• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മോഹന്‍ലാൽജി' എന്ന് വിളിച്ച് കെട്ടിപ്പിടിച്ചു! മൂന്ന് തവണ തോളത്ത് തട്ടി!! മോദി സ്തുതിയുമായി ബ്ലോഗ്

cmsvideo
  മോദി കൂടിക്കാഴ്ചയെ വാഴ്ത്തിപ്പാടി ലാലേട്ടന്റെ ബ്ലോഗ് | Oneindia Malayalam

  തിരുവനന്തപുരം: സൂപ്പര്‍ താരം മോഹന്‍ലാല്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്. മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടതിനെ തുടര്‍ന്നായിരുന്നു ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് മോഹന്‍ലാല്‍ ഒന്നും വിട്ടുപറഞ്ഞിട്ടില്ല.

  മോഹന്‍ലാലിനെ മുന്നിൽ നിർത്തിയാൽ കേരളം ബിജെപി പിടിക്കും? 10 മണ്ഡലങ്ങൾ... കളി കാര്യമാകുന്നതിങ്ങനെ

  ചങ്കിനകത്ത് ലാലേട്ടൻ, ചാണകത്തിനകത്ത് ലാലേട്ടന്‍!!! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍'

  തന്റെ മാതാപിതാക്കളുടെ പേരിലുളള വിശ്വശാന്തി ട്രസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മോദിയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തുണ്ടെങ്കില്‍ പങ്കെടുക്കാം എന്ന് പ്രധാന മന്ത്രി മറുപടിയും കൊടുത്തു.

  എന്തായാലും ആ സന്ദര്‍ശനാനുഭവം ആണ് മോഹന്‍ലാല്‍ ഇത്തവണ തന്റെ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. അത് ഇങ്ങനെയാണ്....

  മുഖാമുഖം മോദി

  മുഖാമുഖം മോദി

  മുഖാമുഖം മോദി എന്ന തലക്കെട്ടിലാണ് മോഹന്‍ലാല്‍ ഇത്തവണ തന്റെ ബ്ലോഗ് എഴുതിയിട്ടുള്ളത്. മോദിയെ കാണാന്‍ പോയതും, അവിടെ വച്ചുണ്ടായ അനുഭവങ്ങളും എല്ലാം ഇതില്‍ വള്ളിപുള്ളി വിടാതെ അദ്ദേഹം വിവരിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ് വ് കൂടി ഈ ബ്ലോഗില്‍ പ്രതിപാദിക്കപ്പെടുന്നുണ്ടോ എന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. ബ്ലോഗിലേക്ക്....

  വിശേഷ ദിവസം

  വിശേഷ ദിവസം

  ഇക്കഴിഞ്ഞ സെപ്തംബര്‍ 3 വ്യക്തിപരമായി തനിക്ക് ഏറെ വിശേഷപ്പെട്ട ഒരു ദിവസം ആയിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് അന്നായിരുന്നു. രാവിലെ 11 മണിമുതല്‍ ഏകദേശം അരമണിക്കൂറോളം പ്രധാനമന്ത്രിയുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചു.

  തന്റെ സിനിമ പ്രവേശനത്തിന്റെ 41-ാം വാര്‍ഷികവും അഷ്ടമി രോഹിണിയും അതേ ദിവസം തന്നെ ആയിരുന്നു എന്നും മോഹന്‍ലാല്‍ പ്രത്യേകം പറയുന്നുണ്ട്.

  മോഹന്‍ലാല്‍ ജി എന്ന് വിളിച്ച് കെട്ടിപ്പിടിച്ചു

  മോഹന്‍ലാല്‍ ജി എന്ന് വിളിച്ച് കെട്ടിപ്പിടിച്ചു

  നേരത്തേ അപേക്ഷിച്ചത് അനുസരിച്ചാണ് തനിക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത് എന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്. മോദി നേരിട്ട് വന്നാണത്രെ സ്വീകരിച്ചത്.

