കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഡിഗോയെ വിടാതെ ആര്‍ടിഒ; ഒരു ബസിനെതിരെ കൂടി നടപടി, വന്‍ തുക പിഴ

Google Oneindia Malayalam News

കോഴിക്കോട്: ഇന്‍ഡിഗോയ്‌ക്കെതിരായ നടപടി തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെ ഇന്‍ഡിഗോയുടെ ബസ് പിടിച്ചെടുത്തതിന് പിന്നാലെ വീണ്ടും ഒരു ബസിന് കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെ ബസിന് തന്നെയാണ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.

വാഹന നികുതി അടക്കാത്തതിനാണ് പിഴ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കാണ് പിഴ ചുമത്തിയത്. 37000 രൂപയാണ് പിഴ സഹിതം അടക്കേണ്ടത്. നടപടിയെ സംബന്ധിച്ച് ഇന്‍ഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട് എന്ന് മലപ്പുറം ആര്‍ ടി ഒ അറിയിച്ചു. പിഴ ചുമത്തിയ രണ്ടാമത്തെ ബസ് നിലവില്‍ വിമാനത്താവളത്തിന് അകത്താണ്.

ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും

1

അവിടെ നിന്ന് പുറത്തിറങ്ങിയാല്‍ മാത്രമേ ബസ് കസ്റ്റഡിയില്‍ എടുക്കാനാവൂ എന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഇന്നലെ മറ്റൊരു ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഇന്‍ഡിഗോ ബസ് പിടിച്ചെടുത്തത്. അറ്റകുറ്റപ്പണിക്ക് കൊണ്ട് വന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.

2

ആറ് മാസത്തെ നികുതി കുടിശ്ശികയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഈ ബസ് അടയ്ക്കാനുണ്ടായിരുന്നത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂ എന്ന് മോട്ടോര്‍ വാഹന വകുപ്പ് കമ്പനിയെ അറിയിച്ചിട്ടുണ്ട്. പിഴയും നികുതിയും ഉള്‍പ്പെടെ ഈ ബസിനും നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബസ് വിട്ട് കിട്ടാനായി അടക്കേണ്ടി വരിക.

3

ആര്‍ ടി ഒയുടെ നിര്‍ദ്ദേശ പ്രകാരം ഫറോക്ക് ജോയിന്റ് ആര്‍ ടി ഒ ഉള്‍പ്പെട്ട സംഘമായിരുന്നു ഇന്നലെ ബസ് കസ്റ്റഡിയില്‍ എടുത്തത്. പണം അടച്ചാല്‍ ബസ് വിട്ടുകൊടുക്കും എന്ന് കമ്പനിയെ അറിയിച്ചിട്ടുണ്ട് എന്ന് ഇന്നലെ തന്നെ മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റ് വിമാന കമ്പനികളുടേയും ബസുകളുടെ നികുതി കുടിശ്ശിക സംബന്ധിച്ച് പരിശോധന വ്യാപകമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു.

4

നികുതി അടക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഇത്തരത്തില്‍ ഓടുന്നുണ്ട് എന്ന കണക്ക് മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട് എന്നാണ് വിവരം. പൊതുവില്‍ വിമാനത്താവളത്തിന് അകത്ത് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്റെ ആവശ്യമില്ല. എന്നാല്‍ ഇന്നലെ പിടികൂടിയ ബസ് നേരത്തെ രജിസ്റ്റര്‍ ചെയ്തതായിരുന്നു.

5

ഇത്തരത്തില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ടാക്‌സ് അടയ്ക്കാതെ സര്‍വീസ് നടത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. മറ്റ് വിമാന കമ്പനികളും ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതേസമയം ബസ് കസ്റ്റഡിയില്‍ എടുത്ത വിവരം മോട്ടോര്‍ വാഹന വകുപ്പ് ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ ഇന്നലെ തന്നെ ഇ-മെയില്‍ വഴി അറിയിച്ചിരുന്നു.

കൂടുതല്‍ സമയം ആവശ്യപ്പെടില്ല:വിചാരണ ഉടന്‍ പുനരാരംഭിക്കും, കാവ്യക്കൊപ്പും സുരാജും സാക്ഷിപ്പട്ടികയില്‍കൂടുതല്‍ സമയം ആവശ്യപ്പെടില്ല:വിചാരണ ഉടന്‍ പുനരാരംഭിക്കും, കാവ്യക്കൊപ്പും സുരാജും സാക്ഷിപ്പട്ടികയില്‍

6

എന്നാല്‍ കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല എന്നാണ് ആര്‍ ടി ഒ വൃത്തങ്ങള്‍ അറിയിക്കുന്നത്. നികുതി കുടിശ്ശിക ഉള്‍പ്പടെ അടച്ചാല്‍ വാഹനം വിട്ട് നല്‍കും എന്നും മറ്റ് സാങ്കേതിക തടസ്സങ്ങള്‍ ഒന്നുമില്ല എന്നുമാണ് ആര്‍ ടി ഒ അറിയിച്ചത്.അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ല എന്ന് ഇന്നലെ തന്നെ ആര്‍ ടി ഒ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

7

നേരത്തെ എല്‍ ഡി എഫ് കണ്‍വീനറും മുതിര്‍ന്ന സി പി ഐ എം നേതാവുമായ ഇ പി ജയരാജന് ഇന്‍ഡിഗോ കമ്പനി മൂന്നാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ തള്ളിമാറ്റിയിരുന്നു.

8

ഇതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇ പി ജയരാജനും ഇന്‍ഡിഗോ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. അതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശിച്ചിരുന്നു. ഇന്‍ഡിഗോ ബസ് പിടിച്ചിട്ടത് അല്‍പത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നുമാണ് സുധാകരന്‍ പറഞ്ഞത്.

9

ഇന്‍ഡിഗോ ബസിനെതിരായ നടപടി മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന പരാമര്‍ശത്തിന് അടിവരയിടുന്ന നടപടിയാണ് എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. മോദി ഭരണവും പിണറായി ഭരണവും തമ്മില്‍ എന്താണ് വത്യാസമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.

Recommended Video

cmsvideo
നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നി വകുപ്പുകൾ പ്രകാരം കേസെടുത്തു |*Kerala

വിവാദങ്ങള്‍ക്കിടെ ഇന്‍ഡിഗോയുടെ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; കാരണം ഇതാണ്വിവാദങ്ങള്‍ക്കിടെ ഇന്‍ഡിഗോയുടെ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; കാരണം ഇതാണ്

English summary
Motor Vehicle Department has fined IndiGo's one more bus, but never seized, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X