Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ കൂടുതല്‍ കാര്യക്ഷമ നടപടികള്‍ സ്വീകരിക്കും; എകെ ശശീന്ദ്രന്‍

തിരുവനന്തപുരം; വനാതിര്‍ത്തി പ്രദേശങ്ങളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ കൂടുതല്‍ കാര്യക്ഷമ നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഈ യോഗങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ വനം വകുപ്പ് സ്വീകരിച്ചുവരികയാണ്. ഹാംഗിംഗ് പവര്‍ ഫെന്‍സിംഗ് പോലുള്ള കാലികവും പ്രയോഗക്ഷമവുമായ പ്രതിരോധ ഭിത്തികള്‍ കൂടുതായി നിര്‍മ്മിക്കുക വഴി വരും കാലങ്ങളില്‍ ജനവാസമേഖലയിലേക്ക് വന്യ മൃഗങ്ങള്‍ കടന്നെത്തുന്നതിനു തടയിടാന്‍ കഴിയും. വന്യജീവി കടന്നെത്താന്‍ സാധ്യതയുള്ള കൂടുതല്‍ വനാതിര്‍ത്തികള്‍ കണ്ടെത്തി പ്രതിരോധ ഭിത്തി നിര്‍മ്മിക്കും. എം എല്‍ എമാര്‍, എം പിമാര്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയായിവരുന്നു. എല്ലായിടങ്ങളിലെയും ജനജാഗ്രതാ സമിതികളെ സജീവമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനജാഗ്രതാ സമിതികളുടെ സഹായത്തോടെ വന്യജീവികളെ തുരത്താനുള്ള പ്രായോഗിക പദ്ധതികള്‍ക്ക് രൂപം നല്‍കും. വന്യജീവി ആക്രമണത്താല്‍ നഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം അടിയന്തിരമായി പൂര്‍ത്തിയാക്കും. കുടിശികയില്ലാത്ത വിതരണത്തിന് തുക തികയാതെ വന്നാല്‍ അധികമായി തുക വകയിരുത്തും. നഷ്ടപരിഹാരത്തുക ഉയര്‍ത്തുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്നും എകെ ശശീന്ദ്രന്‍ അറിയിച്ചു.

 ak-saseendran

കഴിഞ്ഞദിവസം കണ്ണൂര്‍ വള്ളിത്തോട് പെരിങ്കലിയില്‍ കാട്ടാനയുടെ ആക്രമണത്താലുള്ള ജസ്റ്റിന്‍ തോമസിന്റെ ജീവഹാനി ഏറെ ദു:ഖകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കര്‍ണ്ണാടക മാക്കൂട്ടം വനമേഖലയില്‍ നിന്നും ജനവാസകേന്ദ്രത്തിലേക്കിറങ്ങിയ കാട്ടാനയാണ് ജസ്റ്റിനെ ആക്രമിച്ചത്. അക്രമണം നടത്തിയ കാട്ടാനയെ പായം, ഉളിക്കല്‍ പഞ്ചായത്തുകളുടേയും പ്രദേശവാസികളുടേയും സഹായത്തോടു കൂടി കണ്ണൂര്‍ ഡിവിഷനിലെ വനംവകുപ്പു ജീവനക്കാര്‍ കര്‍ണ്ണാടക വനത്തിലേക്ക് കയറ്റി വിടുകയും ചെയ്തിട്ടുണ്ട്.

ജസ്റ്റിന്‍ തോമസ്സിന്റെ കുടംബത്തിനുണ്ടായ ദു:ഖത്തില്‍ സര്‍ക്കാരും പങ്കു ചേരുന്നു. ജസ്റ്റിന്റെ കുടുംബത്തിനുള്ള ധനസഹായത്തില്‍ ആദ്യഗഡുവായ 5 ലക്ഷം രൂപ അടിയന്തരമായി നല്‍കാന്‍ കണ്ണൂര്‍ ഡി എഫ് ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചികില്‍സയില്‍ കഴിയുന്ന ജസ്റ്റിന്റെ ഭാര്യ ജിനിയുടെ ചികില്‍സാച്ചെലവുകളും മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സര്‍ക്കാര്‍ നല്‍കുന്നതാണ്. കണ്ണൂര്‍ ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടിയാലോചിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 04.10.2021-ന് വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കര്‍ണ്ണാടക മാക്കൂട്ടം വനമേഖലയില്‍ നിന്നും പേരട്ടയിലൂടെ പുഴ കടന്ന് വന്ന കൂട്ടം തെറ്റിയ ഒറ്റയാനാണ് ഈ അക്രമണം നടത്തിയത്. മാക്കൂട്ടം വനമേഖലയില്‍ നിന്നും ആനകള്‍ കേരളത്തിലെ ജനവാസകേന്ദ്രത്തിലേക്ക് വരുന്നത് തടയാന്‍ പുതിയതായി 2.5 കിലോമീറ്റര്‍ സോളാര്‍ വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ട്. ഇനി പൂര്‍ത്തിയാക്കാനുള്ള 1.5 കിലോമീറ്ററോളം വരുന്ന അതിര്‍ത്തിയില്‍ സോളാര്‍ഫെന്‍സിംഗ് ഒരു മാസത്തിനുള്ളില്‍ സ്ഥാപിക്കുന്നതാണ്. പാലക്കാട് സാമ്പാര്‍ക്കോട്, തൃശ്ശൂര്‍ വെള്ളിക്കുളങ്ങര, പാലപ്പിള്ളി എന്നിവിടങ്ങളില്‍ സമാനമായ രീതിയില്‍ കാട്ടാനയുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യൂ:- മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ദില്ലിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച ഉടനെന്ന്.. ബി ജെ പിയിൽ ചേരും?

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    സംസ്ഥാനത്താകമാനം വനാതിര്‍ത്തി പ്രദേശങ്ങളിലെ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. മലയോര കര്‍ഷകര്‍ ഇക്കാര്യത്തില്‍ നേരിടുന്ന വിഷമതകള്‍ പരിഹരിക്കുന്നതിനുള്ള പ്രായോഗിക നടപടികള്‍ ആലോചിച്ച് തീരുമാനിക്കുന്നതിനായി വിളിച്ചുചേര്‍ക്കുന്ന എം എല്‍ എ മാരുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ലാതലയോഗങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+