  മോഹന്‍ലാല്‍ ജി എന്ന് വിളിച്ച് വിളിച്ച് മോദി മോഹന്‍ലാലിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. മൂന്ന് തവണ അദ്ദേഹം തന്റെ തോളത്ത് തട്ടിയതായും മോഹന്‍ലാല്‍ ഓര്‍ത്തെഴുതുന്നു. മോദിക്ക് തന്നെ അറിയാമായിരുന്നു എന്നും അഭിമാനത്തോടെ മോഹന്‍ലാല്‍ എഴുതുന്നു.

  നിഷ്‌കളങ്കമായി വിസ്മയിച്ചു!!!

  നിഷ്‌കളങ്കമായി വിസ്മയിച്ചു!!!

  പ്രധാനമന്ത്രിയോട് വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിച്ചു. നാല്‍പത് വര്‍ഷമായി താന്‍ സിനിമയില്‍ അഭിയനിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ 'നിഷ്‌കളങ്കമായി അദ്ദേഹം വിസ്മയിച്ചു' എന്നാണ് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്.

  സംസ്‌കൃത നാടകത്തില്‍ അഭിനയിച്ച കാര്യം പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി ആദരവോട്െ ആ ഭാഷയെ വണങ്ങി അതേക്കുറിച്ച് സംസാരിച്ചു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ ആണെന്നത് താത്പര്യത്തോടെ കേള്‍ക്കുകയും ചെയ്തു!

  വിശ്വശാന്തി ട്രസ്റ്റ്

  വിശ്വശാന്തി ട്രസ്റ്റ്

  തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ട്രസ്റ്റിനെ കുറിച്ച് പ്രധാനമന്ത്രിയോട് ചുരുക്കി പറഞ്ഞതായും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നുണ്ട്. അതിന് ശേഷം നാല് കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചു.

  കേരളത്തിലെ ആദിവാസി മേഖലയില്‍ ചെയ്യാനിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍, തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കാന്‍സര്‍ കെയര്‍ സെന്റര്‍, ദില്ലിയില്‍ നടത്താന്‍ ആഗ്രഹിക്കുന്ന ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, തുടങ്ങാനിരിക്കുന്ന യോഗ റീഹാബിലിറ്റേഷന്‍ സെന്റര്‍- ഇവയെ കുറിച്ചായിരുന്നു വിശദമായി സംസാരിച്ചത്.

  കേരളത്തില്‍ തങ്ങള്‍ ചെയ്ത പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രധാനമന്ത്രിയോട് ചുരുക്കി വിവരിച്ചതായി മോഹന്‍ലാല്‍ പറയുന്നുണ്ട്.

  ഏറ്റവും നല്ല പേഷ്യന്റ് ലിസണര്‍

  ഏറ്റവും നല്ല പേഷ്യന്റ് ലിസണര്‍

  താന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും നല്ല 'പേഷ്യന്റ് ലിസണര്‍' എന്നാണ് നരേന്ദ്ര മോദിയെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. താന്‍ പറഞ്ഞതെല്ലാം മോദി നിറഞ്ഞ മൗനത്തോടെ കേട്ടിരിക്കുകയും എല്ലാ പിന്തുണയും നല്‍കുകയും ചെയ്തു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചപ്പോള്‍, അതിനോടും അനുകൂലമായാണ് പ്രതികരിച്ചത് എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

  യോഗയെ കുറിച്ച് പറഞ്ഞപ്പോള്‍...

  യോഗയെ കുറിച്ച് പറഞ്ഞപ്പോള്‍...

  യോഗയെ കുറിച്ച് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ആവേശത്തോടെ സംസാരിച്ചത് എന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിക്കുന്നുണ്ട്. തന്റെ വലിയ സ്വപ്‌നത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി നല്‍കിയ ആത്മാര്‍ത്ഥത മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു എന്നും മോഹന്‍ലാല്‍ കുറിക്കുന്നു.

