രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരില്‍ പകുതിയിലേറേയും കേരളത്തില്‍: പരിശോധന വര്‍ധിപ്പിക്കും
തിരുവനന്തപുരം: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരില്‍ പകുതിയില്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍. ഇന്നലെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത് 30093 കേസുകള്‍ ആണെങ്കില്‍ കേരളത്തില്‍ നിന്നുള്ള സംഖ്യ 16848 ആണ്. ഓരോ നൂറുപേരെ പരിശോധിക്കുമ്പോഴും 12 പേരോളം പോസിറ്റീവാകുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് രോഗ സ്ഥിരീകരണ നിരക്ക് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ടിപിആര്‍ മലപ്പുറത്താണ്. 17.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ജില്ലയില്‍ 2752 പേര്‍ക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ - 15.34 , കാസര്‍കോട് 14. 3, പാലക്കാട് 14. 2, കോഴിക്കോട് - 13.72 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക്. രാജ്യത്ത് ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4 ലക്ഷമാണ്. ഇതില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെപ്പേരും കേരളത്തിലാണ് ഉള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 104 മരണം കൂടി കോവിഡ് മരണങ്ങളായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണ സഖ്യ 15512 ആയി.

കൂടുതല്‍ പരിശോധന നടത്തി രോഗ നിയന്ത്രണം ശക്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകള്‍ നടത്തും. ജില ജില്ലകളില്‍ വീടുകള്‍ ക്ലസ്റ്ററുകളായി മാറുന്നതായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ വീട്ടിലെ എല്ലാവരും പോസിറ്റീവ് എന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തില്‍ ടിപിആര്‍ നിയന്ത്രിക്കാന്‍ വാര്‍ഡുതല ഇടപെടലുകള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications