Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരെങ്കിലും ബഹളമുണ്ടാക്കിയിട്ടല്ല ചെയ്യേണ്ടത്, സർക്കാരിന് അഹങ്കാരവും ധാര്‍ഷ്ട്യവും': കെമാല്‍ പാഷ

കൊച്ചി: മൊഫിയ പര്‍വീണ്‍ ആത്മഹത്യാ കേസില്‍ ആരോപണ വിധേയനായ സിഐ സുധീറിന് എതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാത്തത് സര്‍ക്കാരിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും ആണെന്ന് മുൻ ജസ്റ്റിസ് കെമാല്‍ പാഷ. നിയമവിദ്യാര്‍ത്ഥിനിയായ മൊഫിയ പര്‍വീണ്‍ ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സിഎല്‍ സുധീര്‍ അപമര്യാദയായി മൊഫിയയോട് പെരുമാറിയിരുന്നു. സിഐക്കെതിരെ നടപടി വേണമെന്ന് ആത്മഹത്യക്കുറിപ്പില്‍ എഴുതിയാണ് മൊഫിയ ജീവനൊടുക്കിയത്.

വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ സുധീറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. എന്നാല്‍ സുധീറിന് എതിരെ ഐപിസി 306 പ്രകാരം ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം എന്നാണ് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ അത് ചെയ്യേണ്ടത് ആരെങ്കിലും ബഹളമുണ്ടാക്കിയിട്ടല്ലെന്നും സാധാരണക്കാരന്‍ ആയിരുന്നുവെങ്കില്‍ അപ്പോഴേ കേസെടുക്കുമായിരുന്നുവെന്നും കെമാല്‍ പാഷ പ്രതികരിച്ചു.

66

ഒരാള്‍ കാരണം താന്‍ മരിക്കുകയാണ് എന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതി വെച്ചാല്‍ അതിന് അര്‍ത്ഥം അയാളെ മരണത്തിലേക്ക് തള്ളി വിട്ടു എന്നാണെന്ന് കെമാല്‍ പാഷ പറയുന്നു. അതുകൊണ്ട് തന്നെ സിഐക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തേണ്ടതുണ്ട്. ഭര്‍ത്താവ് ലൈംഗിക വൈകൃതം ഉളള വ്യക്തിയാണ് എന്നും ശാരീരികമായും മാനസികമായും തന്നെ വളരെ അധികം പീഡിപ്പിക്കുന്നു എന്നതും അടക്കമുളള ഗുരുതരമായ പരാതിയാണ് മൊഫിയ പോലീസിന് നല്‍കിയത്.. എന്നാല്‍ ഒരു പ്രയോജനവും ഉണ്ടായില്ല. നീതി പ്രതീക്ഷിച്ചാണ് പോലീസ് സ്‌റ്റേഷനില്‍ പോകുന്നത്. പരാതി കൊടുത്ത് 24 ദിവസം കഴിഞ്ഞിട്ടും ഒരു അനക്കവും ഉണ്ടായിട്ടില്ല. മോഫിയ ആത്മഹത്യ ചെയ്ത് കഴിഞ്ഞാണ് കേസെടുക്കുന്നത് എന്നും കെമാല്‍ പാഷ ചൂണ്ടിക്കാണിക്കുന്നു.

പരാതി ലഭിച്ചാല്‍ പെണ്‍കുട്ടിയുടെ മൊഴി എടുക്കുകയും ശേഷം പ്രതികളെ വിളിച്ച് വരുത്തുകയും വേണം. എന്നാല്‍ ഇവിടെ പ്രതികള്‍ക്കൊപ്പം വിളിച്ച് വരുത്തി പോലീസ് മൊഫിയയെ ആക്ഷേപിച്ചുവെന്നും കെമാല്‍ പാഷ കുറ്റപ്പെടുത്തി. നിയമം പഠിക്കുന്ന കുട്ടിയാണ് മൊഫിയ. അവളെ പോലീസ് വളരെ മോശമായി എടി പോടി എന്ന് വിളിച്ചു. അവളുടെ മുന്നില്‍ വെച്ച് അച്ഛനെ ബ്രോക്കര്‍ എന്ന് വിളിച്ച് അപമാനിച്ചു. അന്തസ്സ് എല്ലാവര്‍ക്കും ഉളളതാണ്. അതുകൊണ്ടാണ് സഹിക്കാനാകാതെ മോഫിയ ആത്മഹത്യ ചെയ്തത് എന്നും ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു. സിഐക്കെതിരെ വകുപ്പ് തല അന്വേഷണമല്ല വേണ്ടതെന്നും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
    ഉത്രാ കേസിലും മോഫിയ കേസിലും വില്ലനായ സിഐ സുധീര്‍ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+