കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെ യഥാര്‍ഥ പോരാളി, എന്നും ആവേശം; കുമ്മനത്തിന് എന്ത് അര്‍ഹത? ഇതാണ് മറുപടി

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: ചെഗുവേരയെ മാതൃകയാക്കിയ സിപിഎമ്മിനെ വിമര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ആര്‍എസ്എസുകാര്‍ക്കോ ബിജെപിക്കാര്‍ക്കോ ചെഗുവേരയുടെ പേര് പറയാന്‍ അര്‍ഹത ഇല്ലെന്നാണ് റിയാന്‍ പറയുന്നത്. ചെഗുവേര യഥാര്‍ഥ പോരാളിയാണെന്നും എന്നും ആവേശമാണെന്നും റിയാസ്.

കഴിഞ്ഞ ദിവസമാണ് ചെ ഗുവേരയെ വിമര്‍ശിച്ച് കുമ്മനം രംഗത്തെത്തിയത്. സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണം ചെ ഗുവേരയെ മാതൃകയാക്കിയതാണെന്നായിരുന്നു കുമ്മനത്തിന്റെ വിമര്‍ശനം.

അര്‍ഹത ഇല്ല

അര്‍ഹത ഇല്ല

വംശീയ ഹത്യ നടത്തി നിരപരാധികളെ കൊന്നൊടുക്കിയ ഹിറ്റ്‌ലറെ മാതൃകയാക്കുന്ന ബിജെപി- ആര്‍എസ്എസ് സംഘടനകള്‍ക്ക് ചെഗുവേരയെ പോലെ ലോകം ആരാധിക്കുന്ന വിപ്ലവകാരിയുടെ പേര് പറയാനുള്ള അര്‍ഹത പോലുമില്ലെന്നാണ് റിയാസ് പറയുന്നത്.

ആവേശം

ആവേശം

അധികാരവും സ്ഥാനമാനങ്ങളും ത്യജിച്ച് ജനങ്ങള്‍ക്കു വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച യഥാര്‍ഥ പോരാളി ചെഗുവേര എന്നും ആവേശമാണെന്ന് റിയാസ് പറയുന്നു.

പഠിച്ചിരുന്നെങ്കില്‍

പഠിച്ചിരുന്നെങ്കില്‍

ചെഗുവേരയെ കുറിച്ച് പഠിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു പരാമര്‍ശം കുമ്മനം രാജശേഖരന്‍ നടത്തില്ലായിരുന്നുവെന്നും റിയാസ് പറയുന്നു.

സിപിഎമ്മിന്റെ അക്രമ സ്വഭാവം

സിപിഎമ്മിന്റെ അക്രമ സ്വഭാവം

സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണം ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതാഎണന്നാണ് കുമ്മനത്തിന്റെ വിമര്‍ശനം. ഇതിനുള്ള മറുപടിയാണ് റിയാസ് നല്‍കിയിരിക്കുന്നത്.

നമ്മുടെ നാട്ടിലെ നേതാക്കള്‍

നമ്മുടെ നാട്ടിലെ നേതാക്കള്‍

സ്വന്തം നാടിനു വേണ്ടി ജീവിച്ചു മരിച്ച നേതാക്കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടിരുന്നു.

തകര്‍ച്ചയ്ക്ക് കാരണം

തകര്‍ച്ചയ്ക്ക് കാരണം

സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു, അയ്യന്‍കാളി എന്നിവരെ മാതൃകയാക്കാത്തതാണ് സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും കുമ്മനം പറയുന്നു. കേരളമെമ്പാടും പ്രത്യേകിച്ച് കണ്ണൂരില്‍ ചെങ്കൊടിയില്‍ ചെ ഗുവേരയുടെ ചിത്രമാണെന്നും എന്നാല്‍ ചെഗുവേര ഇന്ത്യയില്‍ വന്നപ്പോള്‍ സിപി ജോഷി അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വീകരിക്കാന്‍ പോയില്ലെന്ന് കുമ്മനം പറയുന്നു.

English summary
muhhammed riya's reply to kummanam's comment about che guera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X