കേരളത്തെ വരിഞ്ഞ് മുറുക്കി കൊലയാളി ഗെയിം!! കൂടുതൽ പേർ ഇരകൾ? വെളിപ്പെടുത്തലുകൾ!!
കേരളത്തിൽ ബ്ലൂവെയിൽ ഗെയിം കളിച്ച് ഒരാൾ കൂടി മരിച്ചതായി വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 പേരുടെ ജീവനെടുത്ത ബ്ലൂ വെയിൽ ഗെയിമിന് കേരളത്തിൽ കൂടുതൽ ഇരകളെന്ന് സംശയം. തിരുവനന്തപുരം വിളപ്പിൽശാലയിൽ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്തതിന് പിന്നിൽ ബ്ലൂ വെയിൽ ഗെയിം ആണെന്ന സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തു വന്നിരിക്കുന്നത്. മനോരമ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ബ്ലൂവെയിൽ ഗെയിം കളിച്ച് ആരെങ്കിലും മരിച്ചതായി സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. വിളപ്പിൽ ശാല സ്വദേശി മനോജ് ബ്ലൂവെയിൽ ഗെയിം കളിച്ചിരുന്നതായി മനുവിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു.

മറ്റൊരാൾ കൂടി
കേരളത്തിൽ ബ്ലൂവെയിൽ ഗെയിം കളിച്ച് ഒരാൾ കൂടി മരിച്ചതായി വിവരങ്ങൾ പുറത്തു വരുന്നുണ്ട്. മനോരമ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിളപ്പിൽശാല സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി മനോജ് ആത്മഹത്യ ചെയ്തതിനു പിന്നിൽ ബ്ലൂ വെയിൽ ഗെയിമാണെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു.

ഐടി ഐവിദ്യാർഥി
കണ്ണൂരിൽ വിദ്യാർഥി ആത്മഹത്യ ചെയ്തതിനു പിന്നിൽ ബ്ലൂ വെയിൽ ഗെയിിം ആണെന്നാണ് സംശയിക്കുന്നത്. ഐടിഐ വിദ്യാർഥിയായ സാവന്താണ് മെയിൽ തൂങ്ങി മരിച്ചത്.

മുറിവുണ്ടാക്കിയിരുന്നു
ബ്ലൂ വെയിൽ ഗെയിം കളിച്ച് ആത്മഹത്യ ചെയ്യുന്നവർ ശരീരത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിവുകൾ ഉണ്ടാക്കിയിരുന്നു. സാവന്തിന്റെ ശരീരത്തിലും ഇത്തരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായി അമ്മ പറയുന്നു. ശരീരത്തിൽ മുറിവുണ്ടാക്കിയ സാവന്തിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

കൈയ്യിലും നെഞ്ചിലും
കൈയ്യിലും നെഞ്ചിലുമാണ് സാവന്ത് മുറിവ് ഉണ്ടാക്കിയിരുന്നതെന്ന് അവർ പറയുന്നു. നെർഞ്ചത്ത് എസ്എഐ എന്ന് കോമ്പസു കൊണ്ട് കുത്തി എഴുതിയിരുന്നതായും അമ്മ. മരിക്കുന്നതിന് മൂന്നു മാസം മുമ്പ് ബ്ലേഡ് കൊണ്ട് കൈയ്യിൽ മുറിവേൽപ്പിച്ചിരുന്നതായും അവർ.

ഉറങ്ങുന്നത് പുലർച്ചെ
രാത്രി മുഴുവൻ സാവന്ത് മൊബൈലിൽ ഗെയിം കളിച്ചിരുന്നതായും അമ്മ പറയുന്നു. പുലർച്ചെ മാത്രമാണ് മകൻ ഉറങ്ങിയിരുന്നതെന്നും ഭക്ഷണം കഴിച്ചിരുന്നതും പുലർച്ചെയായിരുന്നുവെന്നും അമ്മ പറയുന്നു.

രാത്രി പുറത്തു പോയിരുന്നു
മകൻ രാത്രി പുറത്തു പോയിരുന്നതായും സാവന്തിന്റെ അമ്മ പറയുന്നു. വീട്ടുകാരോട് കള്ളം പറഞ്ഞാണ് പുറത്തു പോകാറുള്ളതെന്നും അവർ പറയുന്നു. പിന്നെ പുലർച്ചെയാണ് പുറത്ത് വന്നിരുന്നതെന്നും അമ്മ പറയുന്നു.

കൗണ്‍സിലിങിന് വിധേയമാക്കി
മകന്റെ സ്വഭാവത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടപ്പോൾ പല തവണ മകനെ കൗൺസിലിങിന് വിധേയമാക്കിയിരുന്നതായും അമ്മ പറയുന്നു. വിളപ്പിൽ ശാല സ്വദേശിയായ മനോജിന്റെ മരണം സംബന്ധിച്ച് അമ്മ സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതു പുറത്ത് വന്നതിനു പിന്നാലെയാണ് സാവന്തിന്റെ അമ്മ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്ഥിരീകരണം ഇല്ല
അതേസമയം കേരളത്തിൽ ബ്ലൂവെയിൽ ഗെയിം ആത്മഹത്യയിൽ സ്ഥിരീകരണം ഇല്ലെന്നാണ് ഐജി മനോജ് എബ്രഹാം പറയുന്നത്. ലഭിച്ചിരിക്കുന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യത്തിൽ മാാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം . ഗെയിം ഡൗൺലോഡ് ചെയ്തതിനെ കുറിച്ച് വിവരങ്ങൾ ഇല്ലെന്നും അദ്ദേഹം .












Click it and Unblock the Notifications