Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞുമായി യുവതി കായലില്‍ ചാടി മരിച്ചു, അമ്മയും കൂടെ ചാടി, മൂത്തകുട്ടികള്‍ പാലത്തില്‍ അറച്ചുനിന്നു

തിരുവനന്തപുരം: ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തയാണ് തിരുവനന്തപുരം ആക്കുളത്ത് നിന്ന് വരുന്നത്. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വാര്‍ത്ത. കായലില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു.

കിളിമാനൂര്‍ സ്വദേശിനിയായ ജാസ്മിനും മൂന്ന് വയസ്സുകാരിയായ ഫാത്തിമയും ആണ് മരിച്ചത്. ജാസ്മിന്റെ മാതാവ് സോഫിദ(48)യെ അഗ്നിശമന സേനയെത്തി രക്ഷിയ്ക്കുകയായിരുന്നു.

എന്താണ് ആത്മഹത്യയുടെ കാരണം എന്ന് വ്യക്തമല്ല. കിളിമാനൂരില്‍ നിന്ന് കാറിലാണ് ഇവര്‍ ആക്കുളത്തെത്തിയത്. ജാസ്മിന്റെ മൂത്ത മക്കളായ റയാന്‍(10), റെസിന്‍(7) എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവര്‍ കായലില്‍ ചാടാതെ നിന്നതാണ് ഒരാളയെങ്കിലും രക്ഷിയ്ക്കാന്‍ സഹായകമായത്.

കിളിമാനൂര്‍ സ്വദേശികള്‍

കിളിമാനൂര്‍ സ്വദേശികള്‍

കിളിമാനൂര്‍ പുതിയകാവ് ഗുരുദേവ ഐടിഐയ്ക്ക് സമീപം സൈനുദ്ദീന്റേയും സോഫിദയുടെ മകളാണ് മരിച്ച ജാസ്മിന്‍. ജാസ്മിന്റെ മൂന്ന് വയസ്സുകാരിയായ മകള്‍ ഫാത്തിമയും മരിച്ചു.

കായലില്‍ ചാടി ആത്മഹത്യ

കായലില്‍ ചാടി ആത്മഹത്യ

ആക്കുളം കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ വേണ്ടിയാണ് അഞ്ച് പേരും എത്തിയത്. ജാസ്മിനും ചെറിയ മകളും സോഫിദയും കായലില്‍ ചാടി. എന്നാല്‍ രണ്ട് കുട്ടികള്‍ പാലത്തില്‍ നില്‍ക്കുകയായിരുന്നു.

ദൈവദൂതനായി ഓട്ടോ ഡ്രൈവര്‍

ദൈവദൂതനായി ഓട്ടോ ഡ്രൈവര്‍

യാദൃശ്ചികമായി അവിടെ എത്തിയ ഓട്ടോ ഡ്രൈവറാണ് ശേഷിച്ച രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ചത്. ഇയാള്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്.

 സോഫിദ രക്ഷപ്പെട്ടു

സോഫിദ രക്ഷപ്പെട്ടു

ജാസ്മിന്റെ മാതാവ് സോഫിദയും കായലില്‍ ചാടിയിരുന്നു. എന്നാല്‍ അഗ്നിശ്മന സേനയെത്തി നടത്തിയ തിരച്ചിലില്‍ ഇവരെ ജീവനോടെ കണ്ടെത്തി. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

സോഫിദ രക്ഷപ്പെട്ടു

സോഫിദ രക്ഷപ്പെട്ടു

ജാസ്മിന്റെ മാതാവ് സോഫിദയും കായലില്‍ ചാടിയിരുന്നു. എന്നാല്‍ അഗ്നിശ്മന സേനയെത്തി നടത്തിയ തിരച്ചിലില്‍ ഇവരെ ജീവനോടെ കണ്ടെത്തി. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

 ജാസ്മിനും ഫാത്തിമയും

ജാസ്മിനും ഫാത്തിമയും

തിരച്ചിലില്‍ ജാസ്മിനെയാണ് ആദ്യം കണ്ടെത്തിയതെങ്കിലും കരയ്‌ക്കെത്തിയ്ക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. മൂന്ന് വയസ്സുകാരി ഫാത്തിമയേയും മരിച്ച നിലയിലാണ് കണ്ടെത്താനായത്.

വിദേശവാസം

വിദേശവാസം

ജാസ്മിന്റെ ഭര്‍ത്താവ് റഹീം വിദേശത്താണ്. ജാസ്മിനും ഏറെ നാള്‍ റഹീമിനൊപ്പമായിരുന്നു.

കാറോടിച്ചു വന്നു

കാറോടിച്ചു വന്നു

കിളിമാനൂരില്‍ നിന്ന് കാറിലാണ് ഇവര്‍ ആക്കുളത്തെത്തിയത്. ജാസ്മിന്‍ തന്നെ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്.

എന്തിന് മരണം

എന്തിന് മരണം

എന്തിനാണ് ജാസ്മിനും സോഫിദയും കുട്ടികള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനെത്തിയത്... ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ഭര്‍ത്താവിന്റെ കടബാധ്യതകളാണ് കാരണം എന്ന് സംശയം മാത്രമാണ് ഇപ്പോള്‍ പോലീസ് മുന്നോട്ട് വയ്ക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+