'മോളി ചേച്ചിക്ക് ട്യൂബിലൂടെയാണ് ഭക്ഷണം കൊടുക്കുന്നത്, ഗുരുതരമാണ്, 20,000 ദിവസം വേണം'; ദിയയും ബാസ്റ്റിനും
കൊച്ചി: നടി മോളി കണ്ണമാലിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന നടിയുടെ ചിത്രങ്ങൾ നിരവധി പേർ പങ്കിട്ടിരുന്നു. ഇപ്പോഴിതാ നടിയുടെ അവസ്ഥയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കിട്ട് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ദിയ സനയും നടൻ ബിനീഷ് ബാസ്റ്റിനും. വളരെ ഉയർന്ന തുകയാണ് ചികിത്സയ്ക്ക് ഇനി വേണ്ടതെന്ന് ഇരുവരും പറയുന്നു.

ദിയ സനയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ- മോളി കണ്ണമാലി ചേച്ചിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു.ഓരോ ദിവസവും 14000 രൂപയായിരുന്നു ഹോസ്പിറ്റൽ ചെലവ് ഇന്ന് മുതൽ അത് 20000 രൂപ യിൽ കൂടുതലാണ്
ഞാനിട്ട പോസ്റ്റുമായി ബന്ധപ്പെട്ടും മറ്റു ചിലരുടെ സഹായവുമായി ഒക്കെ വളരെ കുറച്ച് അമൌണ്ട് മാത്രമേ വന്നിട്ടുള്ളൂ എന്നാണ് ജോളി (മകൻ ) അറിയിച്ചേക്കുന്നത്. ജോളി ചേച്ചിയെ കയറി കണ്ട് സംസാരിച്ചു എന്ന് പറഞ്ഞു കരയുന്നുണ്ടായിരുന്നു'.

'സിനിമ മേഖലയിലും മറ്റുമുള്ള പല സംഘടനകളിലും ഒക്കെ വിളിച്ചു വിവരം ജോളി അറിയിച്ചു പക്ഷെ ഒരു സഹായവും ഉണ്ടായില്ല. പ്രിയപ്പെട്ടവരേ ചേച്ചിയുടെ ആരോഗ്യസ്ഥിതി നല്ല മോശമാണ്... ചേച്ചിയുടെ കുടുംബം ചേച്ചിയുടെ കൂടെയുണ്ട്.. അവരെ കൊണ്ട് കൂട്ടിയാൽ കൂടുന്നില്ല എന്ന് വീണ്ടും അറിയിച്ചതിന്മേലാണ് ഈ പോസ്റ്റ്... ദയവുണ്ടാകണം... എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാകണം...
Google pay : 8606171648 (ജോളി )', പോസ്റ്റിൽ ദിയ പറഞ്ഞു.

ബിനീഷിന്റെ വാക്കുകളിലേക്ക് 'മോളി ചേച്ചി ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു. ഇത്രയും ദിവസമായിട്ട് വരാന്‍ പറ്റിയിരുന്നില്ല. ഇന്നാണ് വന്ന് കാണുന്നത്. എല്ലാവരേയും കാണിക്കുന്നൊന്നുമില്ല. ഐസിയുവിൽ തന്നെയാണ്. എന്താണ് അസുഖമെന്ന് സിസ്റ്റേഴ്‌സിനോട് ചോദിച്ചപ്പോള്‍ പ്രായത്തിന്റെ പ്രശ്നങ്ങളും ലങ്‌സിന്റെ പ്രശ്‌നങ്ങളുമുണ്ടെന്നാണ് പറഞ്ഞത്. നല്ല രീതിയിലുള്ള ട്രീറ്റ്‌മെന്റ് കൊടുക്കുന്നുണ്ടെങ്കിലും മോളി ചേച്ചിയുടെ അവസ്ഥ ഭയങ്കര മോശമാണ്.
എന്നെ കണ്ടപ്പോള്‍ മനസിലായി. സംസാരിക്കാനൊന്നും പറ്റാത്ത അവസ്ഥയാണ്'.

