കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി.
ശിവകുമാറിന് കര്‍ണാടകയിലും ഡല്‍ഹിയിലും അനധികൃത സ്വത്തുക്കളുണ്ടെന്ന് കുറ്റപത്രത്തില്‍ ഇഡി പറയുന്നു. ആദായ നികുതി വകുപ്പാണ് വകുപ്പാണ് ഡികെ ശിവകുമാറിനെതിരെ പരാതി നല്‍കിയിരുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി കോടതിയില്‍ പ്രോസിക്യൂഷന്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവില്‍ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവകുമാര്‍ ജാമ്യത്തിലാണ്. ഡല്‍ഹി ഹൈക്കോടതിയാണ് കേസില്‍ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം.
2017ല്‍ ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇഡി പിടിച്ചെടുത്തത് സുഹൃത്തായ വ്യവസായിയുടെ പണമെന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം. 2017ല്‍ ഡികെ ശിവകുമാര്‍ കര്‍ണാടകയില്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു.
ശിവകുമാര്‍, ന്യൂഡല്‍ഹിയിലെ കര്‍ണാടക ഭവനിലെ ജീവനക്കാരനായ എ ഹൗമന്തയ്യ എന്നിവര്‍ക്കും മറ്റ് ആളുകള്‍ക്കുമെതിരെ 2018 സെപ്റ്റംബറില്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ശിവകുമാറും കൂട്ടാളി എസ് കെ ശര്‍മ്മയും മറ്റ് മൂന്ന് പ്രതികളുടെ സഹായത്തോടെ ഹവാല വഴി സ്ഥിരമായി കണക്കില്‍പ്പെടാത്ത പണം കടത്തിയെന്നാണ് ഐടി വകുപ്പിന്റെ ആരോപണം.
2019-ല്‍ ഈ കേസില്‍ ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യയും കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി ഹെബ്ബാള്‍ക്കറും ഉള്‍പ്പെടെ നിരവധി ആളുകളെയും കൂട്ടാളികളെയും ഏജന്‍സി ചോദ്യം ചെയ്യുകയും ചെയ്തു.
അതേസമയം, മനസാക്ഷിക്ക് നിരക്കാത്തതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ആരേയും ബുദ്ധിമുട്ടിക്കാനൊ വഞ്ചിക്കാനൊ തയ്യാറല്ലെന്നും അങ്ങനെയൊരു ജീവിതം തനിക്ക് ആവശ്യമില്ലെന്നുമാണ് ഡികെ ശിവകുമനാര്‍ പറഞ്ഞത്.

'എന്റെ സഹോദരനോ ഞാനോ എന്റെ കുടുംബാംഗങ്ങളോ നിയമത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍, ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണ്. ഞാന്‍ തെറ്റുകാരനാണെങ്കില്‍ അവരെന്നെ തൂക്കിലേറ്റട്ടെ. പക്ഷേ, നിശബ്ദനായിരിക്കാന്‍ ഞാന്‍ തയ്യാറല്ലയ. മനസാക്ഷിക്ക് നിരക്കാത്തത് ഒന്നും ഞാന്‍ ചെയ്തിട്ടില്ല. ആരെയും ബുദ്ധിമുട്ടിക്കാനോ വഞ്ചിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ജീവിതവും എനിക്ക് ആവശ്യമില്ല' ശിവകുമാര്‍ പറഞ്ഞു. നീതിക്കുവേണ്ടി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 ല്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ഡികെ സുരേഷിന്റെ വീട്ടിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.
ശിവകുമാറിന്റെ ബെംഗളൂരുവിലെ സദാശിവനഗറിലെവീട്ടിലും കനകപുരയിലെയും ബെംഗളൂരുവിലെയും ഡി കെ സുരേഷിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ സംഘങ്ങള്‍ റെയ്ഡ് നടത്തിയിരുന്നു.എന്നാല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയാണ് റെയ്ഡിന് പിന്നിലെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചത്.