കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കാന്‍ മാത്രം വിഡി സതീശന്‍ വളര്‍ന്നിട്ടില്ല; രൂക്ഷവിമര്‍ശനവുമായി എംടി രമേശ്

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി ബി ജെ പി നേതാവ് വി ഡി സതീശന്‍ രംഗത്ത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടന പഠിപ്പിക്കാന്‍ മാത്രം വി.ഡി സതീശന്‍ വളര്‍ന്നിട്ടില്ലെന്ന് എം ടി രമേശ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പണി വൃത്തിയായി നിര്‍വ്വഹിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് കഞ്ഞിവെയ്ക്കുന്ന വി.ഡി സതീശന് പകരം ആക്ടിങ് പ്രതിപക്ഷ നേതാവായിരിക്കുന്ന രമേശ് ചെന്നിത്തല സതീശന് ചില കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..! സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം കൊലപാതകം, കേന്ദ്രമന്ത്രി പറയുന്നത്ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..! സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം കൊലപാതകം, കേന്ദ്രമന്ത്രി പറയുന്നത്

പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ എന്ത് ഉത്തരവാദിത്വമാണ് വി.ഡി സതീശന്‍ നിര്‍വ്വഹിക്കുന്നത്.സര്‍ക്കാര്‍ കാണിക്കുന്ന ഏത് കൊള്ളരുതായ്മയ്ക്കും കൈയ്യടിക്കുന്ന പ്രതിപക്ഷ നേതാവ് ആ പദവി രാജിവെച്ച് മന്ത്രിസഭയില്‍ ചേരുന്നതാണ് നല്ലത്.കോവിഡ് പ്രതിസന്ധി മറികടക്കാന്‍ യഥേഷ്ടം കടം വാങ്ങുന്ന പിണറായി സര്‍ക്കാര്‍ ചെയ്ത ഒരു ധൂര്‍ത്ത് ചൂണ്ടിക്കാണിച്ചതാണോ ഗവര്‍ണര്‍ ചെയ്ത കുറ്റം.സര്‍ക്കാരിന്റെ ഏറാന്‍മൂളികളായി നില്‍ക്കുന്ന ഡമ്മികളല്ല ഗവര്‍ണര്‍മാര്‍ അവര്‍ ഭരണഘടനയുടെ കാവല്‍ക്കാരനാണ്.

mt

മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിലേക്കുള്ള രാഷ്ട്രീയ നിയമനങ്ങളെക്കുറിച്ചും അവര്‍ക്കു ലഭിക്കുന്ന അനര്‍ഹമായ ആനുകൂല്യങ്ങളിലുള്ള അനീതിയെക്കുറിച്ചും ഗവര്‍ണര്‍ ഉന്നയിച്ച അതീവ ഗൗരവമുള്ള ആരോപണത്തെ കുറിച്ച് പ്രതിപക്ഷം എന്താണ് ഒന്നും മിണ്ടാത്തത്.പഴ്‌സനല്‍ സ്റ്റാഫിലെത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്ന അനര്‍ഹമായ സൗകര്യങ്ങള്‍ ഇനിയെങ്കിലും എടുത്തു കളയണം.ഗവര്‍ണറെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയാന്‍ വി.ഡി സതീശന്‍ തയ്യാറാകണം.

രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും സംഘടനകള്‍ മാറി പ്രവര്‍ത്തിക്കുന്നതും സ്വാഭാവികമാണ്, ബോഫേഴ്‌സ് അഴിമതിയുടെ പേരില്‍ രാജീവ് ഗാന്ധിയോട് പ്രതിഷേധിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്‍ കോണ്‍ഗ്രസ് വിടുന്നത്, ഷാബാനു കേസില്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ പ്രതിഷേധിച്ചാണ് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെക്കുന്നത്, നിലപാടുകളുള്ള മനുഷ്യര്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കും ചിലപ്പോള്‍ പ്രസ്ഥാനങ്ങള്‍ മാറും അതിനെ അവഹേളിക്കേണ്ടതില്ല.മറിച്ച് സ്വന്തം പദവിക്ക് നിരക്കാത്ത രീതിയിലുള്ള സതീശന്റെ പ്രതികരണങ്ങളാണ് മാറ്റേണ്ടത്.

ഇതിനിടെ ഗവര്‍ണറെ പിന്തുണച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞ് പെന്‍ഷന്‍ ഉറപ്പാക്കിയ ശേഷം പുതിയ ആളുകളെ നിയമിച്ച് സിപിഎമ്മുകാര്‍ക്കെല്ലാം ഖജനാവില്‍ നിന്നും പെന്‍ഷന്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇത് ഭരണഘടനാ തലവനായ ഗവര്‍ണര്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും. സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റ് വന്നതു കൊണ്ടാണല്ലൊ ജ്യോതിലാലിനെ മാറ്റേണ്ടി വന്നത്. നയപ്രഖ്യാപനത്തില്‍ ട്രെഷറി ബെഞ്ച് കയ്യടിക്കാതിരുന്നത് പൊള്ളയായ കാര്യങ്ങള്‍ ഗവര്‍ണറെ കൊണ്ട് പറയിപ്പിച്ചതാണെന്ന് അവര്‍ക്ക് ഉറപ്പുള്ളതു കൊണ്ടാണ്. പ്രതിപക്ഷം ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്. ഗവര്‍ണര്‍ക്കെതിരെ ധര്‍ണ നടത്തുന്ന വിചിത്രമായ പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും പരസ്പരം മനസിലാകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. താന്‍ കോണ്‍ഗ്രസ്സുകാരന്‍ ആണെന്നും അഞ്ച് പാര്‍ട്ടിയിലേക്ക് പോയ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് വേണ്ടെന്നും അദ്ദേഹം വിമര്‍ശനത്തിന് മറുപടിയായി വിഡി സതീശന് പറഞ്ഞു.

ഗവര്‍ണര്‍ ചെയ്തത് ഭരണഘടന ലംഘനമാണെന്നും ഗവര്‍ണര്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. കേരളത്തില്‍ ബിജെപി നേതാക്കളുടെ ആവശ്യം ഇല്ലാതായി.അവരുടെ പണി ഗവര്‍ണറാണ് ചെയ്യുന്നത്. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് രാജിവെക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവര്‍ണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

English summary
MT Ramesh Says VD Satheesan did not grow up just to teach the governor the constitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X