നിസാമിന്റെ ഫോണ്‍ വിളി; ജയില്‍ മേധാവിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി,എല്ലാം നിഷേധിച്ച് അധികൃതര്‍
കേസുമായി ബന്ധപ്പെട്ട് ബെഗളൂരുവിലേക്ക് കൊണ്ടുപോയ സമയത്തോ, ജയിലിനുള്ളില്‍ നിന്നോആണ് നിസാം തങ്ങളെ വിളിച്ച് വധഭീഷണി മുഴക്കിയതെന്ന് സഹോദരങ്ങള്‍ പരാതിയില്‍ ആരോപിക്കുന്നു.
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതായി സഹോദരന്മാര് ഇന്നലെയാണ് പോലീസില്‍ പരാതി നല്കി. അതേസമയം നിസാം ജയിലിലില്‍ നിന്നും ഫോണ്‍വിളിച്ചെന്ന ആരോപണം തള്ളി ജയില്‍ അധികൃതര്‍. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും രംഗത്ത് എത്തി.
കേസുമായി ബന്ധപ്പെട്ട് ബെഗളൂരുവിലേക്ക് കൊണ്ടുപോയ സമയത്തോ, ജയിലിനുള്ളില്‍ നിന്നോആണ് നിസാം തങ്ങളെ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും സഹോദരങ്ങള്‍ പരാതിയില്‍ ആരോപിക്കുന്നു. ഇക്കാര്യം വിവാദമായതിനെ തുടര്‍ന്നാണ് അടിയന്തര നടപടി എടുക്കുമെന്നും ജയില്‍ മേധാവിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിസാമിനെ പാര്‍പ്പിച്ചിരുന്ന പത്താംബ്ലോക്കില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. നിസാം ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചെന്ന ആരോപണവും ജയില്‍ അധികൃതര്‍ തള്ളുകയാണുണ്ടായത്. ജയിലിലെ ഫോണില്‍ നിന്നുമാത്രമാണ് നിസാം സംസാരിക്കാറുളളതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.അതേസമയം ബംഗളൂരുവില്‍ വെച്ച് ഫോണില്‍ സംസാരിച്ചതായി നിസാം സമ്മതിച്ചിട്ടുമുണ്ട്.

ഭീഷണി
നിസാമിന്റെ ഉടമസ്ഥതയിലുളള തിരുനെല്‍വേലിയിലെ കിങ്സ് കമ്പനിയിലെ കൂലി വര്‍ധനയുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ നിസാമിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുത്തിരുന്നു. ഇക്കാര്യത്തിലാണ് അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നി സഹോദരങ്ങളെ വിളിച്ച് നിഷാം ഭീഷണിപ്പെടുത്തിയത്.

പരാതി
നിസാം തങ്ങളെ വിളിച്ചതിന്റെ ഫോണ്‍ രേഖകളും, ഓഡിയോ റെക്കോഡുകളും റൂറല്‍ എസ്പി നിശാന്തിനിക്ക് പരാതിക്കൊപ്പം ഇവര്‍ കൈമാറിയിട്ടുണ്ട്.

രണ്ട് നമ്പറുകള്‍
നിസാം രണ്ടു നമ്പരുകളാണ് ഉപയോഗിക്കുന്നതെന്നും എല്ലാ ദിവസവും ഫോണ്‍ വിളിക്കാറുണ്ടെന്നും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയില്‍ എസ്പി
സംഭവത്തില്‍ ജയില്‍ മേധാവി അനില്‍കാന്തിനോട് മുഖ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി എസ്പി നിശാന്തിനി അറിയിച്ചു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications