സുരേന്ദ്രനേയും ജാനുവിനേയും വിടാതെ പണവിവാദങ്ങള്‍... പത്ത് ലക്ഷത്തിന് പുറമേ 40 ലക്ഷവും; പുതിയ വെളിപ്പെടുത്തല്‍
ബത്തേരി/കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിനേയും പ്രതിരോധത്തിലാക്കി വീണ്ടും ആരോപണങ്ങള്‍. ആദ്യം പത്ത് ലക്ഷം രൂപയുടെ ആരോപണം ആണ് ഉയര്‍ന്നത് എങ്കില്‍ ഇത്തവണ അത് നാല്പത് ലക്ഷത്തിന്റേതാണ്.
ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) നേതാവ് ബാബു ബിസി ആണ് പുതിയ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പും കെ സുരേന്ദ്രന് പണം നല്കി എന്നാണ് ആരോപണം. വിശദാംശങ്ങള്‍...

ബാബു ബിസി
ജെആര്‍പിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയായ ബാബു ബിസി ആണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുള്ളത. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സികെ ജാനുവിന് കെ സുരേന്ദ്രന് നാല്പത് ലക്ഷം രൂപ കൈമാറി എന്നാണ് ബാബു പറയുന്നത്.

അമിത് ഷാ വന്നപ്പോള്‍
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുല്‍ത്താന്‍ ബത്തേരിയില്‍ സികെ ജാനുവിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. ആ സമയത്തും ജാനുവിന് ബിജെപിയില്‍ നിന്ന് പണം കൈമാറിയിട്ടുണ്ട് എന്ന് ബാബു ആരോപിക്കുന്നുണ്ട്.

ഇടനിലക്കാര്‍ ആരൊക്കെ
കെ സുരേന്ദ്രനും സികെ ജാനുവിനും എതിരെ പണമിടപാട് സംബന്ധിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് ജെആര്‍പിയുടെ സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ആയിരുന്നു. ഇതേ പ്രസീതയും, പ്രകാശന് എന്ന മറ്റൊരാളും ആയിരുന്നു സുരേന്ദ്രനും ജാനുവിനും ഇടയിലെ ഇടനിലക്കാര്‍ എന്നും ബാബു ആരോപിക്കുന്നുണ്ട്.

ആ പത്ത് ലക്ഷവും
പ്രസീത വെളിപ്പെടുത്തിയ പത്ത് ലക്ഷത്തിന്റെ കാര്യവും ബാബു സ്ഥിരീകരിക്കുന്നുണ്ട്. എന്‍ഡിഎയില്‍ അംഗമാകുന്നതിനും സികെ ജാനു സ്ഥാനാര്‍ത്ഥിയാകുന്നതിനും പത്ത് ലക്ഷം സികെ ജാനു വാങ്ങിയ കാര്യം പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ക്ക് അറിയാമായിരുന്നു എന്നാണ് ബാബു പറയുന്നത്.

ബത്തേരിയില്‍ സാക്ഷി
തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പത്ത് ലക്ഷം കൈമാറിയപ്പോള്‍ താന്‍ കൂടെയുണ്ടായിരുന്നില്ല എന്നാണ് ബാബു പറയുന്നത്. എന്നാല്‍ ബത്തേരിയില്‍ വച്ച് പണം കൈമാറുമ്പോള്‍ താന്‍ ആ മുറിയില്‍ ഉണ്ടായിരുന്നു എന്നും ബാബു വെളിപ്പെടുത്തുന്നുണ്ട്.

പ്രതിരോധത്തില്‍
ഇപ്പോഴുയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ജെആര്‍പിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ആണെന്നാണ് കെ സുരേന്ദ്രന് പറയുന്നത്. അത്തരത്തില്‍ ചില പ്രശ്നങ്ങള്‍ ജെആര്‍പിയില്‍ നിലനില്‍ക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഈ ആരോപണങ്ങളെ അത്തരത്തില്‍ മാത്രം പരിഗണിക്കാന്‍ ആവില്ല.

ശബ്ദരേഖ പ്രശ്നമാണ്
ബാബു ബിസിയുടെ ആരോപണത്തേക്കാള്‍ മറ്റൊരു തരത്തില്‍ ഗൗരവതരമാണ് പ്രസീത ഉന്നയിച്ച വിഷയം. സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ തന്നെയാണ് അതില്‍ പ്രധാനം. പണം നേരിട്ട് നല്‍കാമെന്ന് അതില്‍ കെ സുരേന്ദ്രന് പറയുന്നുണ്ട്. ഈ ശബ്ദരേഖയെ അദ്ദേഹം പൂര്‍ണമായി നിഷേധിച്ചിട്ടും ഇല്ല.
സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ










Click it and Unblock the Notifications