കമ്പിവേലിയും ക്യാമറ പ്രഖ്യാപനവും ജലരേഖയായി; മൊഗ്രാൽ പുഴയോരം മാലിന്യ കേന്ദ്രം

  • Posted By:
Subscribe to Oneindia Malayalam

മൊഗ്രാൽ: കമ്പിവേലിയും ക്യാമറ പ്രഖ്യാപനവും ജലരേഖയായതോടെ മൊഗ്രാൽ പുഴയോരം മാലിന്യ പ്രളയമായി. പുഴയോരത്തെ കണ്ടൽകാടുകളിലേക്കാണ് പ്ലാസ്റ്റിക് സഞ്ചികളിലാക്കി രാത്രിയുടെ മറവിൽ മാലിന്യം പുഴയിൽ തള്ളുന്നത്. പുഴയിലെയും പുഴയോരത്തെയും ആവാസ വ്യവസ്ഥയെയും ഈ മാലിന്യ നിക്ഷേപം സാരമായി ബാധിക്കുന്നതോടെപ്പം കണ്ടൽ കാടുകൾക്കിടയിൽ മുട്ടയിടുന്ന മത്സ്യങ്ങളുടെ നാശത്തിനും ഇത് കാരണമാകുന്നു.

മാധ്യമ പ്രവര്‍ത്തകരെ സെക്രട്ടേറിയേറ്റില്‍ തടഞ്ഞ സംഭവം: രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

പുഴവെള്ളം ഉപയോഗിച്ചാൽ ശരീരത്തിൽ ചൊറിച്ചിലും മറ്റ് അസ്വസ്ഥതയും അനുഭവപ്പെടുന്നതായി പരിസരവാസികൾ പറഞ്ഞു. മൊഗ്രാൽ പുഴ മലിനീകരണത്തിനെതിരെ സന്നദ്ധ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും നിരവധി തവണ സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും അധികാരികൾ കണ്ണ് തുറന്നില്ല.

pollutesriverside

അറവു മാലിന്യങ്ങൾ, മാംസാവശിഷ്ടങ്ങൾ, ആശുപത്രി മാലിന്യം, ഭക്ഷണാവശിഷ്ടം പ്ലാസ്റ്റിക് തുടങ്ങിയവയാണ് പുഴയിൽ വലിച്ചെറിയുന്നത്. ഇവിടുത്തെ മാലിന്യം തടയാൻ കുമ്പള ഗ്രാമ പഞ്ചായത്ത് നേരത്തെ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്നും സി.സി.ടി.വി സ്ഥാപിക്കാമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനങ്ങളെല്ലാം കടലാസുകളിൽ മാത്രം ഒതുങ്ങി.

English summary
Mogral riverside polluted by disposed wastes
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്