കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ചായച്ചര്‍ച്ച ;കേരളത്തില്‍ 32 ചായക്കടകള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തങ്ങളുടെ ഭാവി പ്രധാനമന്ത്രി എങ്ങനെയാകണം, ഭരണം എങ്ങനെയാകണം എന്നൊക്കെ ചോദിക്കാന്‍ സാധാരണകാരനും അവസരം നല്‍കണം എന്നാണ് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ പക്ഷം. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്ത സ്ഥലമാകട്ടെ , ചായക്കടകളും.

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ചായക്കടകളില്‍ ഇരിക്കുന്നവരുമായി മോദി ആശയവിനിമയം നടത്തുന്നത്. രാജ്യത്താകെ ആയിരം ചായക്കടകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

കേരളത്തില്‍ വിവധ ജില്ലകളില്‍ നിന്ന് 323 ചായക്കടകളാണ് മോദിയുടെ ചായച്ചര്‍ച്ചക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവിടങ്ങളില്‍ വലിയ സ്‌ക്രീന്‍ സ്ഥാപിച്ചിട്ടുണ്ട്. ഫെബ്രുവരി 12 ന് വൈകുന്നേരം അഞ്ച് മണിക്കും ഏഴ്മണിക്കും ഇടയില്‍ മോദി കടകളിലെത്തുന്നവരുമായി സംസാരിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ ചായക്കട ചര്‍ച്ച തുടങ്ങുന്നത്. പിന്നീട് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും.

Tea Vendors

ആയിരം കടകളില്‍ ഇരിക്കുന്നവര്‍ക്കും മോദി പറയുന്നത് കേള്‍ക്കാം. ഇതില്‍ തിരഞ്ഞെടുക്കപ്പട്ട 22 കടകളില്‍ നിന്നുള്ളവര്‍ക്ക് മോദിയോട് ചോദ്യങ്ങള്‍ ചോദിക്കാം. കേരളത്തില്‍ നിന്ന് എറണാകുളത്തേയും തിരുവനന്തപുരം ചാലയിലേയും ചായക്കടകളില്‍ നിന്നുള്ളവര്‍ക്ക് ചോദ്യം ചോദിക്കാം.

ഇതില്‍ തന്നെ 11 കടകളില്‍ നിന്നുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മോദി മറുപടി നല്‍കും. കേരളത്തില്‍ ചാലയിലെ ചായക്കടയില്‍ ഉള്ളവര്‍ക്ക് മാത്രമാണ് മറുടി കിട്ടുക.

സാധാരണക്കാര്‍ എത്തുന്ന ചായക്കടകളാണ് ചായക്കട ചര്‍ച്ചക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. അഹമ്മദാബാദില്‍ നിന്ന് വീഡിയോ കോണ്‍ഫറസിങ് വഴിയാണ് മോദി സംസാരിക്കുക.

English summary
BJP leader Narendra Modi will reach out to people at 32 tea stalls across Kerala this evening through video-conferencing as part of his "chai pe charcha" programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X