Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോടിനെ നാണം കെടുത്തി വീണ്ടും സദാചാരപോലീസ്... സഹോദരങ്ങള്‍ക്കും രക്ഷയില്ല

കോഴിക്കോട്: ഒരാഴ്ചക്കുള്ളില്‍ രണ്ട് സദാചാര പോലീസ് ആക്രമണങ്ങള്‍... കോഴിക്കോട് ജില്ലക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിട്ടുണ്ടാകും. രണ്ട് സ്ഥലത്തും ഇരകളായവര്‍ സഹോദരങ്ങളാണെന്നതാണ് അതിലും ദയനീയം.

മുക്കത്തിനടുത്ത് കൂടരഞ്ഞിയിലാണ് ഒടുവിലത്തെ സംഭവം. സഹോദരനേയും സഹോദരിയേയും ആക്രമിച്ചത് പെണ്‍കുട്ടിയുടെ സഹപാഠികളടക്കമുള്ള സംഘമാണ്. സഹോദരങ്ങളെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു.

Moral Police

മുക്കം കോ ഓപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ത്ഥിനി ലിഡിയ, സഹോദരനും പ്ലസ് ടു വിദ്യാര്‍ത്ഥിയും ആയ ഡിവേഗ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ തൊട്ടില്‍പ്പാലം സ്വദേശികളാണ്. ലിഡിയയുടെ സഹപാഠികളായ ചാത്തമംഗലം സ്വദേശി ജിതിന്‍, നെന്‍മാറ സ്വദേശി അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. സംഘത്തിലെ ശേഷിക്കുന്നവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

ഫെബ്രുവരി 25 ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് വാങ്ങാനാണ് ലിഡിയ സഹോദരനെ കൂട്ടി കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂളില്‍ എത്തിയത്. എന്നാല്‍ ഹാള്‍ടിക്കറ്റ് വിതരണം മാറ്റിവച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ മടങ്ങുമ്പോഴാണ് ജിതിനും അജീഷും അടങ്ങുന്ന സംഘം ആക്രമിച്ചത്.

ആക്രമണം നടത്തിയലവരെ തിരുവമ്പാടി പോലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. ലിഡിയയും ഡിവേഗും മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുക്കത്ത് സഹോദരനേയും സഹോദരിയേയും സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആക്രമിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+