സമൂഹം

നിര്‍വ്യാജമായ ഖേദപ്രകടനം പൊതുസമൂഹത്തോട് പറഞ്ഞുകഴിഞ്ഞു. സമരത്തിന് ഇരുത്തിയവര്‍ തന്നെ അത് അവസാനിപ്പിക്കട്ടെയെന്ന് മണി മാധ്യമങ്ങളോട് പറഞ്ഞു.

 വാര്‍ത്ത വരുന്നത് ഭൂമി കൈയ്യേറിയെന്ന രീതിയില്‍

വാര്‍ത്ത വരുന്നത് ഭൂമി കൈയ്യേറിയെന്ന രീതിയില്‍

താന്‍ ഭൂമി കൈയ്യേറിയെന്ന രീതിയിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടുക്കിയിലെ ഹര്‍ത്താല്‍ അനാവശ്യമാണെന്നും മണി പറഞ്ഞു.

 രാഷ്ട്രീയ കക്ഷി നേതാക്കള്‍

രാഷ്ട്രീയ കക്ഷി നേതാക്കള്‍

കഴിഞ്ഞ ദിവസം രാത്രി വൈകിയും പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമര പന്തലില്‍ എത്തി.

English summary
MM Mani says the chapter is already end with his apology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X