Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ആദിവാസിയായ ഗര്‍ഭിണിയെ കൊന്നത് ഷോക്കടിപ്പിച്ച്

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ചാണെന്ന് പൊലീസ്. യുവതിയുടെ കാമുകനും കേസിലെ പ്രതിയുമായ ശ്രീജു ഇക്കാര്യം സമ്മതിച്ചെന്ന് പൊലീസ്. വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് കാമുകന്‍ യുവതിയെ കൊലപ്പെടുത്തിയത്. എട്ടുമാസം ഗര്‍ഭിണിയായരുന്നു യുവതി.

പുല്‍പ്പള്ളി പാക്കം നരിവയല്‍ കാട്ടുനായിക്ക കോളനിയിലെ ബാലകൃഷ്ണന്റെ മകള്‍ അംബിക (20) ആണ് കൊല്ലപ്പെട്ട നിലയില്‍ വനത്തിനുളളില്‍ നിന്നും കണ്ടെത്തിയത്. കൊന്ന് കുഴിച്ചു മൂടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് മൂന്നു മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി കോളനിയിലെ ശ്രീജു എന്ന യുവാവുമായി പ്രണയത്തിലായി.

Crime

ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് യുവതി ശ്രീജുവിനെ വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് രാത്രി യുവതിയെ ഒപ്പം കൂട്ടി മദ്യം നല്‍കിയ ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു യുവാവ്. തലയില്‍ മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു. പ്രതിയെ തെളിവെടുപ്പിനായി പാക്കംവനത്തില്‍ കൊണ്ടുവന്നു. മൂന്ന് വയസുള്ള മകളുണ്ട് കൊല്ലപ്പെട്ട അംബികയ്ക്ക്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+