മോഹൻലാലിനും പൃഥ്വിരാജിനും നിലനില്‍പ്പ് പ്രശ്നമില്ല; പ്രശ്നം നിര്‍മ്മാതാക്കള്‍ക്ക്: സുരേഷ് കുമാര്‍

തിരുവനന്തപുരം: നിര്‍മ്മാതാക്കളുടെ പണി ഇല്ലാതാക്കുന്ന പരിപാടിയാണ് താരങ്ങളുടെ ഒടിടി ബിസിനസെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ഒടിടി ലക്ഷ്യമാക്കി താരങ്ങള്‍ തന്നെ സിനിമ എടുക്കുകയാണ്. സമീപകാലത്ത് ഉണ്ടായ ചെറിയ മാറ്റമാണ് ഇത്. ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ അവര്‍ വലിയ തുകയ്ക്ക് ഒടിടിയിക്ക് വില്‍ക്കുന്നു.

ഈ രീതിയാണ് നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയാവുന്നത്. ഇപ്പോള്‍ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന താരങ്ങളെല്ലാം വളര്‍ന്ന് തിയേറ്ററുകളിലൂടെയാണെന്ന സത്യം ആരും മറക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മലയാള മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താരങ്ങളുടെ താരപദവി നിലനില്‍ക്കണമെങ്കില്‍ ജനം തിയേറ്ററില്‍

താരങ്ങളുടെ താരപദവി നിലനില്‍ക്കണമെങ്കില്‍ ജനം തിയേറ്ററില്‍ വന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം. ഒടിടിയില്‍ വീട്ടിലിരുന്ന് പടം കാണുന്നവര്‍ കയ്യടിക്കില്ല. മോഹന്‍ലാലിന്റെ പുതിയ സിനിമകള്‍ ഒടിടിയില്‍ വരുന്നുവെന്നാണ് വാര്‍ത്ത. അതിനോട് എനിക്ക് എതിര്‍പ്പുണ്ട്. മലയാളത്തില്‍ വലിയ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ പടം തിയേറ്ററില്‍ വന്നാല്‍ ജനം തിയേറ്ററിലെത്തി കാണുകയും കയ്യടിക്കുകയും ചെയ്യും.

കറുപ്പോ വെളുപ്പോ? നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും; പുതിയ ചിത്രങ്ങളുമായി മീര നന്ദന്‍

ആ സാഹചര്യത്തില്‍ മോഹന്‍ലാലിന്റെ പടങ്ങള്‍ ഒടിടിയിലേക്ക്

ആ സാഹചര്യത്തില്‍ മോഹന്‍ലാലിന്റെ പടങ്ങള്‍ ഒടിടിയിലേക്ക് പോകുന്നത് തിയേറ്ററുകാര്‍ക്കും പ്രേക്ഷകര്‍ക്കും വലിയ നഷ്ടമാണ്. ഒരു വര്‍ഷം ഒന്നോ രണ്ടോ മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഒടിടിയിലേക്ക് പോകുന്നതെങ്കില്‍ വലിയ പ്രശ്നം ഇല്ല. എന്നാല്‍ എല്ലാ സിനിമകളും ഒടിടിയിലേക്ക് പോകുന്നതിനു മോഹൻലാലിനെ പോലെ ഒരാൾ കൂട്ടു നിൽക്കരുതെന്നും സുരേഷ് കുമാര്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയുള്ള ചില നിര്‍മ്മാതാക്കള്‍ തങ്ങളുടെ സിനിമകള്‍

സാമ്പത്തിക പ്രതിസന്ധിയുള്ള ചില നിര്‍മ്മാതാക്കള്‍ തങ്ങളുടെ സിനിമകള്‍ ഒടിടിയിലേക്ക് നല്‍കാറുണ്ട്. അത് അയാളുടെ നിലനില്‍പ്പിന്റെ പ്രശ്നമാണെന്ന് മനസ്സിലാക്കാം. എന്നാല്‍ മോഹന്‍ലാലിനും പൃഥിരാജിനൊന്നും ഇവിടെ നിലനില്‍പിന്റെ പ്രശ്നം ഇല്ല. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടേയുള്ള ബഹുമതികള്‍ നേടിയ തിങ്കളാഴ്ച നിശ്ചയം വളരെ രസകരമായ ഒരു സിനിമയാണ്. എന്നാല്‍ അത് തിയേറ്ററില്‍ ഓടിച്ചാല്‍ ആളു കയറണണെന്നില്ല.

