എംടി പറഞ്ഞത് ഇങ്ങനെയാണ്; പറഞ്ഞതിനെ വളച്ചൊടിച്ചവര്‍, അസത്യപ്രചാരണം നടത്തിയവര്‍ മാപ്പ് പറയുമോ?

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തി എന്ന ആരോപണം ആണ് രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച. ഒരു വിദ്യാര്‍ത്ഥി ഫേസ്ബുക്കില്‍ കുറിച്ച വരികളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഈ ആരോപണങ്ങള്‍ പ്രചരിച്ചത്.

എന്നാല്‍ തുടക്കത്തിലെ ആവേശക്കമ്മിറ്റിക്കാര്‍ക്ക് ശേഷം കൂലങ്കഷമായ ചര്‍ച്ചകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായത്. എംടി വാസുദേവന്‍നായരെ പോലെ ഒരാള്‍ അത്തരം പരാമര്‍ശം നടത്താനിടയില്ലെന്ന നിഗമനത്തിലായിരുന്നു പലരും. എന്നാല്‍ എംടിയെ വര്‍ഗ്ഗീയതയുടെ ആലയില്‍ കെട്ടാന്‍ മെനക്കിട്ടിറങ്ങിയവരും കുറവായിരുന്നില്ല.

MT Vasudevan Nair

ഈ വിവാദത്തെ കുറിച്ച് എംടി വാസുദേവന്‍ നായര്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇതും ഇപ്പോള്‍ മറ്റ് ചില വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

ഇസ്ലാം വിരുദ്ധമായി ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് തന്നെയാണ് എംടി വാസുദേവന്‍നായര്‍ വ്യക്തമാക്കുന്നത്. തനിക്ക് ഒരു ബന്ധവും ഇല്ലാത്ത ഒരു പരിപാടിയുടെ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ നിഷേധിക്കുകയായിരുന്നു എന്നാണ് എംടി വാസുദേവന്‍ നായര്‍ വിശദീകരിക്കുന്നത്.

സമസ്തയുടെ ഇകെ വിഭാഗത്തിന്റെ കീഴിലുള്ള ദാറുല്‍ ഹുദ സര്‍വ്വകലാശാലയുടെ തൃശൂര്‍ ചാമക്കാല നഹ്ജൂര്‍ റഷാദ് ഇസ്ലാമിക് കോളേജിലെ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു വിവാദം സൃഷ്ടിച്ചത്. ഇവര്‍ നടത്തിയ ദ്വിദിന ശില്‍പശാലയുടെ കാര്യദര്‍ശിയായി എംടിയെ തിരഞ്ഞെടുത്തിരുന്നു എന്നാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച എംടി, ശില്‍പശാലയുടെ പങ്കാളിത്ത സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ട് നല്‍കാനുള്ള അപേക്ഷയും നിരസിച്ചു എന്ന് പറയുന്നു.

MT Vasudevan Nair

'ഈ കുട്ടികള്‍ എങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വന്നാല്‍ ഞാന്‍ എന്ത് ചെയ്യും ? ഇനി സ്വര്‍ഗ്ഗത്തില്‍ വച്ച് കാണാം എന്ന് പറഞ്ഞല്ലേ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത്' - എംടിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു എന്നാണ് ആ വിദ്യാര്‍ത്ഥി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

എന്നാല്‍ അത് അടര്‍ത്തിയെടുത്ത് പറഞ്ഞ ഒരു കാര്യമാണെന്നാണ് എംടി വിശദീകരിച്ചിരിക്കുന്നത്. പരിപാടിയുടെ കാര്യദര്‍ശിയായി തന്നെ തിരഞ്ഞെടുത്തത് പോലും അനുവാദത്തോടെ ആയിരുന്നില്ല എന്നാണ് എംടിയുടെ പക്ഷം. ഇങ്ങനെയൊരു ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ തനിക്ക് എങ്ങനെയാണ് ഒപ്പിട്ട് കൊടുക്കാന്‍ സാധിക്കുക എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

MT Vasudevan Nair

പക്ഷേ, സമാനമായ ഒരു പരാമര്‍ശം നടത്തിയതായി അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. ഈ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ ആരെങ്കിലും തീവ്രവാദ പ്രവര്‍ത്തനം നടത്തിയാല്‍ അത് തന്നേയും ബാധിക്കില്ലേ എന്നായിരുന്നേ്രത അദ്ദേഹം ചോദിച്ചത്. പക്ഷേ, അത് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നതുപോലെ മുസ്ലീം വിരുദ്ധമായിട്ടല്ല താന്‍ പറഞ്ഞത് എന്നും എംടി വാസുേവന്‍ നായര്‍ വിശദീകരിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
MT Vasudevan Nair denies anti muslin remark allegations

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്