കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞപ്പടയ്ക്ക് എംവിഡിയുടെ പൂട്ട്; ബ്ലാസ്റ്റേഴ്‌സിന്റെ ബസിനെതിരേയും നടപടി, ആരാധകര്‍ കലിപ്പില്‍

Google Oneindia Malayalam News

കൊച്ചി: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് എതിരായ നടപടികളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ ബസിനെതിരേയും മോട്ടോര്‍ വാഹന വകുപ്പ്.

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബസിന് പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചതിന് വാഹന ഉടമയില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് (എം വി ഡി) വിശദീകരണം തേടിയിരിക്കുകയാണ്. ബസ് ഉടമ തിങ്കളാഴ്ച എറണാകുളം ആര്‍ ടി ഒക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കണം എന്നാണ് എം വി ഡി ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

1

Image Credit; Facebook@keralablasters

ശനിയാഴ്ച ടീമിന്റെ പരിശീലനത്തിനിടെ പനമ്പള്ളി നഗറില്‍ വെച്ചായിരുന്നു ഈഈ ടൂറിസ്റ്റ് ബസ് എം വി ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ സഞ്ചരിക്കുന്ന ബസിനും കളര്‍ കോഡ് ബാധകമാണ് എന്നാണ് എം വി ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. മഞ്ഞ നിറത്തിലുള്ള ബസ് ഇന്ന് കൂടി മാത്രമാണ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

അപേക്ഷിച്ചവര്‍ക്കെല്ലാം പ്ലസ് വണ്‍ പ്രവേശനം, സീറ്റുകള്‍ ഇനിയും ബാക്കി; ചരിത്രം കുറിച്ച് വിദ്യാഭ്യാസ വകുപ്പ്<br />അപേക്ഷിച്ചവര്‍ക്കെല്ലാം പ്ലസ് വണ്‍ പ്രവേശനം, സീറ്റുകള്‍ ഇനിയും ബാക്കി; ചരിത്രം കുറിച്ച് വിദ്യാഭ്യാസ വകുപ്പ്

2

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്റ്റുകള്‍ക്ക് ഏകീകൃത നിറം ഉറപ്പ് വരുത്തണം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടൂറിസ്റ്റ് ബസുകളെല്ലാം വെളുത്ത നിറത്തിലേക്ക് മാറ്റണം എന്ന് കര്‍ശന നിര്‍ദേശവുമുണ്ടായിരുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം എം വി ഡി കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്.

'മുദ്രാവാക്യം വിളിക്കാനും പോസ്റ്ററൊട്ടിക്കാനും ഇപ്പോഴും കഴിയും'; അച്ചടക്കമുള്ള ബിജെപിക്കാരനാണെന്ന് സന്ദീപ്'മുദ്രാവാക്യം വിളിക്കാനും പോസ്റ്ററൊട്ടിക്കാനും ഇപ്പോഴും കഴിയും'; അച്ചടക്കമുള്ള ബിജെപിക്കാരനാണെന്ന് സന്ദീപ്

3

Image Credit; Facebook@keralablasters

പല ജില്ലകളിലും വലിയ പിഴയും ബസ് ഉടമകള്‍ക്ക് ചുമത്തിയിട്ടുണ്ട്. ഇത് അനുസരിച്ചാണ് ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ടീമിന്റെ ബസിന് എതിരേയും നടപടി എടുത്തിരിക്കുന്നത്. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ടീമിന്റെ ബസ് പരിശോധിച്ചത് എന്നും ഹൈക്കോടതി ഉത്തരവ് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും എന്നും എം വി ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

'ദിലീപിന്റെ ആ വാദവും പൊളിഞ്ഞു, പള്‍സര്‍ സുനി ദിലീപിന്റെ വീട്ടിലെത്തി'; എല്ലാം കോടതിയിലുണ്ടെന്ന് ടിബി മിനി'ദിലീപിന്റെ ആ വാദവും പൊളിഞ്ഞു, പള്‍സര്‍ സുനി ദിലീപിന്റെ വീട്ടിലെത്തി'; എല്ലാം കോടതിയിലുണ്ടെന്ന് ടിബി മിനി

4


കെ എസ് ആര്‍ ടി സി, കെ യു ആര്‍ ടി സി ബസുകള്‍ക്കും നിബന്ധന ബാധകമാണ് എന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇത് പ്രകാരം കെ എസ് ആര്‍ ടി സി, കെ യു ആര്‍ ടി സി ബസുകളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യണം എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമം പാലിക്കാന്‍ സ്വകാര്യ-പൊതു വ്യത്യാസമില്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്.

5

Image Credit; Facebook@keralablasters

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബസിനെതിരായ നടപടിയില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. എം വി ഡിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൊരിയുന്നത്.

English summary
Motor Vehicles Department take action against Kerala Blasters football team's bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X