കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൈനികര്‍ കൊല്ലപ്പെടുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ കഴിവുകേട്".. മോദിയുടെ പ്രസംഗം വൈറല്‍

  • By
Google Oneindia Malayalam News

ഭീകരവാദം ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ, നോട്ട് നിരോധനം ഭീകരവാദികളുടെ നട്ടെല്ല് ഒടിക്കുമെന്ന് പ്രഖ്യാപിച്ച മോദി സര്‍ക്കാരിന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു പുല്‍വാമ ഭീകരാക്രമണം.പരിശീലനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന സൈന്യത്തിനെതിരെ നടത്തിയ തീവ്രവാദി ആക്രമണം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനവും ശക്തമാണ്. ഇന്‍റലിജെന്‍സ് മുന്നറിയിപ്പ് ഉണ്ടായിട്ടും എങ്ങനെയാണ് സുരക്ഷാ വീഴ്ച സംഭവിച്ചതെന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്.

ഇതിനിടെ സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. രാജ്യത്ത് സൈനീകര്‍ കൊല്ലപ്പെടുന്നത് രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്‍റെ വീഴ്ചയാണെന്ന് മോദി 2013 ല്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

 ചാവേര്‍ ആക്രമണം

ചാവേര്‍ ആക്രമണം

പുല്‍വാമയില്‍ വ്യാഴാഴ്ചയാണ് ഭീകരാക്രമണത്തില്‍ 40 സൈനീകരുടെ ജീവന്‍ നഷ്ടമായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകീട്ട് മൂന്നേകാലോടെ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരന്‍ ചാവേറാക്രമണം നടത്തുകയായിരുന്നു.

 ഇടിച്ചുകയറ്റി

ഇടിച്ചുകയറ്റി

സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു.ആക്രമണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് രംഗത്ത് എത്തിയിരുന്നു. ആക്രമണത്തില്‍ പാക്കിസ്ഥാന് നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

 അപ്രതീക്ഷിതം

അപ്രതീക്ഷിതം

തീര്‍ത്തും അപ്രതീക്ഷിതമായിരുന്ന ആക്രമണം. ഇന്‍റലിജെന്‍സ് മുന്നറിയിപ്പ് ഉണ്ടായിട്ടും പാടെ അവഗണിച്ചതാണ് ആക്രമണത്തിന് വഴി വെച്ചതെന്നടക്കമുള്ള ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

 കാശ്മീര്‍ നയം പാളി

കാശ്മീര്‍ നയം പാളി

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കാശ്മീര്‍ നയം പാളിയത് അടിവരയിടുന്നതാണ് പുല്‍വാമ ആക്രമണം എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇതിനിടെയാണ് രാജ്യത്ത് സൈനികര്‍ കൊല്ലപ്പെടുന്നത് രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്‍റെ വീഴ്ചയാണെന്ന മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നത്.

 കഴിവുകേട് കൊണ്ട്

കഴിവുകേട് കൊണ്ട്

രാജ്യത്ത് സൈനികര്‍ കൊല്ലപ്പെടുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ കഴിവുകേട് കൊണ്ടാണെന്നായിരുന്നു മോദി 2013 ല്‍ പ്രസംഗിച്ചത്. രാജ്യത്തെ സൈനികര്‍ മരിക്കുന്നു. ഭാരതത്തിന് തലകുനിക്കേണ്ടി വരുന്ന അവസ്ഥയാണിത്.

 കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍

ഇതിന്‍റെ ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ മാത്രമാണ്. താന്‍ സര്‍ക്കാരിനെ മാത്രമേ കുറ്റപ്പെടുത്തുള്ളൂ. രാജ്യം ഭരിക്കാന്‍ അറിയില്ല. അതിന്‍റെ കുഴപ്പമാണ് കാശ്മീരില്‍ നടക്കുന്നത് എന്നായിരുന്നു മോദിയുടെ പ്രസംഗം.

 18ാമത്തെ ആക്രമണം

18ാമത്തെ ആക്രമണം

മോദിയുടെ അന്നത്തെ വാക്കുകള്‍ വീണ്ടും സര്‍ക്കാരിനെ തിരിഞ്ഞ് കൊത്തുകയാണ്.പുല്‍വാമയിലേത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുളള 18ാമത്തെ ഭീകരാക്രമണമാണ്.

 കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടു

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 177 ശതമാനം സൈനികര്‍ രാജ്യത്ത് കൊല്ലപ്പെട്ടു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്തേക്കാള്‍ 115ശതമാനം സൈനീകരാണ് എന്‍ഡിഎ സര്‍ക്കാര്‍ കാലത്ത് കൊല്ലപ്പെട്ടത്.

 അശാന്തമായി കാശ്മീര്‍

അശാന്തമായി കാശ്മീര്‍

2018 ല്‍ മാത്രം 95 പേരാണ് കൊല്ലപ്പെട്ടത്. 2017 ല്‍ 805 ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ ഒരു കൊല്ലത്തിനിപ്പുറം 941 ഭീകരാക്രമണങ്ങളാണ് കാശ്മീരില്‍ നടന്നത്.

പ്രസംഗം വീ‍ഡിയോ

മോദി പ്രസംഗം വീഡിയോ

English summary
Modis speech getting viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X