അസഭ്യവര്‍ഷം, കൈയ്യേറ്റം!! പിന്നെ...കുടുംബത്തിനൊപ്പം യാത്ര ചെയ്ത യുവാവിന് നേരിട്ടത്!!ശരിക്കും ഞെട്ടും

  • Posted By:
Subscribe to Oneindia Malayalam

കല്‍പ്പറ്റ: കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയില്‍ സദാചാര ഗുണ്ടായിസം. ഭാര്യയ്ക്കും അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനു നേരെയാണ് സാദാചാര ഗുണ്ടാ ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

സദാചാര ഗുണ്ടകള്‍ യുവാവിനും കുടുംബത്തിനും നേരെ അസഭ്യ വര്‍ഷം നടത്തുകയും യുവാവിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും കരഞ്ഞ് നിലവിളിച്ചിട്ടും സദാചാരഗുണ്ടകള്‍ പിന്മാറിയില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കി.

 ചോദ്യം ചെയ്തത്

ചോദ്യം ചെയ്തത്

കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന്റെ മുന്നിലേക്ക് സമീപ റോഡില്‍ നിന്ന് കാര്‍ അതിവേഗത്തില്‍ ഓടിച്ചു കയറ്റിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. അശ്രദ്ധമായി കാര്‍ ഓടിച്ചു കയറ്റിയതിനെ യുവാവ് ചോദ്യം ചെയ്തിരുന്നു.

 ആദ്യം ഭീഷണി

ആദ്യം ഭീഷണി

അബദ്ധം മനസിലാക്കിയ കാര്‍ ഡ്രൈവര്‍ മിണ്ടാതെ നിന്നുവെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. ഒരു യുവാവ് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം മറ്റു ചിലരും കൂടി. ഈ സ്ഥലം അത്രനല്ലതല്ലെന്നും ഇവിടെ ഇതൊക്കെ സാധാരണമെന്നും പറഞ്ഞായിരുന്നു യുവാവിന്റെ ഭീഷണി.

 കാറിന് കേടുപാട് വരുത്തി

കാറിന് കേടുപാട് വരുത്തി

ഇതിനിടെ കാറിലുള്ള കുടുംബത്തെ ഇവര്‍ തടഞ്ഞു വച്ചു. കാറിന് മുന്നോട്ട് പോകാന്‍ കഴിയാത്ത രീതിയില്‍ ഓട്ടോ കൊണ്ട് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇതിനു പുറമെ ഓട്ടോ കൊണ്ട് കാറിലിടിച്ചും കൈകൊണ്ട് അടിച്ചും ഇടിച്ചും കാറിന് കേടുപാട് വരുത്തുകയും ചെയ്തു.

 വലിച്ചിറക്കി കൈയ്യേറ്റ ശ്രമം

വലിച്ചിറക്കി കൈയ്യേറ്റ ശ്രമം

കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും കരഞ്ഞ് നില വിളിച്ചിട്ടും അക്രമികള്‍ പിന്മാറിയില്ല. യുവാവിനെ കാറില്‍ നിന്ന് വലിച്ചിറക്കി കൈയ്യേറ്റം ചെയ്യാന്‍ ്ശ്രമിച്ച സംഘം സ്ഥ്‌ലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ ആളുകളെ വിളിച്ചു വരുത്താനും അക്രമി സംഘം ശ്രമിച്ചു.

പോലീസില്‍ അറിയിച്ചു

പോലീസില്‍ അറിയിച്ചു

ഇതിനിടെ കാര്‍ അതിസാഹസികമായി മുന്നോട്ടെടുത്ത് യുവാവും കുടുംബവും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം ഇവര്‍ സംഭവം കൈനാട്ടിയിലെ പോലീസിലും പിന്നീട് മീനങ്ങാടി പോലീസിലും അറിയിക്കുകയായിരുന്നു. മീനങ്ങാടിയില്‍ നിന്ന് കല്‍പറ്റിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം

English summary
moral police attack in kozhikode kollagal national highway.
Please Wait while comments are loading...