കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃകയായ ബദൽ നയം: ഭെൽ - ഇ എം എൽ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു

Google Oneindia Malayalam News

തിരുവനന്തപുരം: കാസർകോട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെൽ - ഇ എം എൽ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് വെര്‍ച്വലായി നടന്ന ചടങ്ങില്‍ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തിയത്. പൊതുമേഖലയോടുള്ള സമീപനത്തിൽ രാജ്യത്തിനാകെ മാതൃകയായ ബദൽ നയം ഉയർത്തുകയാണ് കേരളമെന്നായിരുന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ പ്രതികരണം. വീണ്ടുമൊരിക്കൽ കൂടി കേന്ദ്രപൊതുമേഖലാ സ്ഥാപനം ഏറ്റെടുക്കുമ്പോൾ, പൊതുമേഖലയെ കൈയ്യൊഴിയുന്ന ആഗോളീകരണ നയത്തിനൊപ്പമല്ല ഞങ്ങൾ എന്ന് കേരളം വീണ്ടും പ്രഖ്യാപിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെയും അദ്ദേഹം അഭിപ്രായപ്പെട്ടു.

41 സീറ്റ് കിട്ടി എന്നത് അത്ഭുതം; ആ ന്യായീകരണം ശരിയല്ല, വടകരയും ഹരിപ്പാടും ജയിച്ചില്ലേ: കെ മുരളീധരന്‍41 സീറ്റ് കിട്ടി എന്നത് അത്ഭുതം; ആ ന്യായീകരണം ശരിയല്ല, വടകരയും ഹരിപ്പാടും ജയിച്ചില്ലേ: കെ മുരളീധരന്‍

കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയുടെ ഭാഗമായി കാസർഗോഡ് 1990 മുതൽ പ്രവർത്തിച്ചിരുന്ന യൂണിറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് 2010ലാണ് കൈമാറിയത്. 51 ശതമാനം ഓഹരികൾ ഭെൽ കൈവശം വെച്ചു. 49 ശതമാനം ഓഹരികൾ കേരള സർക്കാരും കൈവശം സൂക്ഷിച്ചു. ഒരു സംയുക്ത സംരംഭം എന്ന നിലയിൽ ഭെൽ - ഇ എം എൽ എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിച്ചത്.

 bhel

പവർ കാർ ആൾട്ടർനേറ്റർ, ട്രെയിൻ ലൈറ്റിംഗ്ആ ൾട്ടർനേറ്റർ എന്നിവയുടെ നിർമാണവും അതോടൊപ്പം ഡീസൽ ജനറേറ്റർ സെറ്റിംഗ് സംയോജനവും വിൽപനയും ആയിരുന്നു കെല്ലിന്റെ കീഴിൽ നിലനിന്നിരുന്ന സമയത്ത് യൂണിറ്റിന്റെ പ്രവർത്തനം. ഇത് കൂടുതൽ വൈവിധ്യവൽക്കരിക്കുക എന്നതായിരുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ നേതൃത്വത്തിൽ പുതിയ കമ്പനി വിഭാവനം ചെയ്തിരുന്നത്. എന്നാൽ നവരത്ന സ്ഥാപനമായ ഭെല്ലിന്
ഈ പുതിയ കമ്പനിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെ വന്നു.
കേരള സർക്കാർ സ്ഥാപനമായ കെല്ലിന്റെ കീഴിൽ ലാഭകരമായി പ്രവർത്തിച്ചുവന്നിരുന്ന യൂണിറ്റ് BHELന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ചതുമുതൽ എല്ലാ വർഷവും തുടർച്ചയായി നഷ്ടം രേഖപ്പെടുത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കുന്നു.

