Get Updates
Get notified of breaking news, exclusive insights, and must-see stories!

മരയ്ക്കാര്‍ കഴിഞ്ഞാല്‍ ഉറപ്പുള്ള റിലീസില്ല, പൃഥ്വിരാജിന്റെ ഭ്രമവും കുരുതിയും ഒടിടിയില്‍? പ്രതിസന്ധി

കൊച്ചി: മലയാളം സിനിമ കൊവിഡ് കാലത്ത് വന്‍ പ്രതിസന്ധികളിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ തന്നെ 800 കോടിയുടെ നഷ്ടം മലയാള സിനിമയ്ക്കുണ്ടായിരുന്നു. നിലവില്‍ ഷൂട്ടിംഗുകള്‍ക്ക് അനുമതി കേരളത്തില്‍ ഇല്ല. തിയേറ്ററുകളും അടുത്തൊന്നും തുറക്കാനും സാധ്യതയില്ല. കൂടുതല്‍ ചിത്രങ്ങള്‍ ഇനി ഒടിടിയിലേക്ക് പോവുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ അവസരത്തില്‍ പലരും ഷൂട്ടിംഗിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്നിലേക്കാണ്. എന്നാല്‍ ഒടിടി റിലീസുകള്‍ ഒരു ഒാപ്ഷനായി മാറിയതാണ് വലിയ വെല്ലുവിളിയാവുന്നത്.

1

പുതിയൊരു ചിത്രം കൂടി മലയാളത്തില്‍ നിന്ന് ഒടിടിയില്‍ ഇറങ്ങി മികച്ച അഭിപ്രായം നേടിയിരിക്കുകയാണ്. ഇതും നല്ല രീതിയില്‍ തന്നെ വിജയമാകാവുന്ന ചിത്രമായിരുന്നു. സാറാസ് എന്ന ജൂഡ് ആന്റണി ചിത്രമാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. സണ്ണിവെയ്‌നും അന്ന ബെന്നും ഈ ചിത്രത്തിലുണ്ടായിരുന്നു. തിയേറ്ററിലായിരുന്നെങ്കില്‍ തരക്കേടില്ലാത്ത നേട്ടം തന്നെ തിയേറ്റര്‍ ഉടമകള്‍ക്കുണ്ടാവുമായിരുന്നു. നേരത്തെ തിയേറ്ററില്‍ റിലീസ് ചെയ്ത അനുഗ്രഹീതന്‍ ആന്റണി നല്ല രീതിയില്‍ സണ്ണി വെയ്‌ന് മാര്‍ക്കറ്റ് ഉണ്ടാക്കി കൊടുത്തിരുന്നു.

2

അതേസമയം വലിയ മുതല്‍ മുടക്കില്ലാത്തത് കൊണ്ട് ഒടിടി വഴി നഷ്ടമൊന്നും സാറാസിന് സംഭവിച്ചിരിക്കില്ല. പക്ഷേ തിയേറ്ററിലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ ലാഭം ചിത്രത്തിനുണ്ടാവുമായിരുന്നു. തിയേറ്ററുമായി കരാര്‍ ഉണ്ടാക്കാത്തത് കൊണ്ട് പല ചിത്രങ്ങളും ഒടിടി വഴി തിരഞ്ഞെടുക്കുന്നത്. യുവതാരങ്ങളെല്ലാം ഒടിടിക്ക് പിന്നാലെയാണ്. മരയ്ക്കാറിലാണ് തിയേറ്ററുകളുടെ സര്‍വപ്രതീക്ഷയും. മരയ്ക്കാര്‍ മാത്രമാണ് തിയേറ്റര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്ന ഏക മലയാള ചിത്രം. ഇത് റിലീസിന് ഒരു വര്‍ഷം മുമ്പേ അന്യഭാഷയിലും വിദേശരാജ്യങ്ങളിലുമെല്ലാം കരാര്‍ ആയത് കൊണ്ട് മാത്രം സംഭവിച്ചതാണ്.

3

മരയ്ക്കാറിന് 70 കോടി വരെ മുതല്‍ മുടക്കുണ്ട്. നിര്‍മാതാക്കള്‍ പറയുന്നത് ചിത്രം 100 കോടി ബജറ്റിലാണെന്നാണ്. ഈ ചിത്രം വലിയ വിജയമാകേണ്ടത് ഇപ്പോള്‍ മലയാള സിനിമയുടെ ആവശ്യമാണ്. ഈ ചിത്രം മലയാള സിനിമയുടെ ക്യാന്‍വാസില്‍ ഒതുങ്ങുന്നത്. യൂണിവേഴ്‌സല്‍ ചിത്രമാണ്. കൊവിഡ് കാലത്ത് തിയേറ്ററുകളെ പ്രീസ്റ്റ് രക്ഷിച്ച പോലെ മരയ്ക്കാറിന്റെ റോളാണ് ഇപ്പോള്‍ തിയേറ്ററുകളെ രക്ഷിക്കേണ്ടത്. 50 കോടി മലയാളത്തില്‍ നിന്ന് മാത്രം കിട്ടിയാല്‍ തിയേറ്ററുകളെ രക്ഷപ്പെടുത്താന്‍ സാധിക്കും.

