മുല്ലപ്പള്ളിയുടെ രാജി ഉടൻ...സർപ്രൈസ് നീക്കത്തിന് ഹൈക്കമാന്റ്?മുരളീധരൻ യുഡിഎഫ് കൺവീനർ?
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിയോടെ കേരളത്തിൽ സംഘടന തലത്തിൽ അടിമുടി പൊളിച്ചെഴുത്തിലേക്ക് കടന്നിരിക്കുകയാണ് ഹൈക്കമാന്റ്. പാർട്ടിയിലെ ഗ്രൂപ്പ് സമ്മർദ്ദങ്ങളെല്ലാം തള്ളികൊണ്ട് വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചത് ഇതിന്റെ ഭാഗമായാണ്. ഉടൻ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുല്ലപ്പള്ളിയോട് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനുള്ള ഹൈക്കമാന്റ് നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

സമ്പൂർണ നേതൃമാറ്റം
തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ സമ്പൂർണ നേതൃമാറ്റ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്റ്. പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായി അശോക് ചവാന്‍ അധ്യക്ഷനായ സമിതി അടുത്തയാഴ്ച കേരളത്തിൽ എത്തും. ഇതിന് മുൻപ് കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെയ്ക്കുമെന്നാണ് വിവരം.

ഹൈക്കമാന്റ് സന്ദേശം
പ്രതിപക്ഷ നേതാവിനൊപ്പം കെപിസിസി അധ്യക്ഷനേയും യുഡിഎഫ് കൺവീനറേയും മാറ്റണമെന്ന നിർദ്ദേശം നേരത്തേ തന്നെ പാർട്ടിയിൽ ശക്തമായിരുന്നു. രാജിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി രാജിവെയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അദ്ദേഹം അതിന് സന്നദ്ധനായിരുന്നില്ല. എന്നാൽ രാജിവെയ്ക്കുന്നതാണ് ഈ ഘട്ടത്തിൽ ഉചിതം എന്ന സന്ദേശമാണ് മുല്ലപ്പള്ളിയെ ഹൈക്കമാന്റ് അറിച്ചതത്രേ.

സുധാകരൻ വരണമെന്ന്
അതേസമയം മുല്ലപ്പള്ളി മാറുന്നതോടെ താക്കോൽ പദവി കൈക്കലാക്കാനുള്ള ശ്രമങ്ങൾ ചില നേതാക്കൾ ആരംഭിച്ചിട്ടുണ്ട്.
നിലവിൽ കെ സുധാകരൻ എംപിയുടെ പേരാണ് പ്രധാനമായും ഉയർന്ന് കേൾക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇത്തരമൊരു ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു.

പാർട്ടിയെ നയിക്കാൻ
പദവി ഏറ്റെടുക്കാനുള്ള താത്പര്യം കെ സുധാകരനും പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് മുല്ലപ്പള്ളി നിലപാടെടുത്തതോടെ ഈ നീക്കം പൊളിഞ്ഞു. അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കോണഅഗ്രസിനെ കരകയറ്റണമെങ്കിൽ സുധാകരൻ തന്നെ അധ്യക്ഷ സ്ഥാനത്ത് വരണമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

മുന്നറിയിപ്പുമായി നേതാക്കൾ
ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങിയ ദേശീയ നേതാക്കളുടെ പിന്തുണയും സുധാകരന് ഉണ്ടെന്നാണ് സൂചന.എന്നാൽ വിഡി സതീശനൊപ്പം ഐ ഗ്രൂപ്പിൽ നിന്ന് തന്നെ പാർട്ടി അധ്യക്ഷനും വരുന്നതിനെതിരെ കോൺഗ്രസിൽ അതൃപ്തി രൂക്ഷമാണ്. അതിനിടെ സുധാകരൻ അധ്യക്ഷനാകുന്നതിനെതിരെ എഐസിസിക്ക് മുന്നറിയിപ്പുമായി ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു.

തീവ്ര നിലപാടുകൾ
സ്വന്തം നാടായ കണ്ണൂരിൽ പോലും പാർട്ടിയെ വളർത്താൻ സാധിക്കാത്ത സുധാകരൻ എങ്ങനെയാണ് അധ്യക്ഷ സ്ഥാനത്തിരുന്ന് സംസ്ഥാനത്തെ പാർട്ടിയെ വളർത്തുകയെന്നാണ് നേതാക്കളുടെ ചോദ്യം.മാത്രമല്ല സുധാകരന്റെ തീവ്രനിലപാടുകളും തിരിച്ചടിയാകുമെന്ന് ഇവർ പറയുന്നു.

കൊടിക്കുന്നിൽ സുരേഷ്
തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശങ്ങൾ ഉൾപ്പെടെയുള്ള വിവാദങ്ങളും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഘട്ടത്തിൽ എതിർപ്പുകൾ ശക്തമായാൽ ഹൈക്കമാന്റ് ബദൽ നിർദ്ദേശങ്ങൾ പരിഗണിച്ചേക്കും.
കൊടിക്കുന്നിൽ സുരേഷ് എംപി അധ്യക്ഷസ്ഥാനത്തേക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ദളിത് വിഭാഗം
അതേസമയം യോഗ്യനാണെങ്കിൽ പോലും ദളിത് വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ തന്നെ അധ്യക്ഷനാക്കില്ലെന്ന വിമർശനം കൊടിക്കുന്നിൽ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. കേരളത്തിൽ മാത്രമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ ദളിതന് അയിത്തം കൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശക്തിപ്പെടുത്തുക
അതേസമയം പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുക എന്നതാണ് കേരളത്തിലെ പ്രധാന സംഘടനാ ദൗത്യം എന്ന നിലപാടിലാണ് ഹൈക്കമാന്റ്. അതുകൊണ്ട് തന്നെ പല സർപ്രൈസ് തിരുമാനങ്ങളും ഹൈക്കമാന്റിൽ നിന്ന് ഉണ്ടായേക്കുമെന്നുള്ള വിലയിരുത്തലുകളും ശക്തമാണ്. പിടി തോമസിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കു്നുണ്ട്.
Recommended Video

യുവാക്കളുടെ സാന്നിധ്യം
സുധാകരൻ എന്ന ആവശ്യം ശക്തമായാൽ പിടി തോമസിനെയോ കെ മുരളീധരനെയോ യുഡിഎഫ് കൺവീനറായി നിയമിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. അതേസമയം പുതിയ അധ്യക്ഷനൊപ്പം പ്രധാന ചുമതലകളിൽ യുവാക്കളുടെ സാന്നിധ്യവും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications