കൊച്ചിയിലെ ലോഡ്ജിൽ അമ്മയും മക്കളും മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കം!
കൊച്ചി: അമ്മയും രണ്ട് മക്കളും ലോഡ്ജിൽ മരിച്ച നിലയിൽ. ബെംഗളൂരു ശാസ്ത്രി നഗര്‍ സ്വദേശികളായ രാധാമണി, മക്കളായ സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരെയാണ് കൊച്ചി സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തോളം പഴക്കമുണ്ട്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മുറിക്കുള്ളില്‍നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. . ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും. രാധാമണിയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇവര്‍ സ്ഥിരം കൊച്ചിയിലെത്താറുണ്ടായിരുന്നു. വരുമ്പോഴെല്ലാം ഈ ലോഡ്ജിലാണ് താമസിക്കാറുണ്ടായിരുന്നതെന്നാണ് വിവരം. ബെംഗളൂരുവിലുള്ള ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.

ഈ മാസം പതിനാലിനാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. രണ്ടുദിവസത്തിനു ശേഷം മടങ്ങുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച് വിവരമില്ലാതെ വന്നു. ഇതേ തുടർന്നാണഅ ലോഡ്ജിലെ ജീവനക്കാർ പരിശോധിക്കാനെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. സംശയം തോന്നിയതോടെ ജീവനക്കാര്‍ സെന്‍ട്രല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വാതിൽ ചവിട്ടി തുറന്ന് അകത്ത് കടക്കുകയായിരുന്നു.












Click it and Unblock the Notifications