കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടവേള ബാബുവിനും 'അമ്മ'യ്ക്കുമെതിരെ അസഭ്യ വീഡിയോ; 59 കാരൻ കുടുങ്ങി, അറസ്റ്റ്

മുകുന്ദൻ ഉണ്ണി എന്ന ചിത്രം ഫുൾ നെഗറ്റീവാണെന്നും എങ്ങനെ ചിത്രത്തിന് സെൻസറിങ് ലഭിച്ചുവെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്.

Google Oneindia Malayalam News
idavelababuarrest-1675057752.jpg -Properties Reuse Image

കൊച്ചി: താരസംഘടനയായ 'അമ്മ' ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച സംഭവത്തിൽ തിരുവന്തപുരം സ്വദേശിയെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെതിരെ ഇടവേള ബാബു നടത്തിയ പ്രതികരണത്തിന് പിന്നാലെനടനെതിരെ ഇയാൾ രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഇടവേള ബാബു പോലീസിൽ പരാതി നൽകിയിരുന്നു.

മുകുന്ദൻ ഉണ്ണി എന്ന ചിത്രത്തിനെതിരെ

മുകുന്ദൻ ഉണ്ണി എന്ന ചിത്രത്തിനെതിരെ


മുകുന്ദൻ ഉണ്ണി എന്ന ചിത്രം ഫുൾ നെഗറ്റീവ് ആണെന്നായിരുന്നു ഇടവേള ബാബുവിന്റെ പരാമർശം. ഇതേ തുടർന്ന് നടനെതിരെ അസഭ്യ വീഡിയോ കൃഷ്ണപ്രസാദ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. നാല് ദിവസം മുൻപായിരുന്നു വീഡിയോ പങ്കിട്ടത്. പിന്നാലെ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടവേള ബാബു പോലീസിൽ പരാതി നൽകി.

തന്നേയും അമ്മയേയും അപമാനിക്കാൻ ശ്രമം

തന്നേയും അമ്മയേയും അപമാനിക്കാൻ ശ്രമം


തന്നേയും താരസംഘടനയായ അമ്മയേയും അപമാനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഇടവേള ബാബു കൊച്ചി സൈബർ പോലീസിൽ പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സൈബർ പോലീസ് അറിയിച്ചു.

ചിത്രം ഫുൾ നെഗറ്റീവാണ് എന്ന്

ചിത്രം ഫുൾ നെഗറ്റീവാണ് എന്ന്

നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഇടവേള ബാബു മുകുന്ദൻ ഉണ്ണി എന്ന ചിത്രത്തിനെതിരെ രംഗത്തെത്തിയത്. മുകുന്ദൻ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി, അതിന് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് തനിക്ക് അറിയില്ല കാരണം ആ ചിത്രം ഫുൾ നെഗറ്റീവാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഇടവേള ബാബു സിനിമയ്ക്കെതിരെ കടുത്ത വിമർശനം ഉയർത്തിയത്.

നായിക പറയുന്ന ഭാഷ

നായിക പറയുന്ന ഭാഷ

'പടം തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന ഡയലോഗോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്നതും മദ്യം കുടിക്കുന്നതും വാണിംഗ് എഴുതി കാണിക്കണം. പക്ഷേ ഈ സിനിമ കാണണം. ഫുൾ നെഗറ്റീവാണ്'.

ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്

ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്


'ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകൾക്കാണോ സിനിമാക്കാർക്കാണോ? ആ സിനി ഓടിയ സിനിമയാണ് പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കെന്നും ചിന്തിക്കാൻ പോലും പറ്റില്ല. . ഞാൻ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാൻ പറ്റില്ല. കാരണം വിനീതിന്‍റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത്. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാൾ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകൻ എങ്ങോട്ടേക്കാണ് പോകുന്നതെന്ന്', എന്നായിരുന്നു ഇടവേള ബാബുവിന്റെ വാക്കുകൾ.

 പ്രമേയത്തിലും അവതരണത്തിലും

പ്രമേയത്തിലും അവതരണത്തിലും


വിനീത് ശ്രീനിവാസൻ നായകനായെത്തിയ ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് വളരെ മികച്ച അഭിപ്രായമായിരുന്നു പ്രക്ഷേകരിൽ നിന്ന് ലഭിച്ചത്. നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. പ്രമേയത്തിലും അവതരണത്തിലും ചിത്രം പുലർത്തിയ വ്യത്യസ്തതയായിരുന്നു വളരെ അധികം ചർച്ച ചെയ്യപ്പെട്ടത്.

English summary
Mukunadan Unni Contriversy;Trivandrum Native taken into custody on Idavel Babu's compaliant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X