മലപ്പുറത്ത് പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു...

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസം. മലപ്പുറം കരിങ്കല്ലത്താണിയിൽ പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഒരാഴ്ച മുൻപായിരുന്നു സംഭവം.

ചൂളൈമേട്ടിലെ ചായക്കടക്കാരനിൽ നിന്ന് ഗുണ്ട ബിനുവായ ബിന്നി പാപ്പച്ചൻ! റീഎൻട്രിക്ക് ഒരുങ്ങവെ കഷ്ടകാലം..

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സദാചാര ഗുണ്ടകൾ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനെയാണ് ഒരു സംഘമാളുകൾ ചേർന്ന് പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. മനോരമ ന്യൂസ് ചാനലാണ് യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളടക്കം വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

മന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ‌നാട്ടിലെത്തിയ പ്രവാസി യുവാവിനെ പിടികൂടി

 മലപ്പുറത്ത്...

മലപ്പുറത്ത്...

മലപ്പുറം കരിങ്കല്ലത്താണിയിൽ ഒരാഴ്ച മുൻപായിരുന്നു സംഭവം. പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ചാണ് പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. സദാചാര പോലീസായി യുവാവിനെ ആക്രമിച്ചത് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണെന്നാണ് റിപ്പോർട്ട്.

സോഷ്യൽ മീഡിയയിൽ...

സോഷ്യൽ മീഡിയയിൽ...

യുവാവിനെ ആക്രമിച്ച പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തന്നെയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. പെൺകുട്ടിയെ ശല്യം ചെയ്യുന്നവർക്ക് മുന്നറിയിപ്പെന്ന പേരിലായിരുന്നു വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്.

എവിടെയാടാ വീട്...

എവിടെയാടാ വീട്...

പോസ്റ്റിൽ കെട്ടിയിട്ട യുവാവിനോട് നാട്ടുകാരിലൊരാൾ വീടും വിലാസവും പിതാവിന്റെ പേരും ചോദിച്ചറിയുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. പിന്നീട് അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശിയായ നീ എന്തിനാണ് കരിങ്കല്ലത്താണിയിൽ വന്നതെന്നും സദാചാര ഗുണ്ടകൾ ചോദിക്കുന്നു.

 നബി പറഞ്ഞപോലെയാണോടാ...

നബി പറഞ്ഞപോലെയാണോടാ...

ഇതിനു പിന്നാലെ യുവാവ് നാട്ടുകാരോട് ക്ഷമചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മുഹമ്മദ് നബി എന്താണ് പറഞ്ഞിട്ടുള്ളതെന്ന് യുവാവ് പറഞ്ഞതിന് പിന്നാലെ നാട്ടുകാർ പ്രകോപിതരായി യുവാവിനെ മർദ്ദിക്കുന്നതും വീഡിയോയിലുണ്ട്. നബി പറഞ്ഞ പോലെയാണോ നീ ജീവിക്കുന്നത് എന്നു ചോദിച്ചായിരുന്നു മർദ്ദനം.

രംഗത്ത്...

രംഗത്ത്...

തന്നെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചതും വീഡിയോ പ്രചരിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് യുവാവും ബന്ധുക്കളും പെരിന്തൽമണ്ണ പോലീസിനെ സമീപിച്ചത്.

 വ്യാപകമായി...

വ്യാപകമായി...

യുവാവിനെ മർദ്ദിക്കുന്ന വീഡിയോ പാലക്കാട്, മലപ്പുറം ജില്ലകളിൽ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, താൻ പെൺകുട്ടിയെ ശല്യം ചെയ്തിട്ടില്ലെന്നും, പെൺകുട്ടിയെ ഇഷ്ടപ്പെട്ട് വിവാഹാഭ്യർത്ഥനയുമായി വീട്ടുകാരെ സമീപിച്ചപ്പോഴായിരുന്നു മർദ്ദനമെന്ന് യുവാവ് പറഞ്ഞതായും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് മദ്യപിച്ചു! ചോദ്യം ചെയ്ത പ്രിൻസിപ്പൽ പിന്നീട് ജീവനൊടുക്കി

English summary
moral policing in perinthalmanna, malappuram. video spreads in social media.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്