കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിഫോമും ഇല്ല; ബസിനുളളിൽ പാട്ടും മ്യൂസിക് സിസ്റ്റവും; കൊച്ചിയിൽ 187 സ്വകാര്യ ബസുകൾക്ക് എതിരെ കേസ്

Google Oneindia Malayalam News

കൊച്ചി : നിയമ ലംഘനം നടത്തിയെന്ന് വ്യക്തമായതിന് പിന്നാലെ കൊച്ചിയിലെ സ്വകാര്യ ബസുകൾക്ക് എതിരെ കേസെടുത്തു. നിരവധി പരാതികളാണ് കൊച്ചിയിൽ ഓടുന്ന സ്വകാര്യ ബസ്സുകൾക്ക് എതിരെ പൊതു ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് . ഇതിന് ശേഷം നടത്തിയ പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 187 സ്വകാര്യ ബസുകൾക്ക് എതിരെയാണ് കേസ് എടുത്തത്.

മോട്ടോർ വാഹന വകുപ്പും പോലീസും ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെ 60 സ്വകാര്യ ബസുകൾ കണ്ടക്ടർ ലൈസൻസ് ഇല്ലാതെ സർവീസ് നടത്തുന്നതായി കണ്ടെത്തി. ജീവനക്കാർക്ക് യൂണിഫോം ഇല്ലാതെ സർവീസ് നടത്തുന്നത് 30 ബസുകൾ .

kd

മ്യൂസിക് സിസ്റ്റം ഉപയോഗിച്ച് ഡ്രൈവിംഗ് നടത്തുന്നത് 27 ബസുകൾ എന്നിങ്ങനെ വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് 187 സ്വകാര്യ ബസുകൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് കേസ് എടുത്തത്. ഓപ്പറേഷൻ സിറ്റി റൈഡ് എന്ന പേരിൽ ആയിരുന്നു മിന്നൽ പരിശോധന .

സിനിമ നടന്റെ കാരവന്‍ സ്വന്തമാക്കി ഇ ബുള്‍ ജെറ്റ്; ചട്ടം ലഘിച്ച് റോഡില്‍ ഇറക്കിയാല്‍ ആര്‍ടിഒ പൂട്ടിടുംസിനിമ നടന്റെ കാരവന്‍ സ്വന്തമാക്കി ഇ ബുള്‍ ജെറ്റ്; ചട്ടം ലഘിച്ച് റോഡില്‍ ഇറക്കിയാല്‍ ആര്‍ടിഒ പൂട്ടിടും

കൊച്ചിയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതിൽ പൊതു ജനങ്ങൾക്കും അതിർത്തി പ്രകടിപ്പിച്ചിരുന്നു . നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിലേക്ക് എത്തിയത് . ശേഷം ഇന്നലെ രാവിലെ 11 . 30 മുതൽ ഉച്ചയ്ക്ക് 12 . 30 വരെ ഒരു മണിക്കൂർ നീണ്ട മിന്നൽ പരിശോധന കൊച്ചിയിൽ നടത്തി. പൊലീസും മോട്ടോർ വാഹന വകുപ്പിനൊപ്പം സഹകരിച്ചിരുന്നു. ഈ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്താൻ സാധിച്ചത് .

'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്

അതേസമയം , ഇക്കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ സ്വകാര്യ ബസിനുള്ളിൽ മാരകായുധങ്ങൾ കണ്ടെത്താൻ കഴിഞ്ഞു . ഇതിന് പിന്നാലെ സ്വകാര്യ ബസുകളിൽ വലിയ പരിശോധനകളാണ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നത് . ഇനിയും ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിലേക്കും നടപടി സ്വീകരിക്കുന്നതിലേക്കും പരിശോധന ഉറപ്പാക്കും എന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം, കൊച്ചിയിലെ ഭൂരിഭാഗം ആളുകളും യാത്ര ചെയ്യാൻ ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. അതിനാൽ ഇത്തരത്തിലുളള നിയമ ലംഘനങ്ങൾക്ക് കടുത്ത നടപടികൾ ഇനിയും ഉണ്ടായേക്കും.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Motor Vehicle Department registered case against 187 private buses in Kochi for violating the traffic law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X