Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവം, ഇന്ന് കൂടുതല്‍ അറസ്റ്റ്; മുന്‍ മേയറുള്‍പ്പെടെ പ്രതിപ്പട്ടികയില്‍

കൊച്ചി: വൈറ്റിലയിലെ കോണ്‍ഗ്രസ് റോഡ് ഉപരോധസമരത്തിനിടെ പ്രതിഷേധവുമായെത്തിയ സിനിമാ താരം ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെ എട്ട് പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കാര്‍ തകര്‍ത്ത സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൂടാതെ റോഡ് ഉപരോധിച്ചതിന്റെ പേരില്‍ 30 ഓളം പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ജോസഫിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള ആലോചനയിലാണെന്നാണ് ലഭിക്കുന്ന വിവരം.

1

വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ ഒന്നാം പ്രതിയായി ചേര്‍ത്താണ് പൊലീസ് കേസ് രജസിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വി ജെ പൗലോസ് രണ്ടാം പ്രതിയും, കൊടിക്കുന്നില്‍ സുരേഷ് മൂന്നാംപ്രതിയുമാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റില്‍ കൂടുതല്‍ റോഡ് ഉപരോധിക്കാനും അനുമതി നല്‍കിയിരുന്നില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ജോജു ലഹരി ഉപയോഗിച്ചിരുന്നുവെന്ന ഉറച്ച നിലപാടാണ് എറണാകുളം ഡിസിസി പ്രസിഡന്റ് ഷിയാസിന്റേത്. ജോജു മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ വന്നതെന്ന് സംശയിക്കുന്നതായും ഷിയാസ് പറഞ്ഞു. ജനകീയ സമരങ്ങളെ കേസെടുത്ത് തടയാന്‍ മുഖ്യമന്ത്രിക്ക് ആവില്ലെന്നും ഷിയാസ് ഇന്നലെ പറഞ്ഞിരുന്നു. സിറ്റി പൊലീസ് കമ്മീഷ്ണറും ഇന്നലെ ഏകപക്ഷിയമായാണ് പെരുമാറിയതെന്നും ഷിയാസ് പറഞ്ഞു. കലാകാരന്മാര്‍ക്ക് ഒരു നീതിയും കോണ്‍ഗ്രസുകാരന് മറ്റൊരു രീതിയുമെന്നത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

2

കേരളപ്പിറവി ദിനത്തിലാണ് ഇന്ധന വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധ സമരത്തിനിടയിലേക്ക് പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ്ജ് എത്തിയത്. മണിക്കൂറുകളായി ബ്ലോക്കില്‍പെട്ടിരിക്കാന്‍ തുടങ്ങിയിട്ടെന്നും, ഓട്ടോറിക്ഷയിലും മറ്റും ചികിത്സക്കായി പോകുന്ന കുട്ടികളുണ്ടെന്നും ജോജു പറഞ്ഞു. ഇത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് എത്തുകയായിരുന്നു. പിന്നീട് ജോജുവിന് പിന്തുണയുമായി ചില നാട്ടുകാരും ഒപ്പം കൂടി. പിന്നീട് നാട്ടുകാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതിനിടെ ജോജുവിന്റെ കാറിന്റെ പിറകിലെ ഗ്ലാസ് തകര്‍ക്കുകയായിരുന്നു. പിന്നീട് സമരം അവസാനിപ്പിച്ച് വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങുമ്പോഴേക്കും ജോജുവിന്റെ കാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് എസ്‌ഐ സ്ഥലത്തെത്തി ജോജുവിന്റെ കാറില്‍ കയറിയാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്. ജോജു മദ്യപിച്ചിരുന്നുവെന്നും വനിതാ പ്രവര്‍ത്തകരെ ആക്ഷേപിച്ച് സംസാരിച്ചുവെന്നും പറഞ്ഞ് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ജോജു മദ്യപിച്ചില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞതോടെ മദ്യപിച്ചിരുന്നുവെന്ന വാദം പൊളിയുകയായിരുന്നു.

