Get Updates
Get notified of breaking news, exclusive insights, and must-see stories!

വാചകമടിയുടെ കാര്യത്തിൽ മാത്രം ആദരണനീയനായ പ്രധാനമന്ത്രി വളര മുന്നിൽ, പരിഹസിച്ച് എംഎം മണി

തിരുവനന്തപുരം: അതിര്‍ത്തിയിലെ ആക്രമണത്തിന് തിരിച്ചടിയായി ടിക് ടോക് അടക്കമുളള 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ അതിനിടെ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അടക്കം ചൈനീസ് കമ്പനികള്‍ പണം നല്‍കി എന്ന ആരോപണമാണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസും ചൈനയിൽ നിന്നും സംഭാവനകൾ കൈപ്പറ്റി എന്ന ആരോപണം നേരിടുന്നുണ്ട്.

ഇരുപാർട്ടികളേയും വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് വൈദ്യുതി മന്ത്രി എംഎം മണി. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിനു വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇന്ത്യ - ചൈന അതിർത്തിത്തർക്ക പ്രശ്നത്തിൽ കോൺഗ്രസും ബി.ജെ.പി. യും ചൈനീസ് കമ്പനികളിൽ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച്പരസ്പരം ചെളിവാരി എറിയുകയാണ്. ഇത് ഇന്ത്യൻ ജനതയെ അപമാനിക്കുന്നതും സൈനികരുടെ ആത്മവിശ്വാസം കെടുത്തുന്നതുമാണ്.

mani

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്ക് ഒരു യുദ്ധത്തിലൂടെ പരിഹാരം കാണാൻ കഴിയില്ല. ഏഷ്യയിലെ എന്നല്ല ലോകത്തിലെ തന്നെ രണ്ട് പ്രബല രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും എന്നിരിക്കെ ഇരു രാജ്യങ്ങളും തമ്മിൽ സൈനിക- നയതന്ത്ര - രാഷ്ട്രീയ തലങ്ങളിൽ ചർച്ചകൾ നടത്തി സമാധാനപരമായി പരിഹാരം കാണാനേ കഴിയൂ. ഇതിന് വേണ്ടത് നയതന്ത്രജ്ഞതയാണ്. വാചകമടിയുടെ കാര്യത്തിൽ മാത്രം ആദരണീയനായ പ്രധാനമന്ത്രി വളര മുന്നിലാണെന്ന കാര്യം മറക്കുന്നില്ല''

സിപിഎം മുൻ എംപിയായ എംബി രാജേഷും ചൈനീസ് കമ്പനികളിൽ നിന്നും സംഭാവന സ്വീകരിച്ചെന്ന ആരോപണം ഉയർത്തി രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' നാട്ടുകാരേ നിങ്ങളറിഞ്ഞോ? മോഡി ഉണ്ടാക്കിയ സ്വന്തം ഫണ്ടിലേക്ക് - പി എം കെയേര്‍സിലേക്കുള്ള ചൈനീസ് കമ്പനികളുടെ സംഭാവന പുറത്തായി. TikTok - 30 കോടി, Xiomi - 10 കോടി, Huaewei - 7 കോടി, One Plus - 1 കോടി,
Oppo - 1 കോടി.

പണമാണ്, പണത്തിനു മീതെ സംഘിയുടെ ഒരു ദേശസ്നേഹവും പറക്കില്ല. സ്വന്തം ഫണ്ടിലേക്ക് കോടികള്‍ കൈനീട്ടി വാങ്ങാന്‍ പട്ടാളക്കാരുടെ വീരമൃത്യുവും അതിര്‍ത്തിയുമൊന്നും തടസമായില്ല. എന്നിട്ട് ബാക്കിയെല്ലാവരെയും ചൈനയുടെ ആളുകളാക്കും. കാരണവര്‍ മോഡിക്ക് അടുപ്പിലുമാകാം. സംഘി ഭക്തര്‍ ആ ദുര്‍ഗന്ധം പാടിപ്പുകഴ്ത്തി സുഗന്ധമാക്കിക്കൊള്ളും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+