Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീശാന്തിന്‍റെ കടയില്‍ നിന്നും പത്ത് വയസുകാരന്‍ ഐഫോണ്‍ മോഷ്ടിച്ചു

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സ്‌പോര്‍ട്‌സ് ഷോപ്പില്‍ നിന്ന് ആപ്പിള്‍ ഐഫോണ്‍ മോഷണം പോയി. കൊച്ചു കുട്ടിയെ ഉപയോഗിച്ച് കടകളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിയ്ക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സബചന. കൊച്ചിയിലെ മിക്ക കടകളിലും സംഘം മോഷണം നടത്തി വരികയാണ്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഇടപ്പള്ളിയില്‍ ശ്രീശാന്ത് തുടങ്ങിയ എസ് 36 എന്ന കായിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് സംഘം ആപ്പിള്‍ ഐഫോണ്‍ കവര്‍ന്നത്. കടയുടെ ഉടമസ്ഥന്‍മാരില്‍ ഒരാളായ ജയന്‍ തെക്കേടത്തിന്റെ ഫോണാണ് നഷ്ടമായത് . മൂന്നംഗ സംഘമാണ് മോഷണത്തിനെത്തുക. കടയില്‍ തിരക്ക് കുറയുന്ന സമയത്താണ് ഇവര്‍ എത്തുക .

Sreesanth

ആദ്യമെത്തുന്നയാള്‍ സെയില്‍സ്മാന്‍മാരുടെ ശ്രദ്ധ തിരിയ്ക് കും. പിന്നെ പത്ത് വയസ് തോന്നിയ്ക്കുന്ന ബാലനുമായി മറ്റൊരാളും എത്തും . പ്രായമുള്ളയാള്‍ എന്തെങ്കിലും വാങ്ങുമ്പോള്‍ കുട്ടി മൊബൈല്‍ ഫോണ്‍ കൈക്കലാക്കും . ഇതേ രീതിയില്‍ മൂന്ന് കടകളില്‍ സംഘം മോഷണം നടത്തി. കടയുടമയുടെ ഫോണ്‍ ആണ് ഇത്തരത്തില്‍ കവരുക .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+