ദിലീപ് തോറ്റു, ലാലേട്ടന് പുഞ്ചിരി; പെടക്ക്ണ നോട്ടെറിഞ്ഞു നോക്കി, ജനപ്രിയ നായകനായില്ല!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഫാന്‍സി നമ്പറിന് വേണ്ടിയുള്ള കളിയില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ജയം. കെഎല്‍ 7 സികെ 7 എന്ന നമ്പറാണ് ലേലത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. കൊച്ചില്‍ നടന്ന ലേലത്തില്‍ 31000 രൂപയ്ക്കാണ് ലാല്‍ തന്റെ ഇഷ്ട നമ്പര്‍ കൈവശപ്പെടുത്തിയത്.

എന്നാല്‍ ജനപ്രിയ നായകന്‍ ദിലീപ് ലേലത്തില്‍ തോറ്റു. കെഎല്‍ സിസികെ 1 ആയിരുന്നു ദിലീപ് ബുക്ക് ചെയ്തിരുന്നത്. ഈ നമ്പറിന് വേണ്ടി കടുത്ത മല്‍സരം നടന്നു. ഒടുവില്‍ ദിലീപ് അടിയറവ് പറഞ്ഞു.

സൂപ്പര്‍ താരങ്ങളടക്കം നിരവധി പേര്‍

കെഎല്‍ 7 സികെ സീരിസിന്റെ ബുക്കിങ് തുടങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍ താരങ്ങളടക്കം നിരവധി പേര്‍ ഫാന്‍സി നമ്പറുകള്‍ കിട്ടാന്‍ ഫീസ് അടച്ചിരുന്നു. കെഎല്‍ സിസികെ 1 ദിലീപും കെഎല്‍ 7 സികെ 7 മോഹന്‍ലാലും ലക്ഷ്യമിട്ടു.

മോഹന്‍ലാലിന്റെ ഇന്നോവ

മോഹന്‍ലാലിന് ഏറെ പണിപ്പെടേണ്ടി വന്നില്ല. 31000 രൂപയില്‍ തന്നെ നമ്പര്‍ കിട്ടി. മറ്റാരും അതിനേക്കാള്‍ ഉയര്‍ന്ന തുക ഫീസ് അടച്ചിരുന്നില്ല. മോഹന്‍ലാല്‍ തന്റെ ഇന്നോവ കാറിനായിട്ടാണ് നമ്പര്‍ സ്വന്തമാക്കിയത്.

ദിലീപിന്റെ പോര്‍ഷെ

ദിലീപ് ലക്ഷ്യമിട്ട നമ്പറിന് വാശിയേറിയ മല്‍സരമാണ് നടന്നത്. ദിലീപിന്റെ പോര്‍ഷെ കാറിന് വേണ്ടിയായിരുന്നു ഫാന്‍സി നമ്പര്‍ ലക്ഷ്യമിട്ടത്. പക്ഷേ നിരവധി പേര്‍ ഇതേ നമ്പര്‍ നോട്ടമിട്ടിരുന്നു.

സര്‍ക്കാരിന് ലഭിച്ചത് 1356000 രൂപ

കാക്കനാട് ആര്‍ടിഒ ഓഫീസിലാണ് ലേലം നടന്നത്. ദിലീപിന്റെ പ്രതിനിധി അഞ്ച് ലക്ഷം രൂപവരെ കയറ്റി വിളിച്ചു. എന്നാല്‍ മറ്റൊരു വ്യവസായി ഏഴര ലക്ഷം നല്‍കി സികെ 1 നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. വാശിയേറിയ മല്‍സരം വഴി മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചത് 1356000 രൂപയാണ്.

English summary
Mohanlal gets fancy number, but dileep failed in auction at kochi.
Please Wait while comments are loading...