'ട്യൂബ് വഴിയാണ് ഫുഡ് കൊടുക്കുന്നത്. നമുക്ക് കാണുമ്പോള്‍ത്തന്നെ ഭയങ്കരമായിട്ട് സങ്കടം വരുന്ന അവസ്ഥയാണ്. ഇങ്ങനെയൊരു മോളി ചേച്ചിയെ കണ്ടിട്ടില്ല ഞാൻ. എന്നോട് എപ്പോഴും സന്തോഷിച്ച് തമാശയായിട്ട് ആണ് സംസാരിക്കാറുള്ളത്. എന്റെ നാട്ടുകാരിയും കൂടിയാണ് ചേച്ചി. 2 കിലോ മീറ്റര്‍ വ്യത്യാസമേ ഉള്ളൂ ഞങ്ങളുടെ വീടുകൾ തമ്മിൽ'.

'എല്ലാവരും പ്രാര്‍ത്ഥിക്കുക. അതേ ഈ പറയാനുള്ളൂ. ഡോക്ടർമാരോട് ചോദിച്ചപ്പോൾ ഏത് ആശുപത്രിയിൽ പോയാലും ലഭിക്കുന്ന ചികിത്സ തന്നെയാണ് ഇവിടേയും ലഭിക്കുന്നതെന്നാണ് പറഞ്ഞത്. ഓപ്പറേഷനൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഓപ്പറേഷൻ ചെയ്യാന്‍ പറ്റില്ലെന്ന് നേരത്തെ ചേച്ചി പറഞ്ഞിരുന്നു. മമ്മൂക്ക ചികിത്സ ചെലവ് ഏറ്റെടുക്കാമെന്ന് നേരത്തേ പറഞ്ഞിരുന്നു. കൊവിഡിന് മുൻപ് ചേച്ചിക്ക് ഇങ്ങനെ വന്നാർന്നു. മമ്മൂക്ക അന്ന് പറഞ്ഞിരുന്നു മെഡിക്കൽ സർട്ടിഫിക്കറ്റൊക്കെ കൊണ്ടുവന്നാൽ നല്ല ചികിത്സ നൽകാമെന്ന്. അന്ന് ചേച്ചി പറഞ്ഞത് ഓപ്പറേഷനും കാര്യങ്ങളുമൊക്കെ പറ്റൂല എന്നാണ്. ഓപ്പറേഷനൊന്നും പറ്റൂലെന്ന് അന്ന് ചേച്ചി പറഞ്ഞിരുന്നു'.

'ഇപ്പോഴത്തെ പ്രശ്നം ലങ്‌സില്‍ കഫക്കെട്ടുണ്ട്. ശ്വാസം എടുക്കാനൊക്കെ ഭയങ്കരമായി ബുദ്ധിമുട്ടുന്നുണ്ട് ഇപ്പോള്‍. ഭയങ്കര മോശമാണ് അവസ്ഥ. എല്ലാവരും പ്രാർത്ഥിക്കണം എനിക്ക് അതേ പറയാനുള്ളൂ. മക്കളൊക്കെ പല സ്ഥലങ്ങളിൽ പോയേക്കുവാണ് ചികിത്സയ്ക്ക് പൈസയുടെ ആവശ്യങ്ങളൊക്കെയായിട്ട്.
നല്ല സാമ്പത്തികം ആവുന്ന ആശുപത്രിയാണ്. മക്കളേയുടേയും വെച്ച് വീഡിയോ ചെയ്യണമെന്നായിരുന്നു ഞാനാഗ്രഹിച്ചത്. അത്രയും സങ്കടകരമായ അവസ്ഥയായത് കൊണ്ടാണ് നിങ്ങളോട് പങ്കുവെയ്ക്കുന്നത്'.

'മോളി ചേച്ചി ഐസിയുവില്‍ ആണെന്ന് മാത്രമേ എല്ലാവര്‍ക്കും അറിയൂ. ഞാന്‍ നേരില്‍ പോയി കണ്ടതാണ്. മോളി ചേച്ചിക്ക് നമ്മളെ കണ്ടപ്പോൾ മനസിലായി, തലകൊണ്ട് ആട്ടി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ നമ്മക്ക് അത് മനസിലാകുന്നില്ല.
ഞാന്‍ പോയി എന്നാണ് പറഞ്ഞതെന്നാണ് സിസ്റ്റര്‍മാര്‍ പറഞ്ഞത്. അങ്ങനെയൊന്നുമില്ല, ഞങ്ങൾ എല്ലാവരുമുണ്ട്, എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. എല്ലാവരുടേയും പ്രാർത്ഥന അവർക്ക് വേണം'.












Click it and Unblock the Notifications