തിരുവനന്തപുരത്ത് വൻ കവർച്ച; നഷ്ടമായത് 20 ലക്ഷം, സിസിടിവി ദൃശ്യങ്ങളിൽ കണ്ടത്....ഭീകരം!!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കവർച്ച. മൊബൈൽ ഷൊറൂമിലാണ് കവർച്ച നടന്നത്. 16,66000 രൂപ മൂല്യമുള്ള മൊബൈല്‍ ഫോണുകളും 1,91000 രൂപയും കവര്‍ന്നു. കവര്‍ച്ചയ്ക്കു പിന്നില്‍ അന്തര്‍ സംസ്ഥാന സംഘമാണെന്നാണ് പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. 16,66000 രൂപ മൂല്യമുള്ള മൊബൈല്‍ ഫോണുകളും 1,91000 രൂപയുമാണ് നഷ്ടപ്പെട്ടത്.

മൊബൈൽ ഫോണുകളുടെ പായ്ക്കറ്റ് പൊളിച്ച ശേഷം കവറുകള്‍ ഉപേക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. ആപ്പിള്‍ ഫോണുകള്‍ അനുബന്ധസാമഗ്രികളുള്‍പ്പെടെ കവര്‍ന്ന സംഘം സാംസങ്, ഓപ്പോ എന്നീ ഫോണുകള്‍ മാത്രമായാണ് എടുത്തത്. ഒരാഴ്ചയായി കേരളത്തില്‍ പലയിടത്തും മൊബൈല്‍ കടകളില്‍ നടന്ന മോഷണത്തിന് പിന്നില്‍ ഇതേ സംഘമാണെന്നാണ് പോലീസ് കരുതുന്നത്.

മോഷണം നടത്തിയത് ഏഴംഗ സംഘം

മോഷണം നടത്തിയത് ഏഴംഗ സംഘം

ഏഴംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

അന്തർസംസ്ഥാന സംഘം

അന്തർസംസ്ഥാന സംഘം

മോട്ടി ഹരി എന്ന അന്തര്‍സംസ്ഥാന മോഷ്ടാവിന്റെ സംഘമാണ് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.

പോലീസിന് തലവേദന

പോലീസിന് തലവേദന

മോഷ്ടിച്ച മൊബൈൽഫോണുകൾ ഇന്ത്യയ്ക്ക് പുറത്തുകടത്തുന്നതിനാല്‍ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താനാകില്ലെന്നത് പോലീസിന് തലവേദനയാകും.

ഫോറൻസിക് വിഭാഗത്തിന്റെ പരിശോധന

ഫോറൻസിക് വിഭാഗത്തിന്റെ പരിശോധന

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കടയില്‍ പോലീസ് പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്.

കേരളത്തിന്റെ പലഭാഗത്തും കവർച്ച

കേരളത്തിന്റെ പലഭാഗത്തും കവർച്ച

ഒരാഴ്ചയായി കേരളത്തില്‍ പലയിടത്തും മൊബൈല്‍ കടകളില്‍ നടന്ന മോഷണത്തിന് പിന്നില്‍ ഇതേ സംഘമാണെന്നാണ് പോലീസ് കരുതുന്നത്.

എറണാകുളത്തും ലക്ഷങ്ങളുടെ കവർച്ച

എറണാകുളത്തും ലക്ഷങ്ങളുടെ കവർച്ച

എറണാകുളം പാലാരിവട്ടത്ത് ഈ മാസം 22നും കൊല്ലത്ത് 24നും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. യഥാക്രമം 18 ലക്ഷത്തിന്റെയും 13 ലക്ഷത്തിന്റെയും മോഷണമാണ് നടന്നത്.

കവർന്നത് പ്രത്യേക ഫോണുകൾ

ആപ്പിള്‍ ഫോണുകള്‍ അനുബന്ധസാമഗ്രികളുള്‍പ്പെടെ കവര്‍ന്ന സംഘം സാംസങ്, ഓപ്പോ എന്നീ ഫോണുകള്‍ മാത്രമായാണ് എടുത്തത്.

English summary
Mobile phone shop robbery in Thiruvananthapuram
Please Wait while comments are loading...