• search

പ്ലാന്‍ "സുവര്‍ണാവസരം"പൊളിഞ്ഞു! ശ്രീധരന്‍ പിള്ളയെ പഞ്ഞിക്കിട്ട് മന്ത്രി! വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

 • By Aami Madhu
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ശബരിമലയില്‍ ബിജെപി മുന്നോട്ട് വെച്ച അജണ്ടയില്‍ എതിരാളികള്‍ ഓരോരുത്തരായി വീണിരിക്കുന്നുവെന്നായിരുന്നു യുവമോര്‍ച്ചയുടെ പരിപാടിയില്‍ ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. തുലാമാസ പൂജയ്‌ക്കിടെ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന അവസരമെത്തിയപ്പോൾ നട അടയ്‌ക്കാനുള്ള നീക്കം താനുമായി ആലോചിച്ചായിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

  എന്നാല്‍ ബിജെപി അധ്യക്ഷന്‍റെ വെളിപ്പെടുത്തലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എംഎം മണി. മാനസിക വിഭ്രാന്തി ഉള്ളവരില്‍ നിന്ന് പോലും പ്രതീക്ഷിക്കാത്ത ഹീനമായ കുതന്ത്രങ്ങളാണ് ശ്രീധരന്‍ പിള്ളയില്‍ നിന്നുണ്ടാകുന്നതെന്ന് മന്ത്രി ആഞ്ഞടിച്ചു.

   കേരള ജനത ഞെട്ടി

  കേരള ജനത ഞെട്ടി

  #സംഘപരിവാർ #ചതി #മനസ്സിലാക്കുക
  "ശബരിമല വിഷയം ഒരു സുവർണ്ണാവസരമാണ്, തന്റെ തന്ത്രത്തിൽ ചില സംഘടനകൾ‍ പെട്ടു" - വക്രബുദ്ധിയിലും, കലാപത്തിനു തിരി കൊളുത്തുന്നതിലും അമിത് ഷായേക്കാൾ മുന്നിൽ താൻ തന്നെയെന്ന് തെളിയിക്കുന്ന, കേരളത്തിലെ ബി.ജെ.പി. അദ്ധ്യക്ഷൻ‍ ശ്രീധരൻ പിള്ള യുവമോർച്ചയുടെ വേദിയിൽ നടത്തിയ പ്രസംഗം കേട്ട് കേരള ജനത ഞെട്ടി.

   കുതന്ത്രം

  കുതന്ത്രം

  കുപ്രചാരണങ്ങളിലൂടെ മത വികാരം ഇളക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് അതുവഴി വോട്ട് നേടി അധികാരത്തിൽ വരാൻ ശ്രമിക്കുക എന്നത് ബി.ജെ.പി.യും സംഘപരിവാർ കക്ഷികളും വർഷങ്ങളായി ഇന്ത്യ മുഴുവൻ പയറ്റുന്ന കുതന്ത്രമാണ്. ഇപ്പോൾ‍ കേരളത്തിൽ പരീക്ഷിക്കുന്നതും അതേ കുതന്ത്രമാണ്.

   സുവര്‍ണാവസരം

  സുവര്‍ണാവസരം

  ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശ്രീധരൻ പിള്ള നടത്തിയ വെളിപ്പെടുത്തലുകൾ‍ അത് തെളിയിച്ചു കഴിഞ്ഞു. വിശ്വാസത്തിന്റെ പേരിൽ കുതന്ത്രങ്ങൾ മെനഞ്ഞ് ഏതു രീതിയിലും വർഗ്ഗീയത ആളിക്കത്തിച്ച്‌ കലാപം ഉണ്ടാക്കുകയും, അതുവഴി നാട് കത്തിച്ച്‌ ഏതാനും പേരെ കൊലയ്ക്കിരയാക്കുകയും, സർക്കാരിനെ 'വലിച്ചു താഴെയിടാനുമുള്ള സുവർണ്ണാവസരം' പ്ലാൻ‍ ചെയ്യുകയുമായിരുന്നു ശ്രീധരൻ പിള്ള.

