Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതൽ കൊവിഡ് വാക്സിൻ ലഭ്യമാക്കണം; വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ച് ടിഎൻ പ്രതാപൻ എംപി

തിരുവനന്തപുരം; കേരളത്തിലേക്ക് കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് ടിഎൻ പ്രതാപൻ എംപി. തൃശൂർ പൂരം അടക്കമുള്ള ആഘോഷ വേളകൾ പരിഗണിച്ച് ജില്ലയിലേക്കും മൊത്തത്തിൽ സംസ്ഥാനത്തേക്കും കൂടുതൽ വാക്സിൻ ഡോസ് എത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കൂടാതെ ഈ വിഷയങ്ങൾ കൂടുതൽ ശക്തമായി ഉന്നയിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തതായും എംപി പറഞ്ഞു.

tn prathapan

വിദേശ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റി അയക്കുമ്പോൾ സ്വന്തം ജനതക്ക് മതിയായ വാക്സിൻ ഒരുക്കാൻ പൊങ്ങച്ചം മാത്രം കൈമുതലായ മോദി സർക്കാരിന് കഴിഞ്ഞിട്ടില്ല. സ്വന്തം ജനങ്ങളെ വഞ്ചിച്ച നടപടിയാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. മുൻപ്, ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ പോലുമില്ലാതിരുന്ന സമയത്തും ഇതുപോലെ വിദേശങ്ങളിലേക്ക് കയറ്റി അയച്ച് മേനി നടിക്കാനാണ് മോദി തുനിഞ്ഞത്.
ഇപ്പോൾ മിക്ക സംസ്ഥാനങ്ങളിലും ആവശ്യത്തിന് വാക്സിൻ ഇല്ല. വാക്സിൻ ഡ്രൈവുകൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കുന്ന സാഹചര്യവും വ്യാപകമാവുകയാണ്. ഗുജറാത്തിലും മധ്യപ്രദേശിലും സ്ഥിതി ഭയാനകമാണ്.

ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും സ്ഥിതിയും അതീവ ദയനീയം. കേരളത്തിലും പുതിയ കേസുകൾ ഉയരുന്നു എന്നത് വലിയ ഗൗരവതരമായ വിഷയമാണ്. ഇവിടെയും മതിയായ ഡോസ് വാക്സിനുകൾ ഇല്ല.

ആശുപത്രിക്കിടക്കകൾ തികയുന്നില്ല, ഓക്സിജനില്ല, ഹോസ്പിറ്റലുകൾ നിറഞ്ഞു കവിഞ്ഞു, ശ്മാശാനങ്ങൾ നിറഞ്ഞു... എങ്ങും ഭീതിതമായ സ്ഥിതിയാണ്. പി എം കെയർസ് അടക്കമുള്ള സംവിധാനങ്ങൾ ഒരു തരത്തിലുള്ള ഉപയോഗവുമില്ലാത്ത വിധം മരവിച്ചു പോയിരിക്കുന്നു. എല്ലാ അർത്ഥത്തിലും കോവിഡ് പ്രതിരോധത്തിൽ ഈ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രതാപൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+