നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി; യെമനിൽ എത്തി, പ്രേമകുമാരി മകളെ കാണുന്നത് 11 വർഷത്തിന് ശേഷം
കൊച്ചി: യെമനിലെ ജയിലിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ നിമിഷ പ്രിയയുടെ അമ്മയ്ക്ക് അനുമതി ലഭിച്ചു. യെമനിലെ സനയിൽ എത്തിയ പ്രേമ കുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താനാണ് നിർദ്ദേശം. 11 വർഷത്തിന് ശേഷമാണ് പ്രേമ കുമാരി നിമിഷയെ കാണുന്നത്.
ശനിയാഴ്ചയാണ് പ്രേമ കുമാരിയും ആക്ഷൻ കൗൺസിൽ ഭാരവാഹിയും യെമനിലെ ബിസിനസ്സുകാരനുമായ സാമുവേൽ ജെറോമും കൊച്ചിയിൽ നിന്ന് യെമെൻ തലസ്ഥാനമായ എയ്ഡനിലേക്ക് വിമാനം കയറിയത്. ഹൂതികൾക്ക് മുൻതൂക്കമുള്ള സനയിലാണ് നിമിഷ പ്രിയ ജയിൽ കഴിയുന്നത്.. അവിടേക്ക് പോകാനുള്ള അനുമതി കിട്ടിയ ശേഷമാണ് പുറപ്പെട്ടത്.

എയ്ഡനിൽ നിന്ന് റോഡ് മാർഗം 12 മണിക്കൂർ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ഇരുവരും സനയിലെത്തി. കൊല്ലപ്പെട്ട യെമെൻ പൗരത്തിന്റെ കുടുംബത്തെ കാണും. മൂന്ന് മാസത്തെ യെമെൻ വിസയാണ് പ്രേമ കുമാരിക്ക് ലഭിച്ചിട്ടുള്ളത്. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ചർച്ചകൾക്ക് വേണ്ടിയാണ് പ്രേമ കുമാരി യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളാണ് ആരംഭിക്കേണ്ടത്.
നിമിഷ പ്രിയയെ കാണണം എന്ന പ്രേമ കുമാരിയുടെ ആവശ്യത്തിന് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഡൽഹി ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നൽകിയത്. ഇതോടെയാണ് ആക്ഷൻ കൗൺസിൽ മുൻകൈയ്യെടുത്ത് വിസ തരപ്പെടുത്തിയത്. കിഴക്കമ്പലത്തെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് പ്രേമ കുമാരി.
2017 ജൂലൈ 25 ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജസസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വഝ ശിക്ഷയ്ക്ക് വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാദ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വെയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.
ക്രൂരമായ പീഡനത്തിന് ഇരയായിരുന്ന നിമിഷ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശ പ്രാകരാമായിരുന്നു അമിത ഡോഡ് മരുന്ന് കുത്തിവെച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്ന് കുത്തി വെയ്ക്കാൻ സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു.












Click it and Unblock the Notifications