മലയാള സിനിമാ ലോകം വീണ്ടും ഞെട്ടലില്‍; പ്രമുഖ നിര്‍മാതാവ് തട്ടിയത് കോടികള്‍!! അറസ്റ്റ് ഉടന്‍

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: സ്വകാര്യ കമ്പനിയുടെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടികളുടെ തട്ടിപ്പ്. കമ്പനിയുടെ കേരളത്തിലെ പ്രധാനി പ്രമുഖ നിര്‍മാതാവ്. മലയാള സിനിമാ ലോകത്തെ വീണ്ടും ഞെട്ടിപ്പിച്ച് പുതിയ വാര്‍ത്ത പുറത്തുവരുന്നു. നടി ആക്രമിക്കപ്പെട്ടതും ദിലീപ് അറസ്റ്റിലായതും തുടങ്ങി തുടര്‍ച്ചയായി മലയാള സിനിമാ മേഖല പ്രതിസന്ധിയിലായതോടെ തിരിച്ചടി നേരിടുന്ന മറ്റൊരു സംഭവം കൂടിയാണ് പുറത്തുവരുന്നത്.

ഓഷ്യന്‍ ട്രെയിനിങ് സൊലൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടത്തിയതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നില്‍ പ്രമുഖനായ മലയാളി നിര്‍മാതാവാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇയാളെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

മണിചെയിന്‍ മാതൃക

മണിചെയിന്‍ മാതൃക

ഓഷ്യന്‍ ട്രെയിനിങ് സൊലൂഷന്‍സ് എന്ന കമ്പനിയുടെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് തട്ടിപ്പ് നടത്തിയത്. മണിചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. നൂറ് കോടി രൂപയിലധികം കമ്പനി കൈവശപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 ചിലരെ അറസ്റ്റ് ചെയ്തു

ചിലരെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് നിര്‍മാതാവിന്റെ ബന്ധം വെളിപ്പെട്ടത്. ഇയാള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ഇയാള്‍ വിദേശത്ത്

ഇയാള്‍ വിദേശത്ത്

തട്ടിപ്പ് കമ്പനിയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്നത് നിര്‍മാതാവാണ്. ഇയാള്‍ വിദേശത്താണ്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ബെംഗളൂരുവിലേക്ക് കടന്നു

ബെംഗളൂരുവിലേക്ക് കടന്നു

നിരവധി പേര്‍ പ്രതികളായ കേസാണിത്. എറണാകുളം, തിരുവനന്തപുരം കേന്ദ്രമായാണ് പ്രധാനമായും പണം തട്ടിയത്. പ്രതികളില്‍ പലരും ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പോലീസ് കര്‍ണാടകയിലേക്ക്

പോലീസ് കര്‍ണാടകയിലേക്ക്

ഇവിരെ പിടിക്കാന്‍ പോലീസ് കര്‍ണാടകയിലേക്ക് പോകും. പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്. വ്യത്യസ്ത കേന്ദ്രങ്ങളിലേക്ക് പ്രതികള്‍ നീങ്ങിയെന്നാണ് പോലീസ് പറയുന്നത്.

തമിഴ്‌നാട് കേന്ദ്രമായി

തമിഴ്‌നാട് കേന്ദ്രമായി

തമിഴ്‌നാട് കേന്ദ്രമായാണ് ഈ തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിരുന്നതത്രെ. രാഷ്ട്രീയ നേതാക്കള്‍ക്ക് വരെ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. വിശദമായ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യാന്തര ബന്ധം

രാജ്യാന്തര ബന്ധം

മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യൂനെറ്റിന്റെ ഇന്ത്യയിലെ സ്ഥാപനമാണ് വിഹാന്‍ ഡയറക്ട് സെല്ലിങ്. ഇതിന്റെ കേരളത്തലെ ഫ്രാഞ്ചൈസി ആയാണ് ഓഷ്യന്‍ ട്രെയിനിങ് സൊലൂഷന്‍സ് പ്രവര്‍ത്തിച്ചിരുന്നത്.

മുംബൈ പോലീസ് കണ്ടെത്തിയത്

മുംബൈ പോലീസ് കണ്ടെത്തിയത്

ക്യൂനെറ്റ് കമ്പനിക്കെതിരേ 2013ല്‍ മുംബൈ പോലീസ് അന്വേഷണം നടത്തിയിരുന്നു. അഞ്ചു ലക്ഷം നിക്ഷേപകരില്‍ നിന്നു ആയിരം കോടിയോളം രൂപയാണ് ഇവര്‍ തട്ടിയതെന്ന് പോലീസ് കണ്ടെത്തി. കമ്പനിയുടെ പ്രതിനിധി മൈക്കല്‍ ഫെരേരയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പേരുമാറ്റിയാണ് പുതിയ തട്ടിപ്പ്

പേരുമാറ്റിയാണ് പുതിയ തട്ടിപ്പ്

ഇതിന് ശേഷം കമ്പനി പേരുമാറ്റിയാണ് പുതിയ തട്ടിപ്പിന് കളമൊരുക്കിയത്. നിരവധി വിദ്യാസമ്പന്നരായ യുവതി-യുവാക്കളെ ഉള്‍പ്പെടുത്തിയാണ് ആളുകളെ വശീകരിച്ച് പണം സ്വീകരിച്ചിരുന്നത്. ഓഷ്യന്‍ ട്രെയിനിങ് സൊലൂഷന്‍സ് എന്ന കമ്പനിയുടെ ഓഫീസ് തിരുവനന്തപുരത്തും എറണാകുളത്തും തുറന്നിരുന്നു.

പണം നഷ്ടപ്പെട്ടവര്‍ ബഹളം വച്ചു

പണം നഷ്ടപ്പെട്ടവര്‍ ബഹളം വച്ചു

പണം നഷ്ടപ്പെട്ടവര്‍ എറണാകുളത്തെ സ്ഥാപനത്തില്‍ എത്തി ബഹളം വച്ചു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മണിച്ചെയിന്‍ തട്ടിപ്പ് പുറത്തായത്.

അഞ്ചുപേര്‍ അറസ്റ്റില്‍

അഞ്ചുപേര്‍ അറസ്റ്റില്‍

മണിച്ചെയിന്‍ തട്ടിപ്പ് കേസില്‍ അഞ്ചുപേരെ എറണാകുളം നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. പ്രമുഖ നിര്‍മാതാവിന്റെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ കുടുക്കാനുള്ള നീക്കങ്ങളാണിപ്പോള്‍ പോലീസ് നടത്തുന്നത്.

English summary
Police search Cinema Producer For Money chain Thattip case
Please Wait while comments are loading...