മരം മുറി മരവിപ്പിച്ചപ്പോൾ പണിപാളി തമിഴ്നാട്; ഉത്തരവ് റദ്ദാക്കിയത് കേരളത്തിന്റെ ആയുധം
മരം മുറി മരവിപ്പിച്ചപ്പോൾ പണിപാളി തമിഴ്നാട്; ഉത്തരവ് റദ്ദാക്കിയത് കേരളത്തിന്റെ ആയുധം
ഇടുക്കി: മുല്ലപെരിയാറിന് സമീപം ബേബി ഡാമിന്റെ പ്രദേശത്ത് മരം മുറിക്കുന്നതിനായി തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് കേരള സർക്കാർ റദ്ദാക്കിയപ്പോൾ സത്യത്തിൽ തമിഴ്നാടിന്റ പദ്ധതികളും തന്ത്രങ്ങളും പാളുകയായിരുന്നു. മരം മുറിച്ചു മാറ്റാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതോടെ പൊളിഞ്ഞത് മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താനുള്ള തമിഴ്നാട് നീക്കമാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെത്തുടർന്ന് മരങ്ങൾ ഇന്ന് മുതൽ മുറിച്ച് മാറ്റാനായിരുന്നു തമിഴാനാടിന്റ നീക്കം.

എന്നാൽ, ഡാമിന് സമീപമുളള മരങ്ങൾ മുറിച്ച് മാറ്റി ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് കാണിച്ച് സുപ്രീംകോടതിയ്ക്ക് മുൻപാകെ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുകയുമായിരുന്നു തമിഴ്നാടിന്റെ തന്ത്രം. കേരളത്തിന്റ സുപ്രധാനമായ നീക്കം തമിഴ്നാടിന്റ സ്വപ്നങ്ങൾ തകിടം മറിഞ്ഞു. ബേബി ഡാം പുതുക്കിപ്പണിയാനുള്ള സന്നദ്ധത തമിഴ്നാട് പലതവണ കേരളത്തോട് പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ബേബി ഡാം പുതുക്കിപ്പണിയുന്നതിലൂടെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും മുഖ്യ അണക്കെട്ടാണ് ബലപ്പെടുത്തേണ്ടതെന്നും ഉള്ള നിലപാടാണ് കേരളത്തിന്.

മരം മുറി ഉത്തരവ് മരവിപ്പിച്ചതിനെതിരെ, സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി മുൻപാകെ തമിഴ്നാട് നിലപാടു സ്വീകരിക്കുമെന്ന് ഉറപ്പാണ്. ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ ഉത്തരവ് ഇതു വരെ കേരള സർക്കാർ റദ്ദാക്കിയിട്ടുമില്ല. ഇതും തമിഴ്നാട് ആയുധമാക്കും.

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിനെതിരെ അണ്ണാ ഡി എം കെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാൽ, മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതോടെ തമിഴ്നാടിന്റെ വിജയമായി സ്റ്റാലിൻ അത് സമൂഹ മാധ്യമത്തിലൂട പ്രചരിപ്പിച്ചു. കേരളം മരം മുറിക്കുന്നതിനുളള ഉത്തരവ് മരവിപ്പിച്ച സാഹചര്യത്തിൽ സ്റ്റാലിന്റെ വരാനിരിക്കുന്ന നിലപാട് നിർണായകമാണ്.
Recommended Video

ഉന്നത നിർദേശത്തെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് തീരുമാനമെടുത്തത്. എന്നാൽ, മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കഴിഞ്ർ ദിവസമാണ് തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് പുറത്തിറങ്ങിയത്. എന്നാൽ, ചാനൽ വാർത്ത കണ്ടപ്പോഴാണ് വകുപ്പ് മന്ത്രി ഇത് സംബന്ധിച്ച് വിവരമറിഞ്ഞതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. തമിഴ്നാട് ജല വിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് മരം മുറിച്ച് മാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനം വകുപ്പിന്റെ അറിയിപ്പ് ലഭിച്ചത്. മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്ന സന്ദർഭത്തിലാണ് ഈ സംഭവ വികാസം. ഇതോടെയാണ് തിടുക്കത്തിൽ ഉത്തരവ് മരവിപ്പിക്കാൻ സർക്കാർ തീരുമാനമെടുക്കുകയായിരുന്നു.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനുമതി ലഭിച്ചതിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് സ്റ്റാലിന്‍ കത്തയക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications