കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ കുരുങ്ങ് വസൂരിയെന്ന് സംശയം; പരിശോധനാഫലം വൈകിട്ടോടെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങ് വസൂരിയെന്ന് സംശയം. മറ്റൊരു രാജ്യത്ത് നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷങ്ങള്‍ കണ്ടെത്തിയത്. ഇയാളെ ക്വാറന്റൈന്ല്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിളുകള്‍ പരിശോധനക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

രോഗലക്ഷണം കണ്ടെത്തിയ ആള്‍ക്ക് സമ്പര്‍ക്കം ഉണ്ട്. പരിശോധനാഫലം വൈകിട്ടോടെ വരും.ഇയാള്‍ക്ക് പനിയുടെ ലക്ഷണമാണുള്ളത്.

veena

'വിഡി സതീശന് 25 സ്റ്റാഫ്, ചിലവഴിക്കുന്നത് ഖജനാവിലെ രണ്ടേമുക്കാല്‍ കോടി രൂപ';കണക്കുമായി പിവി അൻവർ'വിഡി സതീശന് 25 സ്റ്റാഫ്, ചിലവഴിക്കുന്നത് ഖജനാവിലെ രണ്ടേമുക്കാല്‍ കോടി രൂപ';കണക്കുമായി പിവി അൻവർ

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ കുരങ്ങ് വസൂരി. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കുരങ്ങ് വസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ കുരങ്ങ് വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

'ഒരു മഹതിയാണല്ലോ അതിലൂടെ ഈ കേസിന് ഒരു വഴിത്തിരിവ് വെച്ചുകൊടുത്തത്'; ശാന്തിവിള ദിനേശ് പറയുന്നു'ഒരു മഹതിയാണല്ലോ അതിലൂടെ ഈ കേസിന് ഒരു വഴിത്തിരിവ് വെച്ചുകൊടുത്തത്'; ശാന്തിവിള ദിനേശ് പറയുന്നു

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ ആണ് കുരങ്ങ് വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.സാധാരണഗതിയില്‍ കുരങ്ങ് വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് അഞ്ച് മുതല്‍ 21 ദിവസം വരെയാകാം. രണ്ട് മുതല്‍ നാല് ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ മേരി വര്‍ഗീസ്

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് തുടത്തിൽ ഉണ്ടാവുന്ന ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

English summary
monkeypox suspected in Kerala; Test result by evening, minister veena george
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X