ഇത്തരം പടങ്ങള്‍ ഒടിടിയില്‍ റീലിസ് ചെയ്യുമ്പോള്‍

ഇത്തരം പടങ്ങള്‍ ഒടിടിയില്‍ റീലിസ് ചെയ്യുമ്പോള്‍ കൂടുതല്‍ പേര്‍ കാണും എന്നുള്ളതൊരു യാഥാര്‍ത്ഥ്യമാണ്. ഇതുപോലുള്ള സിനിമ എടുക്കുന്നുവരടെ അഭയ കേന്ദ്രം എന്ന നിലയില്‍ ഒടിടിയെ നമുക്ക് തള്ളിപ്പറയാന്‍ സാധിക്കില്ല. ഞാനൊക്കെ വല്ലപ്പോഴും ഒരു സിനിമ എടുക്കുന്നയാളാണ്. അങ്ങനെയുള്ളവരുടെ പടങ്ങള്‍ ഒടിടിയില്‍ നല്‍കുന്നതിനെ വലിയ തെറ്റായി കാണാനാവില്ലെന്നും സുരേഷ് കുമാര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ തിയേറ്ററുകള്‍ ഉണരണമെങ്കില്‍ വലിയ താരങ്ങളു

എന്നാല്‍ തിയേറ്ററുകള്‍ ഉണരണമെങ്കില്‍ വലിയ താരങ്ങളുടെ പടം വരണം. അതിന് ഏറ്റവും കൂടുതല്‍ മുന്‍കൈ എടുക്കേണ്ടത് അവര്‍ തന്നെയാണ്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പടം തിയറ്ററിൽ പരാജയപ്പെട്ടാലും അവര്‍ക്ക് ആ നഷ്ടം നികത്താന്‍ സാധിക്കും. അവര്‍ക്ക് മറ്റൊരു പടം എടുത്ത് ഒടിടിയില്‍ നല്‍കിയാല്‍ മതി. നഷ്ടം സംഭവിച്ച ഒരാള്‍ രണ്ടോ മൂന്നോ പടം എടുത്ത് ഒടിടിയില്‍ നല്‍കിയാല്‍ ആരും വിമര്‍ശിക്കില്ല. ഒടിടി പ്രദര്‍ശനം സ്ഥരിമാകുമ്പോഴാണ് വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നത്. അവിടെയാണ് നിര്‍മ്മാതാക്കളുടേയും തിയേറ്ററുകാരുടേയും പ്രശ്നം.

തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഒടിടിയിലും

തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഒടിടിയിലും ടിവിയിലും നല്‍കുന്നതിന് നിലവില്‍ നിശ്ചയിച്ച സമയ പരിധി കുറയ്ക്കാന്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ഒരേസമയം 505 സ്ക്രീനിലാണ് റിലീസ് ചെയ്തത്. എല്ലായിടത്ത് നിന്നും നല്ല കളക്ഷന്‍ ലഭിക്കുന്നുണ്ട്. രണ്ട് ആഴ്ചകൊണ്ട് തന്നെ കുറുപ്പിന് അതിന്റെ മുടക്ക് മുതല്‍ തിരിച്ച് പിടിക്കാന്‍ സാധിക്കും. നാല് ആഴ്ചയ്ക്ക് ശേഷം കുറുപ്പ് ഒടിടിയിലോ ടിവിയിലോ കാണിക്കുന്നതില്‍ കുഴപ്പമില്ല.

ഒരു സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിന്

ഒരു സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷം ഒടിടിക്കോ ചാനലുകള്‍ക്കോ നല്‍കാമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. കോവിഡ് സമയത്ത് എടുത്ത ചിത്രമാണേൽ 30 ദിവസം കഴിയുമ്പോൾ നൽകാമെന്ന ഇളവുണ്ട്. ഈ സമയപരിധി കുറയ്ക്കുന്നതിനെ കുറിച്ച് ഏതായാലും ഇപ്പോള്‍ ആലോചിക്കുന്നില്ല. ഇത് ലംഘിക്കുന്നവരുണ്ടാവാം. അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നത് ആലോചിച്ച് എടുക്കേണ്ട് കാര്യമാണ്.

