മങ്കിപോക്സ്: രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാമ്പിൾ വിദഗ്ധ പരിശോധനക്കയക്കും; ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : ഇന്ത്യയിലെ ആദ്യ മങ്കിപോക്സ് കേസ് കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ചികിത്സ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് ഉൾപ്പെടെയാണ് ആരോഗ്യവകുപ്പ് മാർഗ്ഗരേഖ നൽകിയത്.
രോഗബാധയുളളതായി സംശയമുള്ളവർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. വിദേശത്ത് നിന്നും എത്തുന്ന വ്യക്തികൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
എന്തെങ്കിലും തരത്തിലുള്ള പാടുകളോ ചൊറിച്ചിലോ പനിയുമായോ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസ് വഴി പകരുന്ന രോഗമായതിനാൽ ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും പരിശീലനം നൽകാൻ നടപടി സ്വീകരിച്ചു തുടങ്ങിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം, അതായത് ജൂലൈ 12 - നാണ് യുഎഇയിൽ നിന്നും കേരളത്തിൽ എത്തിയ കൊല്ലം സ്വദേശിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇദ്ദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസുലേഷനിൽ കഴിയുകയാണ്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 11 പേർ നിലവിൽ സമ്പർക്ക പട്ടികയിൽ ഉണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ അഞ്ചുപേരും വിമാനത്തിൽ യാത്ര ചെയ്തവരുമാണ് ഈ 11 പേരുടെ പട്ടികയിൽ ഉള്ളത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ ജൂലൈ 12 - ന് വന്നിറങ്ങിയ കൊല്ലം സ്വദേശി ടാക്സിയിൽ തന്റെ അമ്മയുമായി എൻ എസ് സഹകരണ ആശുപത്രിയിൽ എത്തുകയായിരുന്നു. യാത്ര ചെയ്തെത്തിയ വ്യക്തി തന്നെ തനിക്ക് മങ്കിപോക്സ് ആണെന്ന് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ സാമ്പിൾ പരിശോധനയ്ക്ക് അയക്കാനും തയ്യാറായി. രോഗം ബാധിച്ച ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും രോഗിയുടെ സ്രവത്തിന്റെ സാമ്പിൾ അനുനിമിഷം കൊണ്ട് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു.

ഇതിന് പിന്നാലെയാണ് യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, രോഗി സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരെയും രോഗി എത്തിയ എൻ എസ് സഹകരണ ആശുപത്രിയിലെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും 21 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകുന്നു. ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടായാലോ രോഗ ലക്ഷണങ്ങൾ പ്രകടമായാലോ ഉടൻ തന്നെ പരിശോധനയ്ക്ക് അയയ്ക്കും.

എന്താണ് മങ്കിപോക്സ്
വൈറസ് വഴി പകരുന്ന രോഗമാണിത്. സാധാരണയായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കാണ് വൈറസ് പകരുക. തീവ്രത കുറഞ്ഞതാണെന്ന് പറയപ്പെടുന്നു. വാനരവസൂരി എന്നും വിളിക്കാറുണ്ട്. മധ്യ പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം കാണപ്പെടുന്നത്. 1980 - ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി സാദൃശ്യമുണ്ട്. 1958 കളിൽ ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചു.

രോഗ പകർച്ച
രോഗം ബാധിച്ച മൃഗങ്ങളിൽ നിന്നും ശരീര സ്രവങ്ങൾ, രക്തം എന്നിവ വഴി സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് വാനരവസൂരി പകരാനുള്ള സാധ്യതയുണ്ട്. രോഗബാധയുണ്ടായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പെട്ടെന്ന് രോഗം പകരും. ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ, ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ എന്നിവ പ്രധാന സമ്പർക്ക മാർഗ്ഗങ്ങൾ.
ഇതിനുപുറമെ, പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനന സമയത്തോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ രോഗം ബാധിക്കാം.അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിങ്ങനെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധ കണ്ടെത്തിയിട്ടുണ്ട്.

ലക്ഷണങ്ങൾ
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന , പേശി വേദന, ഊർജ്ജക്കുറവ് എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ. പനി വന്നാൽ 13 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ കുമിളകൾ കാണാൻ തുടങ്ങും. മുഖത്തും കൈയിലും കാലിലും ആയിരിക്കും ഇത്തരത്തിലുള്ള കുമിള കൂടുതൽ പ്രത്യക്ഷപ്പെടുക. ആറ് മുതൽ 13 ദിവസം വരെ വസൂരിയുടെ ഇൻകുബേഷൻ കാലയളവ് എന്ന് പറയും. എന്നാൽ, ചില സമയം അഞ്ചു മുതൽ 21 ദിവസം വരെയും രണ്ടു മുതൽ നാലുദിവസം വരെയും ലക്ഷണങ്ങൾ ഉണ്ടാകും. എന്നാൽ, മരണം അധികം സംഭവിക്കാറില്ല. രോഗം ബാധിച്ച വ്യക്തികളിൽ ആരോഗ്യനില, പ്രതിരോധശേഷി എന്നിവ അനുസരിച്ച് ആയിരിക്കും രോഗം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുക.

ചികിത്സ
നേരത്തെ പറഞ്ഞതുപോലെ വൈറസ് മൂലം സംഭവിക്കുന്ന രോഗമായതിനാൽ ഇതിന് പ്രത്യേകിച്ച് ചികിത്സയൊന്നും ലഭ്യമല്ല. എന്നാൽ, വാനര വസൂരിക്ക് വാക്സിനേഷൻ നിലവിലുണ്ട്. എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധരെ സമീപിക്കണം.

പ്രതിരോധം
രോഗം ബാധിക്കുന്ന മൃഗങ്ങളിൽ നിന്നും സമ്പർക്കം ഒഴിവാക്കാൻ കഴിവതും ശ്രമിക്കുക. ഇവയുടെ മാംസം, രക്തം മറ്റു ഭാഗങ്ങൾ എന്നിവയുടെ സമ്പർക്കം പ്രത്യേകിച്ച് ഒഴിവാക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മൃഗങ്ങളുടെ മാംസം കഴിക്കുന്ന വ്യക്തികൾ ആണെങ്കിൽ നന്നായി വേവിച്ചു മാത്രം ഭക്ഷിക്കുക.
Recommended Video
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications