നാദാപുരത്തെ തള്ളി ഫാറൂഖ് കോളേജിനെ പ്രശംസിച്ച ലീഗ് നേതാവിന് തെറിവിളി!മുസ്ലീംപെൺകുട്ടികൾ അതിരുവിടുന്നു

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പെൺകുട്ടികളുടെ മുഖമില്ലാത്ത പോസ്റ്റർ ഇറക്കിയ നാദാപുരത്തെ പ്രവർത്തകരെ വിമർശിച്ച എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്റഫലിക്ക് തെറിവിളിയും
പൊങ്കാലയും. ഫാറൂഖ് കോളേജിലെ എംഎസ്എഫ് വിജയത്തെ പ്രശംസിച്ചും, നാദാപുരം എംഇടി കോളേജിലെ പോസ്റ്ററിനെ വിമർശിച്ചും ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് എംഎസ്എഫ്,ലീഗ് പ്രവർത്തകർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്.

ഒരു കിലോ സ്വർണ്ണവും ഇന്നോവ കാറും ഭൂമിയും! എന്നിട്ടും റോഷനും നസിയത്തിനും മതിയായില്ല!സൽഷയെ അവർ...

ഒരു സ്കൂളിൽ രണ്ട് യൂണിഫോം! പഠിക്കാത്തവർക്ക് ചുവപ്പ്, പഠിച്ചാൽ വൈറ്റ്! മലപ്പുറത്തെ മുസ്ലീം സ്കൂളിൽ...

കോഴിക്കോട് ഫാറൂഖ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടി ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്ന പോസ്റ്റിലാണ് നാദാപുരം എംഇടി കോളേജിലെ പോസ്റ്റർ വിവാദത്തെക്കുറിച്ചും അഷ്റഫലി പരാമർശിച്ചത്. നാദാപുരത്തെ എംഎസ്എഫ് പോസ്റ്റർ സംഘടനയുടെ നിലപാടല്ലെന്നും, അത് തലയ്ക്കകത്ത് ആൾ താമസമില്ലാത്ത ഏതോ വിഡ്ഢിയുടെ ഉത്പന്നമാണെന്നുമാണ് അഷ്റഫലി പറഞ്ഞത്.

തെറിവിളി...

തെറിവിളി...

നാദാപുരം എംഇടി കോളേജിലെ എംഎസ്എഫ് യൂണിറ്റ് കമ്മിറ്റി പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററിൽ പെൺകുട്ടികളുടെ മുഖമില്ലാത്തതിനെ വിമർശിച്ചതിനാണ് അഷ്റഫലിയുടെ പോസ്റ്റിൽ അണികൾ പൊങ്കാലയിട്ടത്.

പലവിധം...

പലവിധം...

നാദാപുരത്തെ ലീഗുകാർ അഷ്റഫലിയെ എടുത്തോളാമെന്നും, ലീഗിനെ നശിപ്പിക്കുന്നവനാണ് അഷ്റഫലിയെന്നുമെല്ലാമാണ് പോസ്റ്റിന് താഴെയുള്ള കമന്റുകൾ.

പെൺകുട്ടികളെ നിയന്ത്രിക്കണമെന്നും...

പെൺകുട്ടികളെ നിയന്ത്രിക്കണമെന്നും...

അതിനിടെ, മുസ്ലീം പെൺകുട്ടികൾ ക്യാമ്പസിൽ നിന്നിറങ്ങി അങ്ങാടിയിൽ തട്ടിയും മുട്ടിയും പ്രകടനം നടത്തുന്നത് അതിരുകടക്കുന്നുവെന്നും, അതിനാൽ മതനിയമങ്ങളെ അനുസരിച്ച് പാർട്ടി മുന്നേറണമെന്നുമാണ് ചിലരുടെ
അഭിപ്രായം.

എല്ലാം ലീഗുകാർ തന്നെ....

എല്ലാം ലീഗുകാർ തന്നെ....

എംഎസ്എഫിന്റെയും മുസ്ലീം ലീഗിന്റെയും സജീവ പ്രവർത്തകരാണ് അഷ്റഫലിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അഷ്റഫലിക്കെതിരെ തെറിവിളി നടത്തിയിരിക്കുന്നതും സ്വന്തം അണികളാണ്.

നാദാപുരത്തെ...

നാദാപുരത്തെ...

നാദാപുരത്തെ ലീഗുകാരെയാണ് അഷ്റഫലിയുടെ പോസ്റ്റ് ഏറ്റവുമധികം ചൊടിപ്പിച്ചിരിക്കുന്നതെന്ന് കമന്റുകളിൽ നിന്നും വ്യക്തം. എംഇടി കോളേജിലെ പോസ്റ്ററിനെ അനുകൂലിക്കുന്നവർ അഷ്റഫലിക്കെതിരെ ഒറ്റക്കെട്ടായാണ്
പ്രതികരിച്ചിരിക്കുന്നത്.

ഫാറൂഖ് കോളേജ്...

ഫാറൂഖ് കോളേജ്...

കോഴിക്കോട് ഫാറൂഖ് കോളേജിൽ ആദ്യമായാണ് ഒരു വനിതാ ചെയർപേഴ്സൺ തിരഞ്ഞെടുക്കപ്പെടുന്നത്. എംഎസ്എഫിലെ മിന ഫർസാനയാണ് ഫാറൂഖ് കോളേജിന്റെ ആദ്യ വനിതാ ചെയർപേഴ്സൺ. കഴിവും പ്രാപ്തിയുമുള്ള
പെൺകുട്ടികൾക്ക് സംഘടനയിൽ അംഗീകാരമുണ്ടെന്നുള്ളതിന്റെ തെളിവാണ് ഫാറൂഖിലെ വിജയമെന്നാണ് അഷ്റഫലി പറഞ്ഞത്.

വിഡ്ഢികളുടെ ഉത്പന്നം...

വിഡ്ഢികളുടെ ഉത്പന്നം...

നാദാപുരത്ത് പെൺകുട്ടികളുടെ മുഖമില്ലാതെ പോസ്റ്റർ ഇറക്കിയതിനെ എംഎസ്എഫിന്റെ നിലപാടായി കണക്കാക്കേണ്ടെന്നും, അത് തലയ്ക്കകത്ത് ആൾ താമസമില്ലാത്ത ഏതോ വിഡ്ഢിയുടെ ഉത്പന്നമാണെന്നുമാണ് അഷ്റഫലി പറഞ്ഞത്. ഇതാണ് എംഎസ്എഫുകാരെയും ലീഗുകാരെയും ചൊടിപ്പിക്കാൻ കാരണമായത്.

English summary
msf and iuml workers against tp ashrafali's fb post.
Please Wait while comments are loading...