3

വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തെത്തിയ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതികരിച്ചത്. താന്‍ ഒരു സ്ത്രീയെയും അസഭ്യം പറഞ്ഞിട്ടില്ലെന്നും എനിക്കൊരു മകളും അമ്മയും പെങ്ങളുമുണ്ടെന്നും അവരെയൊക്കെ താന്‍ പൊന്ന് പോലെയാണ് നോക്കുന്നതെന്നും ജോജു പറഞ്ഞു. തന്റെ പ്രതിഷേധം കോണ്‍ഗ്രസിനെതിരെയായിരുന്നില്ല. പ്രതിഷേധത്തിന് രാഷ്ട്രീയമില്ല. അവിടെ കൂടിയ ചില നേതാക്കള്‍ക്ക് എതിരെയായിരുന്നു തന്റെ പ്രതിഷേധമെന്നും അതിന് തന്നെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറി വിളിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും വീട്ടിലിരിക്കുന്ന അച്ഛനും അമ്മയ്ക്കും വരെ തെറി വിളിച്ചുവെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. അത് അടക്കം ചൂണ്ടിക്കാട്ടി സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയെന്നും ജോജു പറഞ്ഞു. കാറിന്റെ ചില്ല് തകര്‍ത്തതിനും ജോജു പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ജോജു കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ മാളയിലെ വീട്ടിന് മുന്നില്‍ പ്രതിഷേധിച്ചു. മാപ്പ് പറയാതെ മാളയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ ഈ പ്രസ്താവനക്കെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത് അപലപനീയമാണെന്നും. ജോജുവിന് പൂര്‍ണ സംരക്ഷണം മാള ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി നല്‍കുമെന്നും അവര്‍ പറഞ്ഞു.

Recommended Video

cmsvideo
    old video of Joju talking about petrol price shared in congress pages | Oneindia Malayalam
    4

    ഇന്നലെ കൂടിയ നിയമസഭാ സമ്മേളനത്തിലും ജോജുവിന്റെ വിഷയം ചര്‍ച്ചയായിരുന്നു. സമരം എങ്ങനെ ചെയ്യണമെന്ന് മുഖ്യമന്ത്രി തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സംസാരിക്കേണ്ട ഭാഷയിലല്ല കെ സുധാകരന്‍ ഇന്നലെ ജോജുവിനെതിരെ സംസാരിച്ചതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഏറെ വാക്വാദങ്ങള്‍ക്കായിരുന്നു നിയമസഭ ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇന്ധന വില വര്‍ധനവിനെതിരെ പ്രതിപക്ഷ എംഎല്‍എ ഷാഫി പറമ്പില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയം തള്ളുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. രൂക്ഷമായ ഭാഷയിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ജോജുവിനെതിരെ പ്രതികരിച്ചത്. ഗുണ്ടാ വിളയാട്ടമാണ് നടത്തിയതെന്നും, ജോജു മദ്യപിച്ചിട്ടുണ്ടെന്നും, യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ജനാധിപത്യ സമരമാണെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം റോഡ് ഉപരോധം പോലുള്ള സമരമുറകള്‍ക്ക് താന്‍ മുന്‍പേ എതിരാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നത്. ജോജുവിനെതിരെ പിസി ജോര്‍ജ്ജും രംഗത്ത് വന്നിരുന്നു. കലാകാരനാണെന്ന് വച്ച് എന്തും കാണിക്കാനുള്ള അനുവാദം ആരും നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജോജുവിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സംവിധായകരായ എം പത്മകുമാര്‍, ബി ഉണ്ണികൃഷ്ണന്‍, മധുപാല്‍, രാഷ്ട്രീയ നേതാക്കളായ എ പി അബ്ദുല്ലകുട്ടി, ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹീം എന്നിവര്‍ ജോജുവിനെ അനുകൂലിച്ചും രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ജോജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും പോസ്റ്റുകളുമാണ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ ജോജുവിന്റെ ഫേസ് ബുക്ക് പേജും അപ്രത്യക്ഷമാണ്.

    'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+