  ഒരു വാക്കുപോലും രാഷ്ട്രീയം പറഞ്ഞില്ല

  ഒരു വാക്കുപോലും രാഷ്ട്രീയം പറഞ്ഞില്ല

  മോഹന്‍ലാലും പ്രധാനമന്ത്രിയും നടത്തിയ കൂട്ടിക്കാഴ്ചയെ തുടര്‍ന്നുണ്ടായ ഊഹാപോഹങ്ങളെ കുറിച്ചും മോഹന്‍ലാല്‍ ബ്ലോഗില്‍ പരാമര്‍ശിക്കുന്നുണ്ട്. അത്തരം വാര്‍ത്തകള്‍ സ്വാഭാവികമായതുകൊണ്ട് അതിനൊന്നും മറുപടി പറഞ്ഞില്ലെന്നാണ് മോഹന്‍ലാലിന്റെ വിശദീകരണം.

  പക്ഷേ, പ്രധാനമന്ത്രി തന്നോട് ഒരു വാക്കുപോലും രാഷ്ട്രീയം പറഞ്ഞില്ലെന്നതാണ് അത്ഭുതകരമായ കാര്യം എന്ന് പറഞ്ഞ് മോഹന്‍ലാല്‍ അത്ഭുതപ്പെടുന്നും ഉണ്ട്. താന്‍ തിരിച്ച് രാഷ്ട്രീയമായ ഒന്നും ചോദിച്ചതുമില്ലെന്ന് വെളിപ്പെടുത്തുന്നും ഉണ്ട് അദ്ദേഹം.

  രാജ്യത്തെ കുറിച്ച് സംസാരിച്ചു

  രാജ്യത്തെ കുറിച്ച് സംസാരിച്ചു

  രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചില്ല എന്നേ ഉള്ളൂ... രാജ്യത്തെ കുറിച്ച് ഏറെ സംസാരിച്ചു. രാഷ്ട്രീയവും രാഷ്ട്ര നിര്‍മാണവും വേറെയാണെന്ന കാര്യം പ്രധാനമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന പ്രശംസയും ഉണ്ട് മോഹന്‍ലാലിന്റെ വക. വിശ്വശാന്തി ട്രസ്റ്റിനെ കുറിച്ചുള്ള സംസാരത്തിന് ശേഷം ആയിരുന്നു പ്രധാനമന്ത്രി രാജ്യത്തെ കുറിച്ച് സംസാരിച്ചത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

  വീണ്ടും അത്ഭുതപ്പെടുത്തി

  വീണ്ടും അത്ഭുതപ്പെടുത്തി

  രാഷ്ട്രീയം പറയാതിരുന്നതില്‍ അത്ഭുതപ്പെട്ട മോഹന്‍ലാലിനെ പ്രധാനമന്ത്രി വീണ്ടും അത്ഭുതപ്പെടുത്തി. അത് കേരളത്തിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം മനസ്സിലാക്കി വച്ചിരിക്കുന്നു എന്ന് മനസ്സിലായപ്പോള്‍ ആണ്.

  കേരളത്തിലെ പ്രളയത്തെ കുറിച്ചും, ഡാമുകളെ കുറിച്ചും എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും എല്ലാം പ്രധാനമന്ത്രി ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ചു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

  പൗരന്റെ ഭാവത്തില്‍

  പൗരന്റെ ഭാവത്തില്‍

  രാഷ്ട്രീയത്തിന് അതീതമായി കേരളത്തിന് എല്ലാ പിന്തുണയും എപ്പോഴും നല്‍കാന്‍ താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞതായും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഒരു കാര്യത്തിലും അദ്ദേഹം അവകാശവാദങ്ങള്‍ ഉന്നയിച്ചില്ലത്രെ. കുറേ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു പൗരന്റെ ഭാവത്തില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ സംസാരം. അത് ഏറെ ആകര്‍ഷണീയം ആയിരുന്നു എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

