മോണ്‍സണ്‍ മാവുങ്കലിന്‍റെ തട്ടിപ്പിന് ഉന്നത ബന്ധം: സിബിഐ അന്വേഷണം വേണമെന്ന് സുധീരന്‍
തിരുവനന്തപുരം: മോണ്‍സണ്‍ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഉന്നതര്‍ ബന്ധപ്പെട്ട കേസായതിനാല്‍ സംസ്ഥാന അന്വേഷണ ഏജന്‍സികളേക്കാള്‍ ഉചിതം സിബിഐ ആണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
വന്‍ തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം അനിവാര്യമാണ്. സമൂഹത്തില്‍ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സണ്‍ തികച്ചും അസാധാരണനായ കുറ്റവാളിയാണ്.സംസ്ഥാന പോലീസിലെ തലപ്പത്തുള്ളവരുള്‍പ്പടെ ഉന്നത ഓഫീസര്‍മാരുമായി വഴിവിട്ട ഇടപാടുകളാണ് മോന്‍സണുള്ളതെന്ന് വ്യക്തമാണ്. തന്നെയുമല്ല മോന്‍സണെതിരായ പ്രഥമവിവരറിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായി മാധ്യമറിപ്പോര്‍ട്ട് വന്നിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍ പൊതുരേഖയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ടാണിത്.

ഈ കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. മോന്‍സണ്‍ സംസ്ഥാനത്തിന് പുറത്ത് നടത്തിയ തട്ടിപ്പുകളും നിയമവിരുദ്ധ ഇടപാടുകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡി.ജി.പി. തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉന്നതരുള്‍പ്പടെ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നിയമത്തിനു നിരക്കാത്ത ബന്ധങ്ങള്‍ മോന്‍സണ്‍ നിര്‍ബാധം തുടര്‍ന്നിട്ടും അതൊന്നും സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയാതെ പോയത് ഗുരുതരമായ വീഴ്ചയാണ്; പരാജയവുമാണ്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ഇനി അറിഞ്ഞിട്ടും അതൊന്നും ഭാവിക്കാതെ മുന്നോട്ടു പോയതാണെങ്കില്‍ ആഭ്യന്തരവകുപ്പ് തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണുള്ളത്.
അതിനാല്‍ വിശ്വാസ്യതയില്ലാത്ത ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടു പോകുന്നത് ഉചിതമല്ല. മോന്‍സണ്‍ ചെയ്ത സര്‍വ്വ കുറ്റകൃത്യങ്ങളും സി.ബി.ഐ. തന്നെ അന്വേഷിക്കണം. അതിനു വേണ്ട നടപടികളെല്ലാം അടിയന്തരമായി സ്വീകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. സ്‌നേഹപൂര്‍വ്വം- വി.എം.സുധീരന്‍
അതേസമയം, സാമ്പത്തികത്തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവായി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേൽനോട്ടം വഹിക്കും.
ക്രൈം ബ്രാഞ്ച് എറണാകുളം എസ് പി എം ജെ സോജൻ, കോഴിക്കോട് വിജിലൻസ് എസ് പി പി സി സജീവൻ, ഗുരുവായൂർ ഡിവൈ എസ് പി കെ ജി സുരേഷ്, പത്തനംതിട്ട സി - ബ്രാഞ്ച് ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, മുളന്തുരുത്തി ഇൻസ്പെക്ടർ പി എസ് ഷിജു, വടക്കേക്കര ഇൻസ്പെക്ടർ എം കെ മുരളി, എളമക്കര സബ് ഇൻസ്പെക്ടർ രാമു, തൊടുപുഴ സബ് ഇൻസ്പെക്ടർ ബൈജു പി ബാബു എന്നിവരാണ് സംഘാംഗങ്ങൾ.












Click it and Unblock the Notifications