4

പൃഥ്വിരാജിന്റെ രണ്ട് ചിത്രങ്ങള്‍ ഒടിടി റിലീസിനായി കമ്പനികള്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഭ്രമം, കുരുതി, തുടങ്ങിയ ചിത്രങ്ങള്‍ ഒടിടിയില്‍ പോകുമെന്നാണ് അഭ്യൂഹം. ഇതില്‍ ഭ്രമം ഹിന്ദി ചിത്രം അന്ധാധുനിന്റെ റീമേക്കാണ്. എന്നാല്‍ കുരുതി ഒടിടിയില്ല എന്നാണ് നേരത്തെ സൂചിപ്പിച്ചത്. തിയേറ്റര്‍ തുറക്കാന്‍ വൈകിയാല്‍ മറ്റ് മാര്‍ഗമില്ലാതെ വരും. അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പും ഇതേ വഴിയിലേക്ക് നീങ്ങുമെന്നാണ് സൂചന. 30 കോടി ബജറ്റുള്ള ചിത്രമാണിത്. സുകുമാരക്കുറുപ്പിന്റെ ജീവിതമാണ് പ്രമേയം. വലിയ തുകയായത് കൊണ്ടാണ് തീരുമാനം വൈകുന്നത്.

5

ഇതിനിടെ ഷൂട്ടിംഗ് തുടങ്ങണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സംവിധായന്‍ വിനോദ് ഗുരൂവായൂര്‍ ഈ ആവശ്യം ഉന്നയിച്ച് എഫ്ബി പോസ്റ്റ് ഇട്ടിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്.... സിനിമ ഷൂട്ട് തുടങ്ങാന്‍ അനുമതി തരണം. ഈ സമയം കുഴപ്പങ്ങള്‍ ഉണ്ടെന്നറിയാം പല സംസ്ഥാനങ്ങള്‍ അനുമതി കൊടുത്തു തുടങ്ങി. പാതി വഴിയില്‍ നില്‍ക്കുന്ന ഒരുപാടു ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. എല്ലാ മാനദണ്ഡങ്ങള്‍ ഞങ്ങള്‍ പാലിച്ചുകൊണ്ട് ഷൂട്ട് ചെയ്യാന്‍ തയ്യാറാണ്. ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ് സിനിമ ലോകമെന്നും വിനോദ് ഗുരുവായൂര്‍ പറയുന്നു.

6

അതേസമയം ഒരു വാക്‌സിന്‍ എടുത്തവരാണ് ഞങ്ങള്‍ ഭൂരിഭാഗവുമെന്നും, ഒരു വാക്‌സിനെങ്കിലും എടുത്തവര്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കാം എന്ന ഒരു സമ്മതം തന്നാല്‍, പട്ടിണിയിലേക്ക് എത്തി നില്‍ക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ രക്ഷപ്പെടും. ഞങ്ങളോടൊപ്പം എന്നും നിന്ന സഖാവിനോടെ ഇതൊക്കെ പറയാന്‍ കഴിയു എന്നും വിനോദ് ഗുരുവായൂര്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഷിബു സുശീലനും ഇക്കാര്യം തന്നെ പറഞ്ഞിരുന്നു. പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി ചെന്നൈയിലേക്ക് ഷൂട്ടിംഗ് മാറ്റുന്നു എന്നായിരുന്നു ഷിബു പറഞ്ഞത്.

Recommended Video

cmsvideo
    Prithivraj talks about police roles | Oneindia Malayalam
    7

    ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ മാറ്റുന്നതിന് കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ ഇതിനിടെ വ്യക്തമാക്കി. കേരളത്തിന് പുറത്തേക്ക് ലൊക്കേഷന്‍ മാറ്റാനുള്ള തീരുമാനം ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന് അനുസരിച്ച് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനമെന്നും സിദ്ധു പറഞ്ഞു. അതേസമയം മലയാള സിനിമാ മേഖലയ്ക്ക് ഇത് വലിയ ആശ്വാസമാണ്. എന്നാല്‍ കൂടുതല്‍ സിനിമകള്‍ തിയേറ്ററുമായി കരാര്‍ ചെയ്തില്ലെങ്കില്‍ തിയേറ്ററുകള്‍ അടച്ച് പൂട്ടേണ്ടി വരും. പലരും ഇപ്പോള്‍ തന്നെ അതിന് ശ്രമവും തുടങ്ങിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+