   ശ്രീധരന്‍ പിള്ള

  ശ്രീധരന്‍ പിള്ള

  മാനസിക വിഭ്രാന്തി ഉള്ള ഒരാളിൽ നിന്നു പോലും ഉണ്ടാകാത്ത രീതിയിൽ ഹീനമായ കുതന്ത്രങ്ങളും പ്രവൃത്തികളുമാണ്, പ്രത്യേകിച്ച്‌ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ശ്രീധരൻ പിള്ളയിൽ നിന്നുമുണ്ടാകുന്നത്.

   ലജ്ജാകരമാണ്

  ലജ്ജാകരമാണ്

  ഈ ലക്‌ഷ്യം നേടാൻ സംഘപരിവാർകാർ‍ സ്വീകരിച്ച കുതന്ത്രത്തിനൊപ്പം, 'നടയടയ്ക്കൽ‍' ഭീഷണി പ്രഖ്യാപിച്ച് കലാപ അന്തരീക്ഷത്തിലേക്ക് നയിക്കുന്നതിന് പിന്തുണ നൽകാൻ‍‍ ശബരിമല തന്ത്രിയും കൂട്ടരും തയ്യാറായി എന്നത് കുറ്റകരവും, പ്രതിഷേധാർഹവും, ലജ്‌ജാകരവുമാണ്.

   നിലപാട്

  നിലപാട്

  ‘തന്റെ തന്ത്രത്തിൽ‍ ചില സംഘടനകൾ‍ പെട്ടു' എന്ന് പിള്ള പറയുന്നത് ആരെയൊക്കെ ഉദ്ദേശിച്ചാണ് എന്നുള്ളത് വ്യക്തമാണ്. ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു നിൽ‍ക്കുന്ന സംഘടനകൾ ഇത് മനസ്സിലാക്കുന്നത് നന്നായിരിക്കും. കോടതി അലക്ഷ്യവും, ഭരണഘടനാ ലംഘനവും തങ്ങളെ ബാധിക്കില്ലെന്നാണ് ഇവിടത്തെ ബി.ജെ.പി. അദ്ധ്യക്ഷന്റെ നിലപാട്.

   ബിജെപി അധ്യക്ഷന്‍

  ബിജെപി അധ്യക്ഷന്‍

  അഖിലേന്ത്യാ അദ്ധ്യക്ഷനേക്കാൾ ഒട്ടും മോശമാകാത്ത നിലപാട് തന്നെ. ഇതെല്ലാം നോക്കുമ്പോൾ‍ ബി.ജെ.പി.യുടെ അഖിലേന്ത്യാ അദ്ധ്യക്ഷനാകാൻ എന്തുകൊണ്ടും യോഗ്യൻ കേരളത്തിലെ ബി.ജെ.പി. അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള തന്നെയാണ്.

  cmsvideo
   വിവാദ പ്രസംഗം പുറത്ത് വന്നപ്പോള്‍ ഉരുണ്ടുകളിച്ച് ശ്രീധരന്‍ പിള്ള | Oneindia malayalam
    സംഘപരിവാര്‍ ചതി

   സംഘപരിവാര്‍ ചതി

   സർക്കാരിന്റെയും, പോലീസിന്റെയും ധീരവും സമചിത്തതയോടെയുമുള്ള ഇടപെടലുകൾ‍ കൊണ്ട് ‘പ്ലാൻ എ.ബി.സി' പൊളിച്ചതു പോലെ ‘പ്ലാൻ സുവർണ്ണാവസരം' പൊളിച്ചതിലും പിള്ളയും കൂട്ടരും ദു:ഖിതരാണ്. ഇവർ‍ ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇത്തരം കുതന്ത്രങ്ങൾ‍ക്കു പിന്നിലെ ‘സംഘപരിവാർ ചതി' മനസ്സിലാക്കാൻ‍ കഴിയുന്നവരാണ് കേരളീയ സമൂഹം.

   ഫേസ്ബുക്ക് പോസ്റ്റ്

   ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

   English summary
   mm manis facebook post against sreedaran pilla

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more