• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മധ്യപ്രദേശിലും കർണാടകയിലും ബിജെപി നടത്തിയ അട്ടിമറി ശ്രമങ്ങൾ കേരളത്തിലും! തുറന്നടിച്ച് എംഎൽഎ

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീ പിടിത്തം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ മനപ്പൂർവ്വം ഉണ്ടാക്കിയ തീപിടിത്തമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം ബിജെപിയുടെ ചാനലായ ജനം ടിവി മേധാവി അനിൽ നമ്പ്യാരെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ചർച്ചയാകാതിരിക്കാനുളള നാടകമാണെന്ന് ഇടത് പക്ഷവും ആരോപിക്കുന്നു.

വിവാദത്തിൽ ബിജെപിയേയും കോൺഗ്രസിനേയും രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. അധികാരം മാത്രം സ്വപ്നം കാണുന്ന പ്രതിപക്ഷ നേതാവ് സംഘപരിവാർ ട്രാപ്പിൽ വീണു പോയിരിക്കുന്നുവെന്ന് മുഹ്സിൻ കുറ്റപ്പെടുത്തി.

ഒരു വാർത്താ ചാനലും ചർച്ച ചെയ്തില്ല

ഒരു വാർത്താ ചാനലും ചർച്ച ചെയ്തില്ല

സ്വർണ്ണക്കടത്തും തീവ്രവാദ ബന്ധവും എന്ന തലക്കെട്ടിലാണ് മുഹമ്മദ് മുസഹിൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. '' ബിജെപിയുടെ ചാനൽ മേധാവിക്കു നേരെ അന്വേഷണം നീളുന്നു. മാസങ്ങളായി "കുരുക്ക് മുറുക്കി" കൊണ്ടിരിക്കുന്ന ഒരു വാർത്താ ചാനലും ചർച്ച ചെയ്തില്ല. സെക്രട്ടറിയേറ്റിൽ ചെറിയ പുക: സഭ കഴിഞ്ഞ് നാട്ടിൽ പോകാതെ "എന്തിനോ കാത്തിരുന്ന" പ്രതിപക്ഷ നേതാവും കൂട്ടരും ഓടിയെത്തുന്നു. ബിജെപി നേതാക്കളും ഓടിയെത്തുന്നു.

എങ്ങും വാർത്താമയം!

എങ്ങും വാർത്താമയം!

ഒരു ബക്കറ്റ് വെള്ളത്തിൽ അണച്ച തീയിൽ പിഡിഎഫ് ഫയലുകൾ കത്തിനശിച്ചു എന്നാരോപിച്ചു. എങ്ങും വാർത്താമയം! ചീഫ് സെക്രട്ടറി സമയബന്ധിതമായി നേരിട്ടെത്തി കാര്യങ്ങൾ നിയന്ത്രിച്ചു. തീ ആളിക്കത്തിയില്ല, നാശനഷ്ടം ഉണ്ടായില്ല. പ്രതിപക്ഷ നേതാവിന്റെ സ്വപ്നം പൂവണിഞ്ഞില്ല. അദ്ധേഹം ചീഫ് സെക്രട്ടറിക്ക് നേരെ അവിശ്വാസം പുറപ്പെടുവിച്ചു. പുലർച്ചെ മുതൽ കൊണ്ടോട്ടിയിലെ ചിലരുടെ വീട്ടിൽ എൻഐഎയുടെ റെയ്ഡ് നടക്കുന്നു.

cmsvideo
  Ramesh chennithala troll video | Oneindia Malayalam
  സമര നാടകങ്ങൾ

  സമര നാടകങ്ങൾ

  വാർത്തയാകുന്നതിനുമുമ്പ് കേരളത്തിൽ അങ്ങോളമിങ്ങോളം യുഡിഎഫിന്റെയും ബിജെപിയുടെയും പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് സമര നാടകങ്ങൾ നടത്തുന്നു. വാർത്തയിൽ എവിടെയും സ്വർണക്കടത്തും തീവ്രവാദവും ഇല്ല. ഒരു ബക്കറ്റ് വെള്ളത്തിൽ അണച്ച തീയിൽ നഷ്ടപ്പെട്ട പിഡിഎഫ് ഫയലിനെ കുറിച്ചുള്ള വാതോരാത്ത വാർത്തകൾ മാത്രം! അന്വേഷണം യഥാർത്ഥ ദിശയിലേക്ക് നീങ്ങുമ്പോൾ ഉണ്ടാകുന്ന "ചിലരുടെ" പരിഭ്രാന്തികൾ നാട് മനസ്സിലാക്കുന്നുണ്ട്.

  സംഘപരിവാർ ട്രാപ്പിൽ വീണു

  സംഘപരിവാർ ട്രാപ്പിൽ വീണു

  ഇന്ത്യയിൽ ആദ്യമായി അവിശ്വാസ പ്രമേയത്തെ ‘നാലു വർഷത്തെ പ്രവർത്തന മികവിന്റെ പ്രോഗ്രസ് റിപ്പോർട്ട്' കൊണ്ട് നേരിട്ട ഇടതുപക്ഷ സർക്കാർ ചരിത്രം സൃഷ്ടിച്ചു. ആ ഗവൺമെൻറിനെ അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. അധികാരം മാത്രം സ്വപ്നം കാണുന്ന പ്രതിപക്ഷ നേതാവ് സംഘപരിവാർ ട്രാപ്പിൽ വീണു പോയിരിക്കുന്നു.

  ബിജെപിയുടെ ശ്രമങ്ങൾ കേരളത്തിലും

  ബിജെപിയുടെ ശ്രമങ്ങൾ കേരളത്തിലും

  മധ്യപ്രദേശിലും കർണാടകയിലും രാജസ്ഥാനിലും ഒക്കെ ജനാധിപത്യ സർക്കാറുകളെ അട്ടിമറിക്കാൻ നടത്തിയ ബിജെപിയുടെ ശ്രമങ്ങൾ കേരളത്തിലും അരങ്ങേറുകയാണ്. വർഗീയ ഫാസിസത്തിന് പരവതാനി വിരിച്ച് നൽകുന്ന യുഡിഎഫ് കാരോട് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ ഈ കപട രാഷ്ട്രീയം ചരിത്രം അടയാളപ്പെടുത്തും. അവസാനം സംഘിഅജണ്ട നടപ്പിലാക്കുന്ന പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങൾ.

  ധൈര്യമുണ്ടോ വികസനം ചർച്ച ചെയ്യാൻ?

  ധൈര്യമുണ്ടോ വികസനം ചർച്ച ചെയ്യാൻ?

  ധൈര്യമുണ്ടോ നാലു വർഷത്തെ വികസനം ചർച്ച ചെയ്യാൻ? ധൈര്യമുണ്ടോ നിഷ്പക്ഷമായി സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ ഘടകകക്ഷിയിലെ പ്രവർത്തകരെ തള്ളിക്കളയാൻ? സ്വന്തം നേതൃത്വത്തെ ജനങ്ങളുടെ മുന്നിൽ ഹിത പരിരോധന നടത്താൻ? മടിയിൽ കനം ഇല്ലാത്ത ഇടതുപക്ഷ സർക്കാരിന് ഏത് അന്വേഷണവും നേരിടാൻ യാതൊരു മടിയുമില്ല. നിഷ്പക്ഷമായി ചർച്ച ചെയ്യട്ടെ..
  വികസനവും പ്രോഗ്രസ് റിപ്പോർട്ടും മുന്നോട്ടു വെക്കുന്നു''.

  English summary
  Muhammed Muhassin MLA slams BJP and UDF for creating controversy over fire in Secretariat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X