മുന്‍കാലങ്ങള്‍ ഒരു സിനിമ റിലീസ് ചെയ്ത് 2 വര്‍ഷം

മുന്‍കാലങ്ങള്‍ ഒരു സിനിമ റിലീസ് ചെയ്ത് 2 വര്‍ഷം കഴിയാതെ ടിവിയില്‍ നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു വ്യവസ്ഥ. അവിടുന്ന് നിന്നാണ് 42 ദിവസത്തിലേക്ക് ചുരുങ്ങിയത്. അതിനു മുൻപേ ചിത്രം ഒടിടിയിലോ ടിവിയിലോ നൽകിയാൽ നിർമാതാവിനു ലാഭം കിട്ടാം. എന്നാല്‍ തിയേറ്ററര്‍ ഉടമകള്‍ ഉള്‍പ്പടെ എല്ലാവരുടേയും താല്‍പര്യം സംരക്ഷിക്കേണ്ടതിനാല്‍ അതിനെ അനുകൂലിക്കാന്‍ എനിക്ക് സാധിക്കില്ല. എങ്കിലും തിയേറ്റര്‍ റിലീസ് കഴിഞ്ഞ് 3 ആഴ്ച കഴിഞ്ഞ് ഒടിടിയില്‍ കാണിച്ചാല്‍ വലിയ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് വളരെ വിശാലമായ റിലീസാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്

ഇന്ന് വളരെ വിശാലമായ റിലീസാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് മുടക്ക് മുതല്‍ വളരെ വേഗത്തില്‍ തിരിച്ച് പിടിക്കാന്‍ സാധിക്കും. നേരത്തെ 14 റിലീസിങ് കേന്ദ്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 500 ന് മുകളില്‍ തിയേറ്ററുകളിലൊക്കെയാണ് സിനിമകള്‍ റിലീസ് ചെയ്യുന്നത്. ചെറിയ സ്ഥലങ്ങളിലെ തിയറ്ററുകളിൽ പോലും 2 ദിവസം കൊണ്ട് 3 ലക്ഷം രൂപ ഷെയർ വരും.

വൈഡ് റിലീസിലൂടെ ആദ്യ ദിനത്തില്‍ തന്നെ

വൈഡ് റിലീസിലൂടെ ആദ്യ ദിനത്തില്‍ തന്നെ പരമാവധി തുക കലക്ട് ചെയ്യുന്നതിനാല്‍ മൂന്നാം വാരത്തോടെ തന്നെ സിനിമ ടിവിയിലോ ഒടിടിയിലോ കാണിക്കാം എന്നു പറയുന്നവരുണ്ട്. ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉടനെ സംഭവിച്ചില്ലെങ്കിലും ഭാവിയില്‍ അത് ഉണ്ടായിക്കൂടായെന്ന് പറയാന്‍ കഴിയില്ല. ഒരിടത്തും കുത്തക പരിപാടി നല്ലതല്ല. തിയറ്ററുകൾ എല്ലാം പൂട്ടിയാൽ വൻകിട ഒടിടി കമ്പനികളുടെ ദയയ്ക്കായി നിർമാതാക്കൾ ക്യൂ നിൽക്കേണ്ടി വരും. ഇപ്പോള്‍ പരസ്പരം മത്സരിക്കുന്ന ഒടിടി കമ്പനികള്‍ അതോടെ പ്രതിഫലം കുറയ്ക്കും. ആ ഒരു സാഹചര്യത്തില്‍ കിട്ടുന്ന തുകയ്ക്ക് പടം ഒടിടിയിക്ക് വില്‍ക്കേണ്ടി വരും. ആ സാഹചര്യത്തിലേക്ക് നിര്‍മ്മാതാക്കളെ എത്തിക്കാന്‍ അനുവദിക്കില്ലെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍; പങ്കുവെച്ചത് കഥകളിക്കൊരുങ്ങുന്ന ചിത്രങ്ങല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+