എകെജിക്ക് ജന്മനാട്ടില് 10 കോടിയുടെ സ്മാരകം...എകെജി വിവാദത്തില്‍ വിടിക്കുള്ള മറുപടി?
സോഷ്യല്‍ മീഡിയയിലൂടെ എകെജിയെ ബാലപീഡകനെന്ന് വിളിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാം ചില്ലറ പൊല്ലാപ്പൊന്നുമല്ല പിടിച്ചത്. നിരവധി പേരാണ് വിടിയെ പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്. സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും എല്ലാവപും വിഷയത്തില്‍ ഇടപെട്ട് തലങ്ങും വിലങ്ങും വിടിക്കെതിരെ ആക്രമമായിരുന്നു. എകെജിയെ വിമര്‍ശിച്ചതിലൂടെ കോണ്‍ഗ്രസില്‍ തന്നെ വിടി ഒറ്റപ്പെട്ടു. ഹസനും ഉമ്മന്‍ചാണ്ടിയും എകെ ആന്റിണിയുമടക്കം വിടിക്കെതിരെ തിരിഞ്ഞു.
വിടിയുടെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ് നേതൃത്വം തുറന്നടിച്ചിരുന്നു.
ഇങ്ങനെ പൊല്ലപ്പില്‍ പെട്ട് തന്റെ സോഷ്യല്‍ മീഡിയയിലെ ഇമേജൊക്കെ തകര്‍ന്ന് തരിപ്പണമായിരിക്കുന്ന വിടിക്കെതിരെ സര്‍ക്കാര്‍ ചെലവിലാണ് ഇപ്പോള്‍ കൊട്ട് എത്തിയിരിക്കുന്നത്.

യുവതലമുറ എകെജിയെ കുറിച്ച് അറിയണം
പാവങ്ങുടെ പടത്തലവനായ എകെജിക്ക് 10 കോടിയുടെ സ്മാരകം തന്റെ ജന്മനാടായ പെരളശ്ശേരിയില്‍ പണിയുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എകെജിയുടെ ജീവിതം പുതു തലമുറ അറിയണമെന്ന് പറഞ്ഞായിരുന്നു തോമസ് ഐസകിന്റെ പ്രഖ്യാപനം.

പ്രഖ്യാപനം സമര ചരിത്രങ്ങള്‍ എണ്ണി പറഞ്ഞ്
എകെജിയുടെ നേതൃത്വത്തില്‍ നടന്ന അമരാവതി സത്യാഗ്രഹം ഉള്‍പ്പെടെയുള്ള സമരചരിത്രങ്ങള്‍ ബജറ്റ് പ്രസംഗത്തിനിടെ ആവര്‍ത്തിച്ച് പറഞ്ഞായിരുന്നു പ്രഖ്യാപനം.

പ്രഖ്യാപനം വിടിയെ 'ഇരുത്തി'
നിയമസഭയില്‍ വിടിയെ ഇരുത്തിയാണ് തോമസ് ഐസക് പ്രഖ്യാപനം നടത്തിയത്. ഇതിനെ ഭരണപക്ഷം കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

എകെജി ബാലപീഡകന്
'ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി' എന്നതായിരുന്നു വിടി ബല്‍റാം നടത്തിയ പ്രകോപനപരമായ പരാമര്‍ശം. ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ആയിരുന്നു ബല്‍റാം ഇങ്ങനെ പറഞ്ഞത്. ഇത് വിവാദമായതിന് ശേഷവും ബല്‍റാം തന്റെ പ്രസ്തവാന തിരുത്താനോ മാപ്പ് പറയാനോ തയ്യാറായിരുന്നില്ല.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications