
'ഹാന്‍സ് ഒന്നുമല്ല മക്കളേ, ഏതോ മുന്തിയ ഇനമാണ്': കെ സുരേന്ദ്രനെ പരിഹസിച്ച് മുഹമ്മദ് മുഹ്സിന്
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ പ്രദാനമന്ത്രി നരേന്ദ്ര മോദിക്ക് അഞ്ച് മിനിറ്റ് സമയം മതിയെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് മുഹമ്മദ് മുഹ്സിനും വി കെ പ്രശാന്തും. കെടി ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കെ സുരേന്ദ്രന് ഈ പരാമര്‍ശം നടത്തിയത്.
നിയമപ്രകാരമാണ് നരേന്ദ്ര മോദിയുടെ കീഴില്‍ എല്ലാ കാര്യങ്ങളും നടക്കുന്നത്. നിയമപ്രകാരമല്ല നിങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട എന്നാണ് കെ സുരേന്ദ്രന് പറഞ്ഞത്.

ഈ പ്രസ്താവനയെ പരിഹസിച്ചാണ് ഇപ്പോള്‍ വി കെ പ്രശാന്തും മുഹമ്മദ് മുഹ്സിനും രംഗത്തെത്തിയത്. 'വേണ്ടി വന്നാല്‍ സര്‍ക്കാറിനെ വലിച്ച് താഴെയിടും : കെ സുരേന്ദ്രന്' ഹാന്‍സ് ഒന്നുമല്ല മക്കളെ ഏതോ മുന്തിയ ഇനമാണ്! മുന്നറിയിപ്പ്: ഉറങ്ങുമ്പോള്‍ കൂടെ കിടക്കുന്നവര്‍ ശ്രദ്ധിക്കുന്നത് നന്നാവും. നേരത്തെ കൊണ്ടുപോയാല്‍ ചങ്ങലയ്ക്കെങ്കിലും ഇടാം എന്നാണ് മുഹ്സിന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിട്ടതിന് ശേഷം എങ്ങോട്ട് പോകണമെന്നറിയാതെ സര്‍ക്കാര്‍ ചെയ്യുന്നു. ഫോട്ടോ വൈറല്‍ എന്നാണ് വി കെ പ്രശാന്ത് കെ സുരേന്ദ്രനെ പരഹസിച്ചുകൊണ്ട് പറഞ്ഞത്. സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു.

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുരേന്ദ്രന് പറയുമ്പോള്‍ പോകാന്‍ നില്ക്കുകയല്ല ഞങ്ങള്‍, ഫാസിസ്റ്റ് രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് അയാള്‍ പച്ച മലയാളത്തില്‍ പറഞ്ഞതെന്ന് എം വി ഗോവിന്ദന് പറഞ്ഞു. ഇതോടൊപ്പം കെ സുധാകരന് പറയുന്നത് സര്‍ക്കാരിനെതിരെ വിമോചന സമരം നടത്തുമെന്നാണ്. രണ്ട് പേര്‍ക്കും ഒരേ മുദ്രാവക്യമാണെന്നും അതില്‍ ഒരു അത്ഭുതവുമില്ല. അതൊന്നും ഈ കേരളത്തില്‍ നടക്കുകയുമില്ല. പഴയ പോലെയല്ല ഈ നാടെന്നും എം വി ഗോവിന്ദന് പറഞ്ഞു.

ഹോട്ടല്‍ താമസത്തിന് മാത്രം 43 ലക്ഷം: മുഖ്യമന്ത്രിയുടെ വിദേശയാത്ര ചിലവ് പുറത്ത് വിടണം: കെ.സുരേന്ദ്രൻ
അതേസമയം, നരേന്ദ്ര മോദി അയച്ച ഗവര്‍ണറാണ് കേരളത്തിലുള്ളതെന്ന് സി പി എം മറന്നുപോകരുതെന്നും കെ സുരേന്ദ്രന് പറഞ്ഞിരുന്നു. കേരളത്തില്‍ സ്വന്തക്കാരെ തിരികിക്കയറ്റാന്‍ സി പി എം ശ്രമിക്കുന്നു. സി പി എമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. സി പി എമ്മിന്റെ രാഷ്ട്രീയ പതനത്തിന്റെ തുടക്കം സര്‍വ്വകലാശാലകളിലൂടെ തുടങ്ങിയിരിക്കുകയാണെന്നും കെ സുരേന്ദ്രന് പറഞ്ഞിരുന്നു.

വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ദാമോദര്‍ ദാസ് വീണ്ടും ഇടഞ്ഞു, ആനക്കോട്ടയിലേക്ക് മാറ്റുമെന്ന് അധികൃതര്‍
ആരിഫ് മുഹമ്മദ് ഖാനെ മന്മോഹന് സിംഗല്ല അയച്ചത്, നരേന്ദ്ര മോദിയാണ് അദ്ദേഹത്തെ അയച്ചതെന്ന് കേരളത്തിലെ പിണറായി സര്‍ക്കാര്‍ മറന്നുപോകരുത്. കേരളത്തിലെ നിയമവാഴ്ച അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിണറായി വിജയനും കേരളത്തില്‍ പരാജയപ്പെടേണ്ടി വരുമെന്നും കെ സുരേന്ദ്രന് പറഞ്ഞിരുന്നു.