എട്ടാം ക്ലാസിലായിരുന്നെങ്കിലും മലയാളം വായിക്കാനും എഴുതാനും അറിയില്ലായിരുന്നു; സന്ധ്യമനോജ് പറയുന്നുഎട്ടാം ക്ലാസിലായിരുന്നെങ്കിലും മലയാളം വായിക്കാനും എഴുതാനും അറിയില്ലായിരുന്നു; സന്ധ്യമനോജ് പറയുന്നു

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റൊഴിയുന്ന കേന്ദ്രസർക്കാർ നയത്തിന്റെ ദുർഗതി കാസർഗോഡ് ബി എച്ച് ഇ എൽ - ഇ എം എല്ലും നേരിടേണ്ടിവരുമെന്ന അവസ്ഥയിലാണ് കേരള സർക്കാർ മുൻകൈയെടുത്ത് ഈ പ്രമുഖ സ്ഥാപനത്തെ പൊതുമേഖലയിൽ തന്നെ നിലനിർത്തി സംരക്ഷിക്കാൻ നടപടി സ്വീകരിച്ചത്. ഈ കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 43കോടി രൂപയും മുൻകാലങ്ങളിൽ കമ്പനി വരുത്തിവെച്ച 34 കോടി രൂപയുടെ ബാധ്യതയും ചേർത്ത് 77 കോടിയോളം രൂപ കേരളസർക്കാർ കണ്ടെത്തിയാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ ഏറ്റെടുക്കുന്നത്. ഈ ബാധ്യതകളുടെ കൂട്ടത്തിൽ എടുത്തു പറയേണ്ടത് രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ 14 കോടിയോളം രൂപയുടെ ശമ്പള കുടിശികയും ഉൾപ്പെടുന്നു എന്നതാണത്.
കേരള സർക്കാർ തിരികെ ഏറ്റെടുക്കുന്നതോടുകൂടി നിലവിലുള്ള യന്ത്രസാമഗ്രികൾക്കൊപ്പം അത്യാധുനിക സംവിധാനങ്ങളോടെ ഫാക്ടറി പുനരുദ്ധരിച്ച്

ട്രാക്ഷൻ മോട്ടേഴ്സ്, കൺട്രോളറുകൾ, ആൾട്ടർനേറ്റർ,
റെയിൽവേയ്ക്ക് ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടേഴ്സ് ഡിഫൻസിന് അനാവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയവ ഉത്പാദിപ്പിച്ച് മാതൃകാപരമായ ഒരു പൊതുമേഖലാ സ്ഥാപനമായി ഇത് നില നിർത്തും. പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കാനും വളർത്തിയെടുക്കാനും സംസ്ഥാന സർക്കാറിനുള്ള
പ്രതിബദ്ധത അടിവരയിട്ട് ഉറപ്പിക്കുന്ന ഒന്നാണ് ഈ ഏറ്റെടുക്കൽ. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ കേന്ദ്ര ഗവൺമെൻറ് പുലർത്തുന്ന സമീപനം നമുക്ക് ഏവർക്കും അറിയാം.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അവ സ്വകാര്യമേഖലക്ക് കൈമാറുകയോ, വിറ്റൊഴിയുകയോ
ചെയ്യുക എന്നതാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനം. തിരുവനന്തപുരം വിമാനത്താവളം, പാലക്കാട് ഇൻസ്ട്രുമെന്റേഷൻ, ബി.പി.സി.എൽ, വെള്ളൂർ എച്ച് എൻ.എൽ എന്നിവയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച സ്വകാര്യവൽക്കരണ - വിൽപന നയം നാം കണ്ടതാണ്. എച്ച്.എൻ.എൽ സംസ്ഥാനത്തിന് കൈമാറണമെന്ന ആവശ്യം അംഗീകരിക്കാൻ പോലും തയ്യാറായില്ല. ഇതേത്തുടർന്ന് ലേലത്തിൽ പങ്കെടുത്താണ് കേരളം ആ സ്ഥാപനം വാങ്ങിയത്. പൊതുമേഖലയെ ആധുനീകരിച്ചും സംരക്ഷിച്ചു കൊണ്ടുമാണ് വ്യവസായ വളർച്ചയിലേക്ക് കേരളത്തെ ഈ സർക്കാർ നയിക്കുകയെന്നും വ്യവസായ വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം

English summary
Model Alternative Policy: BHEL-EML taken over by kerala State Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X