കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിന്റെ ഇരട്ട എൻജിൻ കിഫ്ബി'; 'ഗുജറാത്തോ കേരളമോ?', കണക്കുകൾ നിരത്തി പ്രധാനമന്ത്രിക്ക് മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ഇരട്ട എൻജിൻ സർക്കാർ വന്നാൽ വികസനം അതിവേഗത്തിലാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. രാജ്യത്ത് എവിടെയെല്ലാം ബി ജെ പി സർക്കാർ അധികാരത്തിലുണ്ടോ അവിടെയെല്ലാം അതിവേഗ വികസനമാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ഈ പരാമർശത്തിന് ചുട്ടമറുപടി നൽകുകയാണ് മുൻ ധനമന്ത്രി തോമസ് ഐസക്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം

ബി ജെ പി ഭരിക്കുന്ന ഗുജറാത്തിനേയും കേരളത്തേയും താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഐസകിന്റെ പ്രതികരണം.വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ശുചിമുറി, ഗ്രാമീണ റോഡുകൾ, ക്ഷേമ പെൻഷനുകൾ എന്നു തുടങ്ങി സാധാരണക്കാരുടെ ക്ഷേമനില പരിശോധിച്ചാൽ ഗുജറാത്തിനേക്കാൾ എത്രയോ മുന്നിലാണു കേരളം എന്ന് ഐസക് പറഞ്ഞു. കേരളത്തിന്റെ ഇരട്ട എൻജിൻ കിഫ്ബിയാണെന്നും അതിനെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കേരള ഗുജറാത്ത് താരതമ്യം


വികസനം ഉറപ്പുവരുത്തുന്നതിന് കേരളത്തിന് ഇരട്ട എഞ്ചിനുള്ള സർക്കാർ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരിക്കുന്നു. അതേ കേരളത്തിന്റെ വികസനത്തിന്റെ വേഗതയും ഗുണവും ഇനിയും ഉയർത്തേണ്ടതുണ്ട്. ഇതാണ് നവകേരള സങ്കൽപ്പത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. പ്രധാനമന്ത്രി പ്രകീർത്തിച്ച ഇരട്ട എഞ്ചിനുള്ള ബി ജെ പി സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ സമീപനമാണ്. ഇതു മനസിലാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം കേരളത്തെയും ഗുജറാത്തിനെയും താരതമ്യപ്പെടുത്തുകയാണ്.

വരുമാന ഇടിവ്

2020-21-ൽ ഗുജറാത്തിലെ പ്രതിശീർഷ വരുമാനം 2.36 ലക്ഷം രൂപയാണ്. കേരളത്തിലേത് 2.05 ലക്ഷം രൂപയും. കോവിഡു കാലത്തെ ഏറ്റവും രൂക്ഷമായ വരുമാനയിടിവ് കേരളത്തിലായിരുന്നു. അല്ലാത്തപക്ഷം രണ്ടും തുല്യമായിരുന്നേനെ. ചുരുക്കത്തിൽ പ്രതിശീർഷവരുമാനം എടുത്താൽ ഗുജറാത്തും കേരളവും ഒരേ നിലയിലാണ്.

'അവൾക്ക് ഇഷ്ടമുളളപ്പോൾ വിവാഹം കഴിക്കട്ടെ'; ദിൽഷയ്ക്കെതിരായ കമൻറുകൾ, അഭിരാമിയുടെ മറുപടി'അവൾക്ക് ഇഷ്ടമുളളപ്പോൾ വിവാഹം കഴിക്കട്ടെ'; ദിൽഷയ്ക്കെതിരായ കമൻറുകൾ, അഭിരാമിയുടെ മറുപടി

ഗുജറാത്തോ കേരളമോ


എന്നാൽ കേരളത്തിലെ കൂലി 800 രൂപയാണ്. ഗുജറാത്തിലേത് 280 രൂപയും. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ശുചിമുറി, ഗ്രാമീണ റോഡുകൾ, ക്ഷേമ പെൻഷനുകൾ എന്നു തുടങ്ങി സാധാരണക്കാരുടെ ക്ഷേമനില പരിശോധിച്ചാൽ ഗുജറാത്തിനേക്കാൾ എത്രയോ മുന്നിലാണു കേരളം. ഏതാണ് മികച്ച വികസന മാതൃക?
അതേസമയം ഗുജറാത്തിലെപ്പോലെ ആധുനിക വ്യവസായങ്ങൾ കേരളത്തിൽ ഇല്ല. പശ്ചാത്തല സൗകര്യങ്ങളിൽ പിന്നോക്കമാണ്.

കിഫ്ബിയാണ് ഇരട്ട എൻജിൻ

ഈ ദൗർബല്യം തിരുത്തുന്നതിനായി പശ്ചാത്തല സൗകര്യങ്ങളിൽ വലിയ മുതൽ മുടക്ക് ഉറപ്പുവരുത്താനാണ് കിഫ്ബി സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിന്റെ ഇരട്ട എഞ്ചിനാണ് കിഫ്ബി. ഇതിനെ തകർക്കാനാണ് കേന്ദ്ര സർക്കാർ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്. എന്നിട്ട് കേരളത്തിൽവന്ന് ഇരട്ട എഞ്ചിനുള്ള സർക്കാരിനുവേണ്ടി പ്രധാനമന്ത്രി വാദിക്കുന്നത് വലിയൊരു വിരോധാഭാസമാണ്, തോമസ് ഐസക് കുറിച്ചു.

പൊതുസമ്മേളമത്തിൽ


കൊച്ചിയിൽ നടന്ന ബി ജെ പിയുടെ പൊതുസമ്മേളനത്തിലായിരുന്നു വികസനത്തിനായി കേരളത്തിലും ഇരട്ട എൻജിൻ സർക്കാർ വേണമെന്ന് മോദി പറഞ്ഞത്. വികസന മുന്നേറ്റമുണ്ടാകണമെന്ന യുവാക്കളുടെ പ്രത്യാശയിൽ വിലങ്ങുതടി അഴിമതിയും അഴിമതിക്കാരുമാണെന്നും അഴിമതിക്കാർക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കുമ്പോഴെല്ലാം അവിശുദ്ധ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുകയാണെന്നും മോദി പരിപാടിയിൽ പറഞ്ഞിരുന്നു.

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

English summary
Modi's double engine govt remark; Thomas isaac Gives Befitting reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X