  എപ്പോള്‍ വേണമെങ്കിലും വന്നുകാണാം എന്ന്

  എപ്പോള്‍ വേണമെങ്കിലും വന്നുകാണാം എന്ന്

  കൂടിക്കാഴ്ചയ്ക്ക് ശേഷം പിരിയുമ്പോള്‍ പ്രധാനമന്ത്രി മോഹന്‍ലാലിനെ വീണ്ടും അത്ഭുതപ്പെടുത്തിയിരുന്നു. പുറത്തേക്കിറങ്ങുമ്പോള്‍, തന്റെ കരം പിടിച്ച് 'എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് എന്നെ വന്ന് കാണാം' എന്ന് പറഞ്ഞുവത്രെ. അത് വിടപറയുമ്പോഴുള്ള വെറും ഉപചാരവാക്കല്ലായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അതിന്റൈ ആത്മാര്‍ത്ഥത താന്‍ അനുഭവിച്ചറിഞ്ഞതാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നുണ്ട്.

  ഗുരുവായൂരിലെ 'മരപ്രഭു' ശില്‍പം

  ഗുരുവായൂരിലെ 'മരപ്രഭു' ശില്‍പം

  ഗുരുവായൂരില്‍ നിന്നുള്ള 'മരപ്രഭു' ശില്‍പം ആയിരുന്നു മോഹന്‍ലാല്‍ പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയത്. താന്‍തന്നെ ആണ് അത് പ്രധാനമന്ത്രിയുടെ കൈയ്യില്‍ നിന്ന വാങ്ങി മേശപ്പുറത്ത് വച്ചത് എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ആ ശില്‍പത്തെ കുറിച്ചും നരേന്ദ്ര മോദി ചോദിച്ചറിഞ്ഞുവത്രെ.

  പോസിറ്റീവ് തരംഗം

  പോസിറ്റീവ് തരംഗം

  ഏത് വലിയ വ്യക്തിത്വങ്ങളുടെ അടുത്ത് നില്‍ക്കുമ്പോഴും, അവരോട് വിടപറയുമ്പോഴും അതി സൂക്ഷ്മമായ ഒരു പോസിറ്റീവ് തരംഹം നമ്മില്‍ ഉണ്ടാകും, അത് തനിക്ക് അനുഭവപ്പെടാറുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. നരേന്ദ്ര മോദിയെ കണ്ട് പോരുമ്പോളും അത് തനിക്ക് അനുഭവപ്പെട്ടു.

  പോസിറ്റീവ് എനര്‍ജിയ്ക്ക് പാര്‍ട്ടി ഭേദമോ മതഭേദമോ ഒന്നുമില്ലല്ലോ... അത് മനുഷ്യന്റെ ആത്മാര്‍ത്ഥതയില്‍ നിന്നും ഉണര്‍ന്ന് ഒഴുകുന്നതാണ്. മനസ്സ് തുറന്ന് ആത്മാര്‍ത്ഥമായി അടുത്ത് നിന്നാല്‍ ആര്‍ക്കും അത് മനസ്സിലാക്കാമെന്നും ലാല്‍ പറയുന്നുണ്ട്.

   മൂന്നാഴ്ച കഴിഞ്ഞിട്ടും ആ തരംഗങ്ങള്‍...

  മൂന്നാഴ്ച കഴിഞ്ഞിട്ടും ആ തരംഗങ്ങള്‍...

  കൂടിക്കാഴ്ച കഴിഞ്ഞിട്ട് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ആ പോസിറ്റീവ് തരംഗങ്ങള്‍ തന്നില്‍ ഇപ്പഴും ഉണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അത് തന്റെ വ്യക്തി ജീവിതത്തിലും വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലും സര്‍ഗ്ഗാത്മകമായും പ്രചോദനാത്മകമായും തുടരട്ടേ എന്നാണ് പ്രാര്‍ത്ഥന എന്ന് പറഞ്ഞാണ് അദ്ദേഹം ബ്ലോഗ് അവസാനിപ്പിക്കുന്നത്.

  English summary
  Mohanlal's blog on meeting with Prime Minister Narendra Modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more